നിക്കി ഗില്‍റാനി വീട്ടുകാരെ ഭീഷണിപ്പെടുത്തി!
യാതൊരു ബന്ധവുമില്ലാത്ത മേഖലയിലാണ് നിക്കി ഗില്‍റാനി എത്തപ്പെട്ടിരിക്കുന്നത്. എംബിബിഎസ് വഴി, ഫാഷന്‍ ഡിസൈനിങ്ങിലൂടെ സിനിമയിലേക്ക് എന്ന് വേണമെങ്കില്‍ പറയാം. സഹോദരി സാഞ്ജന നേരത്തെ സിനിമയിലഉണ്ടായിരുന്നിട്ടും സിനിമയിലേക്ക് വരണം എന്ന ഉണ്ടായിരുന്നില്ലെന്ന് നിക്കി പറയുന്നു.
നിക്കിയെ സിനിമയിലേക്ക് വരാന്‍ വീട്ടുകാര്‍ ആരംു നിര്‍ബന്ധിച്ചിട്ടില്ല. സിനിമയോട് നിക്കിയ്ക്കും താത്പര്യമുണ്ടായിരുന്നില്ല. വീട്ടുകാര്‍ക്കൊക്കെ നിക്കിയെ ഒറു ഡോക്ടാറായി കാണാനായിരുന്നു ആഗ്രഹം. അങ്ങനെ മെഡിക്കല്‍ എന്‍ട്രസിന്‍സിന് പറഞ്ഞുവിട്ടിടത്തു നിന്ന് ഓടിപ്പോന്ന കക്ഷിയാണ് നിക്കി.

തന്നെ ഒരു ഡോക്ടാറായി കാണാനായിരുന്നു വീട്ടുകാരുടെ ആഗ്രഹം. എല്ലാവരും സയന്‍സ് പഠിക്കാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ എന്നെ സയന്‍സ് പഠിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഞാന്‍ വീട് വിട്ട് ഓടിപ്പോകും എന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് എല്ലാവരും വെറുതെ വിട്ടതെന്ന് നിക്കി പറയുന്നു. അങ്ങനെയാണ് ഫാഷന്‍ ഡിസൈനിങ് പഠിക്കാന്‍ പോയത്. അത് വഴി സിനിമയിലെത്തിയത്.
1983 എന്നമലയാള സിനിമയിലൂടെയാണ് കര്‍നാടകക്കാരിയായ നിക്കി ഗില്‍റാനി ബിഗ് സ്‌ക്രീനില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ എന്നീ മലയാള ചിത്രങ്ങളിലും വേഷമിട്ട നിക്കി ഇപ്പോള്‍ ദിലീപിനൊപ്പം ഇവന്‍ മര്യാദ രാമന്‍ എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
മൂന്ന് കന്നട ചിത്രങ്ങളിലും വേഷമിട്ട നിക്കി ഡാര്‍ലിങ് എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. ഒരു സെക്കന്‍ക്ലാസ് യാത്ര, രുദ്ര സിംഹാസന എന്നീ മലയാള ചിത്രങ്ങളിലാണ് നിക്കി പുതിയതായി കരാറൊപ്പിട്ടിരിക്കുന്നത്.


Click it and Unblock the Notifications











