മോഹന്‍ലാലിന്റെ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സില്‍ നിക്കി ഗല്‍റാണിയും!
കാണ്ഡഹാര്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും മേജര്‍ രവിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ച് വരികയാണ്.
കാണ്ഡഹാര്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും മേജര്‍ രവിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ച് വരികയാണ്. രാജസ്ഥാന്‍, പഞ്ചാബ്, കാശ്മീര്‍ എന്നിവടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
സമുദ്രക്കനി, അല്ലു സിരീഷ്, സൈജു കുറുപ്പ്, സുധീര്‍ കരമന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്ക് നടന്‍ അല്ലു സിരീഷ് അഭിനയിക്കുന്ന ആദ്യ മലയാളം ചിത്രം കൂടിയാണിത്. സോയ സയ്യദാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്. നോര്‍ത്ത് ഇന്ത്യക്കാരിയായ സോയയുടെ ആദ്യ സിനിമയാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്.

ഇവര്‍ക്ക് പുറമെ നിക്കി ഗല്‍റാണിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അല്ലു സീരിഷിന്റെ പ്രണയനിയുടെ വേഷത്തിലാണ് നിക്കി ഗല്‍റാണി എത്തുന്നത്. പൊള്ളാച്ചിയിലാണ് നിക്കിയുടെ ഭാഗങ്ങള്‍ ചിത്രീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ശ്രീശാന്ത് നായകനായ ടീം അഞ്ച് എന്ന ചിത്രത്തിലാണ് നിക്കി ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ നായിക വേഷത്തിലാണ് ചിത്രത്തില്‍ നിക്കി എത്തുന്നത്. കൂടാതെ നിക്കി അഭിനയിക്കുന്ന അഞ്ചോളം തമിഴ് ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications











