സുരേഷ് ഗോപിയ്ക്ക് വേണ്ടി നിക്കി തടി കൂട്ടി
മലയാളത്തില്‍ ഭാഗ്യ നായിക എന്ന് പേരെടുത്തു കഴിഞ്ഞ നിക്കി ഗില്‍റാണി അടുത്തതായി അഭിനയിക്കുന്ന രുദ്രസിംഹാസം എന്ന ചിത്രത്തിലാണ്. സുരേഷ് ഗോപി നായികനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷിബു ഗംഗാധരനാണ്.
ചിത്രത്തില്‍ നാട്ടിന്‍ പുറത്തെ ഒരു സ്ത്രീയുടെ വേഷത്തിലാണ് നിക്കി എത്തുന്നത്. നീണ്ട കറുത്ത മുടിയൊക്കെയുള്ള, എപ്പോഴും സാരി ധരിക്കുന്ന സ്ത്രീയുടെ വേഷം. കഥാപാത്രത്തിന് വേണ്ടി ശരീര ഭാരം അല്പം കൂട്ടാമോ എന്ന് സംവിധായകന്‍ ചോദിച്ചപ്പോള്‍ നിക്കിയ്ക്ക് ഒട്ടും മടിയുണ്ടായിരുന്നില്ല. സുരേഷ് ഗോപിയുടെ നായികയായെത്തു ചിത്രത്തിന് വേണ്ടി ഇപ്പോള്‍ നിക്കി ശരീര ഭാരം കൂട്ടിയിരിക്കുകയാണ്.

പക്ഷെ എത്രത്തോളം കൂടിയെന്ന് താന്‍ നോക്കില്ല. അത് ടെന്‍ഷന്‍ വര്‍ധിപ്പിയ്ക്കും. 1983 ലെ കഥാപാത്രത്തിന് ശേഷം ഇപ്പോഴാണ് ഇത്തരമൊരു വേഷം ലഭിയിക്കുന്നതെന്ന് നിക്കി പറഞ്ഞു. ഇവന്‍ മര്യാദ രാമന്‍ എന്ന ചിത്രത്തില്‍ സിറ്റിയില്‍ വളര്‍ന്ന പെണ്‍കുട്ടിയുടെ വേഷമാണ് തനിക്ക്. രുദ്ര സിംഹാസനത്തിലെ തന്റെ വേഷം വ്യത്യസ്തമാണ്. ഒരു സ്ത്രീപക്ഷ സിനിമയാണിത്. സ്വതന്ത്രയായ ഒരു സ്ത്രീയെയാണ് ഞാന്‍ അവതരിപ്പിയ്ക്കുന്നത്.

കുറച്ചധികം മലയാള സിനിമകളുടെ ഭാഗമായതോടെ ഇപ്പോള്‍ തനിക്ക് ഭാഷ മനസ്സിലാവുമെന്നും നിക്കി പറഞ്ഞു. 1983 ല്‍ അഭിനയിക്കുമ്പോള്‍ ഉള്ളതിനെക്കാള്‍ ഒരുപാട് മെച്ചമുണ്ട്. മലയാളം കേട്ടാല്‍ നന്നായി മനസ്സിലാവും. മുറി മലയാളം പറയാനുമറിയാമത്രെ. ഇപ്പോള്‍ രുദ്രസിംഹാസനത്തിന്റെ ഷൂട്ടിങ് ഒറ്റപ്പാലത്ത് നടന്നുകൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications











