നിക്കി ഗില്‍റാനിക്കി വിനീത് ഇനി ഒരു സഹോദരന്‍
മലയാളത്തിന്റെ ഭാഗ്യനായികയായി മാറിയ അന്യഭാഷക്കാരി നിക്കി ഗില്‍റാനിയ്ക്ക് തിരക്കേറുന്നു. ഒരുപാട് സിനിമകള്‍ ഒന്നിച്ച വന്നതുകാരണം നിക്കിയ്ക്ക ആസിഫ് അലി നായകനാകുന്ന ഒരു സിനിമയില്‍ നിന്ന് പിന്മാറേണ്ടി വന്നു. ഇപ്പോഴും ഒഴുക്ക് തുടരുകയാണ്. അടുത്തതായി വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ചിത്രത്തിലാണ് നിക്കി അഭിനയിക്കുന്നത്.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
സംവിധാനത്തിന് അല്പം ഇടവേള നല്‍കിയ വിനീത് ഓര്‍മയുണ്ടോ ഈ മുഖത്തിന് ശേഷം വീണ്ടും അഭിനയത്തിലേക്ക് തിരിയുന്നു. നവാഗതരായ റജീസും ജാക്‌സണ്‍ ആന്റണിയും ഒരുമിച്ച് സംവിധാനം ചെയ്യുന്ന ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് വിനീത് അടുത്തതായി അഭിനയിക്കുന്നത്.

വിനീത് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തില്‍ മുഖ്യ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത് നിക്കിയാണ്. പക്ഷെ നിക്കിയും വിനീതും പ്രണയ ജോഡികളല്ല, മറിച്ച സഹോദരങ്ങളാണ്. വിനീത് ശ്രീനിവാസന്റെ പെങ്ങളുടെ റോളാണ് ചിത്രത്തില്‍ നിക്കിയ്ക്ക്. ഇതുവരെ ചെയ്തതിലും കേട്ടതിലും വ്യത്യസ്തമായ ഒരു കഥയാണ് ചിത്രത്തിലേതെന്ന് നിക്കി ഗില്‍റാനി പറയുന്നു.
ഇതൊരിക്കലും ഒരു റോഡ് മൂവി അല്ല എന്നു സംവിധായകര്‍ പറഞ്ഞു. പക്ഷെ സിനിമയുടെ ആദ്യത്തെ നാല്‍പത് മിനിട്ട് ഒരു ട്രെയിന്‍ യാത്രയാണ് പറയുന്നത്. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം പൂജപ്പുര വരെയുള്ള യാത്ര.
അടുത്ത മാസം ആദ്യം ഷൂട്ടിങ് ആരംഭിയ്ക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കേരളം തന്നെയാണ്. കണ്ണൂര്‍, ആലുവ, തൃശ്ശൂര്‍, കൊച്ചി, കായംകുളം എന്നിവിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് കഥ. ജോജു ജോര്‍ജ്, ശ്രീജിത്ത് രവി, ചെമ്പന്‍ വിനോദ്, ഇന്ദ്രന്‍സ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു.


Click it and Unblock the Notifications











