ഒമർ ലുലുവിന്റെ സർപ്രൈസ് കണ്ട് നിക്കി ഞെട്ടി!! ഒന്നും മനസിലാകാതെ താരം,ധമാക്ക സെറ്റിലെ കാഴ്ച
ചെറിയ ഇടവേളയ്ക്ക് ശേഷം നിക്കി ഗിൽറാണി മലയാളത്തിലേയ്ക്ക് മടങ്ങിയെത്തുകയാണ്. ഒരു അഡാർ ലൗവിന് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ധമാക്ക എന്ന ചിത്രത്തിലൂടെയാണ് നിക്കി വെള്ളിത്തിരയിൽ മടങ്ങി എത്തുന്നത്. ബാലതാരമായി സിനിമയിൽ എത്തിയ അരുണാണ് ചിത്രത്തിൽ നായകൻ.

സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ധമാക്ക സെറ്റിൽ നടന്ന രസകരമായ സംഭവമാണ്. നിക്കി ഗൽറാണിയ്ക്ക് അണിയറ പ്രവർത്തകർ സർപ്രൈസ് നൽകിയാണ് ചിത്രത്തിലേയ്ക്ക് സ്വാഗതം ചെയ്തത്. ആദ്യ ഷോട്ടില്‍ പെര്‍ഫോം ചെയ്യാന്‍ തയ്യാറായിരിക്കുകയാണ് നിക്കി . ഫ്രെയ്മിലേക്ക് നായകൻ അരുണ്‍ കടന്നുവരുന്നു. ഉടൻ തന്നെ പശ്ചാത്തലത്തില്‍ ഒരു ഗാനം പ്ലേ ചെയ്യുന്നു. ഇത് എന്താണെന്ന് മനസ്സിലാകാതെ ഞെട്ടിയിരിക്കുന്ന നിക്കിയെ വീഡിയോയിൽ കാണാം. ഉടൻ തന്നെ സംവിധായകൻ ഒമർ ലുലുവും അണിയറ പ്രവർത്തകരും കയ്യടിച്ചു കൊണ്ട് നായികയുടെ അരുകിലേയ്ക്ക് വരുകയും ഒരു പൂച്ചെണ്ട് നൽകി ചിത്രത്തിലേയ്ക്ക് സ്വാഗതം ചെയ്യുകയും ചെയ്യുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഒരു അഡാറ് ലവിന് ശേഷം ഒമര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ധമാക്ക'. ചിത്രത്തിൽ ധർമ്മജൻ ബോൽഗാട്ടി ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ ധര്‍മ്മജന്റെ ലുക്ക് ശ്രദ്ധ നേടിയിരുന്നു. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിൽ എം കെ നാസര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.സാരംഗ് ജയപ്രകാഷ്, വേണു ഓവി കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഗോപി സുന്ദര്‍ -സംഗീത സംവിധാനം, ക്യാമറ- സിനോജ് പി അയ്യപ്പന്‍. സ്കൂൾ, കോളേജ് ചുറ്റുപാടുകൾ വിട്ട് യുവാക്കളുടെ വ്യത്യസ്ത കഥ പറയുന്ന ചിത്രമായിരിക്കും ധമാക്ക എന്നാണ് ലഭിക്കുന്ന സൂചന.


Click it and Unblock the Notifications











