സുരേഷ് ഗോപിക്ക് നിക്കി ഗില്‍റാനി നായിക
'വെള്ളിമൂങ്ങ'യില്‍ ബിജു മേനോന്റെ നായികയായി നിക്കി ഗില്‍റാനി അഭിനയിക്കുമ്പോള്‍ എല്ലാവരും ചോദിച്ചു, ഇവര്‍ തമ്മില്‍ ചേരുമോ എന്ന്. എല്ലാ ചോദ്യത്തിനുമുള്ള ഉത്തരം സിനിമയ് വിജയ്ച്ചു കാണിച്ചു കൊടുത്തു. ഇനി നിക്കി നായികയാകുന്നത് സുരേഷ് ഗോപിയ്ക്ക് വേണ്ടിയാണ്.
മമ്മൂട്ടിയെ നായകനാക്കി 'പ്രൈസ് ദി ലോര്‍ഡ്' എന്ന ചിത്രം സംവിധാനം ചെയ്ത ഷിബു ജനാര്‍ദ്ധനന്‍ ഒരുക്കുന്ന 'രുദ്ര സിംഹാസനം' എന്ന ചിത്രത്തിലാണ് നിക്കി ഗില്‍റാനിയും സുരേഷ് ഗോപിയും താരജോഡികളാകുന്നത്. രുദ്രസിംഹന്‍ എന്ന കഥാപാത്രമായി സുരേഷ് ഗോപി എത്തുന്ന ചിത്രത്തില്‍ ഹൈമാവതി എന്ന കഥാപാത്രത്തെയാണ് നിക്കി അവതരിപ്പിക്കുന്നത്.

'അനന്തഭദ്രം' എന്ന ചിത്രത്തിന് തിരക്കഥയെഴുതിയ, പ്രശസ്ത നോവലിസ്റ്റ് സുനില്‍ പരമേശ്വരാണ് രുദ്ര സിംഹാസനത്തിന് വേണ്ടിയും തിരക്കഥയെഴുതുന്നത്. കുടുംബ ബന്ധങ്ങളിലെ പ്രതിസന്ധിയും പ്രശ്‌നങ്ങളുമാണ് ചിത്രം ചര്‍ച്ചചെയ്യുന്നതെന്ന് സംവിധായകന്‍ പറഞ്ഞു. ലൗകിക സുഖം തേടിപ്പോകുന്നവര്‍ നേരിടേണ്ട പ്രശ്‌നങ്ങളെ കുറിച്ചും ചിത്രം പറയും. ഒറ്റപ്പലമാണ് പ്രധാന ലൊക്കേഷന്‍.
നെടുമുടി വേണുവും സുധീര്‍ കരമനയും ചിത്രത്തില്‍ രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അഭിനേതാക്കളുടെ രൂപഭാവങ്ങളില്‍ വ്യത്യസ്തതയുണ്ടായിരിക്കുമെന്നും സംവിധായകന്‍ പറയുന്നു.
ദിലീപ് നായകനാകുന്ന 'ഇവന്‍ മര്യാദ രാമന്‍' എന്ന ചിത്രത്തിലാണ് നിക്കി ഇപ്പോള്‍ അഭിനയിക്കുന്നത്. അത് കഴിഞ്ഞാല്‍ ആസിഫ് അലിയെ നായകനാക്കി വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് കടക്കും. അത് കഴിഞ്ഞാണ് സുരേഷ് ഗോപി ചിത്രം.


Click it and Unblock the Notifications











