ദിലീപിന്റെ നായികയായി നിക്കി ഗില്‍റാനി

By Aswathi

നിവിന്‍ പോളി നായകനായ '1983' എന്ന ചിത്രത്തിലൂടെ മലയാളക്കരയിലെത്തിയ നിക്കി ഗില്‍റാനിയെ മലയാളത്തില്‍ കൂടുതല്‍ അവസരങ്ങള്‍ തേടിയെത്തുന്നു. 'വെള്ളിമൂങ്ങ'യുടെ വിജയത്തിന് ശേഷം നിക്കി ജനപ്രിയ താരം ദിലീപിന്റെ നായികയായെത്തുന്നു.

നവാഗതനായ സുരേഷ് പയ്യ്പ്പാട് സംവിധാനം ചെയ്യുന്ന 'ഇവന്‍ മര്യാദ രാമന്‍' എന്ന ചിത്രത്തിലൂടെയാണ് നിക്കിയും ദിലീപും ഒന്നിക്കുന്നത്. എസ് എസ് രാജമൗലിയുടെ 'മര്യാദരാമന്‍' എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്കാണ് ഇവന്‍ മര്യാദരാമന്‍ എന്ന പേരില്‍ മലയാളത്തിലെത്തുന്നത്.

മലയാളത്തില്‍ തുടക്കം

നിക്കിയും ദിലീപും ഒന്നിക്കുന്നു

മലയാള സിനിമയിലൂടെ കരിയര്‍ തുടങ്ങാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നിക്കി ഗില്‍റാനി പറഞ്ഞു.

മറ്റ് ഭാഷകളിലും

നിക്കിയും ദിലീപും ഒന്നിക്കുന്നു

മറ്റ് ഭാഷകളില്‍ നിന്നും ഒരുപാട് ഓഫറുകള്‍ വരുന്നുണ്ടെങ്കിലും മലയാളത്തില്‍ ശ്രദ്ധകൊടുക്കാനാണത്രെ നിക്കിയ്ക്ക് താത്പര്യം.

1983 ലൂടെ

നിക്കിയും ദിലീപും ഒന്നിക്കുന്നു

1983 എന്ന ചിത്രത്തിലൂടെ തന്നെ നിക്കിയെ മലയാളികള്‍ സ്വീകരിച്ചിരുന്നു. പിന്നീട് 'ഓം ശാന്തി ഓശാന'യില്‍ ഒരു അതിഥി വേഷത്തിലെത്തി.

വെള്ളിമൂങ്ങ

നിക്കിയും ദിലീപും ഒന്നിക്കുന്നു

ഇപ്പോള്‍ വെള്ളിമൂങ്ങയില്‍ ബിജു മേനോന്റെ നായികയായി വീണ്ടും ഇരുപ്പുറപ്പിച്ചിരിക്കുകയാണ് നിക്കി. ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് വന്നുകൊണ്ടിരിക്കുന്നത്.

ദിലീപിനൊപ്പം

നിക്കിയും ദിലീപും ഒന്നിക്കുന്നു

ദിലീപിനെപ്പോലൊരു സൂപ്പര്‍സ്റ്റാറിനൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടുന്നതില്‍ സന്തോഷമുണ്ടെന്നും ചിത്രീകരണം തുടങ്ങാന്‍ കാത്തരിക്കുകയാണെന്നും നിക്കി പറഞ്ഞു.

എന്തൊരു ഭാഗ്യം

നിക്കിയും ദിലീപും ഒന്നിക്കുന്നു

'എന്തൊരു ഭാഗ്യം' എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനൊപ്പം അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നിക്കി ഇപ്പോള്‍. ചിത്രത്തില്‍ നിക്കിയെ കൂടാതെ മറ്റൊരു നായികയും ഉണ്ടെന്നാണ് അറിയുന്നത്

 ഇവന്‍ മര്യാദ രാമന്‍

നിക്കിയും ദിലീപും ഒന്നിക്കുന്നു

ഒരുകോടിയുടെ സെറ്റിട്ടാണ് ഇവന്‍ മര്യാദ രാമന്‍ ചിത്രീകരിക്കുക. പഴനിയായാണ് പ്രധാന ലൊക്കേഷന്‍. ഒക്ടോബര്‍ 3ന് ചിത്രകീകരണം ആരംഭിയ്ക്കും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X