50 അടി ഉയരത്തില്‍ നിന്നും നടി നിക്കി ഗല്‍റാണി താഴേയ്ക്ക് ചാടി!

By Meera Balan

ഹൊഗനക്കല്‍ വെള്ളച്ചാട്ടത്തില്‍ അന്‍പത് അടി ഉയരത്തില്‍ നിന്നും നടി നിക്കി ഗല്‍റാണി താഴേയ്ക്ക് ചാടി. ഇത് ഒരു ആത്മഹത്യ ശ്രമമാണെന്നൊന്നും തെറ്റിദ്ധരിയ്ക്കല്ലേ. ദിലീപും നിക്കിയും പ്രധാന വേഷത്തില്‍ എത്തുന്ന ഇവന്‍ മര്യാദ രാമന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് രംഗമാണ്. ഈ ചാട്ടമൊന്നും ഒന്നുമല്ലെന്നേ... ചിത്രത്തില്‍ നിക്കി ചെയ്ത ആക്ഷന്‍ രംഗങ്ങള്‍ ഈ ചാട്ടത്തെക്കാളും കൂടുതലാണ്. ഡ്യൂപ്പിന്റെ സഹായമില്ലെതെയാണ് നടി ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ചെയ്തതെന്ന് പ്രത്യേകം ഓര്‍ക്കണം.

മര്യാദ രാമന് പായ്ക്ക് അപ് പറഞ്ഞപ്പോഴാണ് ചിത്രത്തിലെ ചില ഷൂട്ടിംഗ് വിഷേശങ്ങള്‍ക്കായി നിക്കി മനസ് തുറന്നത്. ചിത്രത്തില്‍ പല പ്രധാന സ്റ്റണ്ട് രംഗങ്ങളും ചെയ്തത് നിക്കിയാണത്രേ. അതും ഡ്യൂപ്പില്ലാതെ. മാഫിയ ശശിയാണ് ചിത്രത്തിലെ സ്റ്റണ്ട് മാസ്റ്റര്‍.

Nikki 1

സാഹസികമായ ഒട്ടേറെ സ്റ്റണ്ട് രംഗങ്ങള്‍ നിക്കി ചെയ്തു.

Nikki 2

ചിത്രത്തിലെ വളരെ നിര്‍ണായകമായ ഒരു രംഗത്തിന് വേണ്ടിയാണ് ഹൊഗനക്കല്‍ വെള്ളച്ചാട്ടത്തില്‍ നിന്നും നിക്കി താഴേയ്ക്ക് ചാടിയത്. അന്‍പത് അടി താഴ്ചയിലേയ്ക്കാണ് നടി ഡ്യൂപ്പില്ലാതെ ചാടിയത്. മൂന്ന് മണിയ്ക്കൂറോളം വെള്ളത്തില്‍ തന്നെ.

Nikki 3

ശരീരത്തിലെ പല ഭഗങ്ങളിലും രക്തം കട്ടപിടിച്ചുവെന്ന് നിക്കി പറയുന്നു. ഷൂട്ടിംഗിനിടെ ട്രെയിനിനടിയിലേയ്ക്ക് വീഴാന്‍ പോയതും ദിലീപ് രക്ഷിച്ചതുമൊക്കെ നിക്കി ഓര്‍ത്തെടുക്കുന്നു.

Nikki 4

തന്റെ വിയര്‍പ്പും രക്തവും കണ്ണീരും ചേര്‍ന്ന് ചിത്രമാണ് മര്യാദ രാമനെന്നും നിക്കി പറയുന്നു. മലയാളി പ്രേക്ഷകര്‍ തന്നെ വളരെയധികം സ്‌നേഹിയ്ക്കുന്നുവെന്നും നിക്കി പറയുന്നു. ഷൂട്ടിംഗ് അവസാനിച്ചതോടെ അഞ്ച് ദിവസത്തെ ബ്രേക്ക് എടുത്ത് നാട്ടിലേയ്ക്കുള്ള (ബെംഗളൂരു) വണ്ടി പിടിച്ചിരിയ്ക്കുകയാണ് താരം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X