മാങ്ങയ്ക്ക് വേണ്ടി നിക്കി ഗില്‍റാനി ഗര്‍ഭിണിയായി!
1983 ലൂടെ മലയാള സിനിമയിലെത്തി ഇപ്പോള്‍ 'വെള്ളിമൂങ്ങ'വരെ വന്നു നില്‍ക്കുുന്നു നിക്കി ഗില്‍റാനി എന്ന അന്യഭാഷക്കാരിയുടെ വിജയം. മലയാളത്തില്‍ ചെയ്ത മൂന്ന് ചിത്രങ്ങളും സപ്പര്‍ഹിറ്റ്. 1983 ഉം, അതിഥി വേഷമാങ്കെിലും ഓംശാനി ഓശാന, ഇപ്പോള്‍ വെള്ളിമൂങ്ങയും.
ജിജോ ജാക്കബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങയെ കുറിച്ച് നല്ല അഭിപ്രായങ്ങള്‍ വരുമ്പോള്‍ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് നിക്കി ഗില്‍റാനിയും. ബിജു മേനോനും അജു വര്‍ഗീസിനുമൊപ്പം മുഖ്യ വേഷത്തില്‍ തന്നെയാണ് നിക്കിയും വെള്ളിമൂങ്ങിയിലെത്തിയത്.

വെള്ളിമൂങ്ങയുടെ ലൊക്കേഷനില്‍ വച്ച് നിക്കി ഗര്‍ഭിണിയുമായി. തെറ്റിദ്ധരിക്കരുത്, മാങ്ങ കിട്ടാന്‍ വേണ്ടി അങ്ങനെ ഒരു കള്ളം പറയേണ്ടി വന്നു. ഷൂട്ടിങിനിടെ നടന്ന രസകരമായ സംഭവം നിക്കി തന്നെയാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
ഷൂട്ടിങിന്റെ ആദ്യ ദിവസം മുതല്‍ പച്ച മാങ്ങ കഴിക്കുന്ന രംഗങ്ങളുണ്ടായിരുന്നു. പച്ചമാങ്ങ ആരാണ് അധികം കഴിക്കുകയെന്നത് പറയേണ്ടല്ലോ. ഷൂട്ടിങിന്റെ അവസാന ദിവസം തൊടുപുഴയില്‍ ഒരു വീട്ടില്‍ മാങ്ങ പറിക്കാന്‍ ചെന്നപ്പോള്‍ അവിടെയുള്ള ആള്‍ മങ്ങ കൊടുത്തില്ല. ഒടുവില്‍ നിക്കി ഗര്‍ഭിണിയാണെന്ന് പറഞ്ഞാണത്രെ മാങ്ങ വാങ്ങിയത്.
ഇപ്പോള്‍ ഉണ്ണി മുകുന്ദന്റെ നായികയായി 'എന്തൊരു ഭാഗ്യം' എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അത് കഴിഞ്ഞാല്‍ ദിലീപിനൊപ്പം 'മര്യാദ രാമന്‍'. മലയാളത്തിന് പുറമെ തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും അവസരങ്ങള്‍ വരുന്നുണ്ട്. ഭാഗ്യ നായിക എന്നാണത്രെ പ്രൊഡ്യൂസേഴ്‌സ് നിക്കിയെ വിളിക്കുന്നത്.


Click it and Unblock the Notifications











