ദേവിദത്തനെ നിക്കി വല്ലാതെ മിസ്സ് ചെയ്യുന്നു
ആരാണ് ദേവിദത്തന്‍? നിക്കി ഗല്‍റാനിയ്ക്ക് രുദ്ര സിംഹാസനത്തിന്റെ സെറ്റിലെ ഏറ്റവും പ്രിയങ്കരനാണ് ദേവിദത്തന്‍. ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ നായികയായി ഒരു തമ്പുരാട്ടികുട്ടിയെയാണ് നിക്കി അവതരിപ്പിയ്ക്കുന്നത്.
പഴയ തറാവടിന്റെയൊക്കെ പശ്ചാത്തലത്തില്‍ കഥപറയുന്ന ചിത്രത്തില്‍ ഒരു ആനയും പ്രധാന കഥാപാത്രമാണ്. നാല്‍പതുകാരനായ ആ ആനയുടെ പേരാണ് ദേവിദത്തന്‍. ഷൂട്ടിങ് പൂര്‍ത്തിയാവുമ്പോള്‍ നിക്കി ഏറ്റും മിസ്സ് ചെയ്യുന്നത് ദൈവിദത്തനെയാണത്രെ.

മൃഗങ്ങളെ തനിയ്ക്ക് വളരെ ഇഷ്ടമാണെന്ന് നിക്കി പറയുന്നു. പ്രത്യേകിച്ച് ആനയെയും പട്ടികളെയും. ലൊക്കേഷനില്‍ എപ്പോഴും പ്രസന്റാണ് ദേവിദത്തന്‍. എന്റെ ഒരു ദിവസം ആരംഭിയ്ക്കുന്നത് ദേവിദത്തിനൊപ്പമാണ്. ദിവസത്തിന് ഒരു പുതു ഉണര്‍വ് അവന്റെ സാന്നിധ്യം എനിക്ക് നല്‍കുന്നു. ലൊക്കേഷനില്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്തും ഈ ആനയാണെന്നാണ് നിക്കി പറയുന്നത്.
മൃഗങ്ങളെ ബലികൊടുക്കുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ ചിത്രത്തിലെ നിക്കിയുടെ കോ സ്റ്റാറായ കനിഹയും പ്രതികരിച്ചിരുന്നു. ഷൂട്ടിങിന്റെ ആവശ്യത്തിനായി ഒരു അമ്പലത്തില്‍ പോയപ്പോഴാണത്രെ, ദൈവപ്രീതിയ്ക്ക് മൃഗങ്ങളെ ബലികൊടുക്കുന്ന ദൃശ്യം കണ്ടത്.


Click it and Unblock the Notifications











