ഞാനൊരു റാംപ് മോഡൽ അല്ല! ഇപ്പോഴും ശ്രമിക്കുന്നു, കാരണം ഹൈറ്റ്, തുറന്ന് പറഞ്ഞ് നിക്കി ഗൽറാണി
നിവിൻ പോളി കേന്ദ്രകഥാപാത്രമായെത്തിയ 1983 ലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരമാണ് നിക്കി ഗിൽ റാണി. പിന്നീട് മലയാളം തമിഴ്, തെലുങ്ക്, കന്നഡ എന്ന ഭാഷ ചിത്രങ്ങളിലെ പ്രധാന മുഖമാവുകയായിരുന്നു. അന്യഭാഷ നടിയാണെങ്കിലും മലയാളത്തിൽ നിന്ന് മികച്ച പ്രേക്ഷക സ്വീകര്യതയായിരുന്നു താരത്തിന് ലഭിച്ചത്. മലയാളത്തിലെ യുവതാരങ്ങളോടൊപ്പം അഭിനയിക്കാൻ താരത്തിനായി.

ഉയരം കുറവായിരുന്നതിനാൽ താൻ ഒരിക്കൽ പോലും റാംപിലെ മോഡലായിരുന്നില്ലെന്ന് നിക്കിഗൽ റാണി. ലൈഫ് സ്റ്റൈലിന്റെ ഓണം സ്പെഷ്യൽ വസ്ത്രശേഖരം മാൾ ഒഫ് ട്രാവൻകൂർ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു താരം തനിയ്ക്ക് ഉയരം വളരെ കുറവാണ്. ഇപ്പോഴും ഒരു മോഡൽ ആകാനുള്ള ശ്രമത്തിലാണെന്നും താരം കൂട്ടിച്ചേർത്തു. ഓണത്തെ കുറിച്ചും താരം വാചാലയായി. ഓണം തനിക്ക് എപ്പോഴും ഗൃഹാതുരത്വം ഉണർത്തുന്ന ഒന്നാണെന്നും ഓണ സദ്യ എല്ലാവരെയും പോലെ താനും ഇഷ്ടപ്പെടുന്നുവെന്നും നിക്കി പറഞ്ഞു.
കുഞ്ചാക്കോ ബോബൻ, ആസിഫ് അലി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 2015 ൽ പുറത്തിറങ്ങിയ രാജമ്മ അറ്റ് യാഹൂ ആണ് നടി കേന്ദ്രകഥാപാത്രമായി മലയാളത്തിൽ പ്രത്യക്ഷപ്പെട്ട ചിത്രം. നിക്കി പ്രധാന വേഷത്തിലെത്തിയ ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു . ആദ്യ ചിത്രമായ 1983 ക്ക് സൈമ ഫിലിം അവാർഡ്, ഫിലിം ഫെയർ, വനിത, ഏഷ്യനെറ്റ് ഫിലിം അവാർഡ് എന്നിവ ലഭിച്ചിരുന്നു. ഇതിഹാസ, ധമാക്ക എന്നിവയാണ് പുറത്തുവരാനുള്ള താരത്തിന്റെ ചിത്രങ്ങൾ


Click it and Unblock the Notifications











