ധമാക്കയില്‍ ഗ്ലാമര്‍ വേഷത്തില്‍ നിക്കി ഗല്‍റാണിയും! വമ്പന്‍ താരനിരയോടെ ഒമര്‍ ലുലു ചിത്രം

By Midhun Raj

ഒരു അഡാറ് ലവിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന എറ്റവും പുതിയ ചിത്രമാണ് ധമാക്ക. മോഹന്‍ലാലിന്റെ ഒളിമ്പ്യന്‍ അന്തോണി ആദം പോലുളള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അരുണ്‍ കുമാറാണ് നായകവേഷത്തില്‍ എത്തുന്നത്. ഇത്തവണയും യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രവുമായിട്ടാണ് സംവിധായകന്‍ എത്തുന്നത്. അതേസമയം സിനിമയില്‍ നായികയായി നിക്കി ഗല്‍റാണി എത്തുമെന്നാണ് അറിയുന്നത്.

1983യിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് നിക്കി ഗല്‍റാണി. ഒരിടവേളയ്ക്ക് ശേഷമാണ് നടി വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. ധമാക്കയില്‍ ഗ്ലാമര്‍ റോളിലാണ് നടി എത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സാരംഗ് ജയപ്രകാശ്, വേണു ഒവി, കിരണ്‍ ലാല്‍ എന്നിവരാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.

dhamaka

ഒരു കോമഡി എന്റര്‍ടെയ്‌നറുമായിട്ടാണ് ഇത്തവണ സംവിധായകന്‍ എത്തുന്നത്. ധമാക്കയില്‍ മുകേഷും ഉര്‍വ്വശിയും പ്രധാന കഥാപാത്രങ്ങളായി എത്തുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇവര്‍ക്കൊപ്പം ടിക്ക് ടോക്ക് ഫെയിം ഫുക്രു, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരും മറ്റു വേഷങ്ങളില്‍ എത്തുന്നുണ്ട്. സിനോജ് പി അയ്യപ്പന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് ഗോപി സുന്ദര്‍ സംഗീതമൊരുക്കുന്നു. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എംകെ നാസറാണ് സിനിമ നിര്‍മ്മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X