»   » ഇഷ തല്‍വാറല്ല, ശ്രീശാന്തിന്റെ നായികയാവാന്‍ നിക്കി ഗല്‍റാനി

ഇഷ തല്‍വാറല്ല, ശ്രീശാന്തിന്റെ നായികയാവാന്‍ നിക്കി ഗല്‍റാനി

Posted By: Sanviya
Subscribe to Filmibeat Malayalam


ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനായി എത്തുന്ന പുതിയ ചിത്രത്തില്‍ നിക്കി ഗല്‍റാനി നായികയാകും. നേരത്തെ ഇഷ തല്‍വാറിനെ ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നു. ടീം ഫൈവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സുരേഷ് ഗോവിന്ദാണ്.

ഇപ്പോള്‍ തെരഞ്ഞെടുപ്പിന്റെ തിരക്കിലാണ് ശ്രീശാന്ത്. എങ്കിലും ചിത്രത്തിന് വേണ്ടി ആയോധന കലകള്‍ പഠിക്കാനും ശ്രീശാന്ത് സമയം കണ്ടെത്തുന്നുണ്ടത്രേ. തെരഞ്ഞെടുപ്പിന്റെ തിരക്കുള്ളതിനാല്‍ ചിത്രീകരണം ആരംഭിക്കാന്‍ വൈകുമെന്നും പറയുന്നു.

nikki-galrani

ബാബു ആന്റണിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഗോപീ സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

രഘു രാമവര്‍മ്മ സംവിധാനം ചെയ്ത രാജമ്മ@ യാഹു എന്ന ചിത്രമാണ് നിക്കി ഗല്‍റാനി ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം. കുഞ്ചാക്കോ ബോബന്റെ നായികയായിട്ടായിരുന്നു നിക്കി അഭിനയിച്ചത്. ഇപ്പോള്‍ നിക്കി ഗല്‍റാനിയുടെ മൂന്ന് ചിത്രങ്ങളാണ് പുറത്തിറങ്ങാനിരിക്കുന്നത്.

English summary
Nikhi Galrani in suresh Govind's next film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam