രാമന്‍ കഴിഞ്ഞു, നിക്കി ഇപ്പോള്‍ സ്വിറ്റ്‌സര്‍ലാന്റിലാണ്
അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ നിക്കി പറഞ്ഞിരുന്നു തനിക്ക് യാത്രകള്‍ ഒരുപാട് ഇഷ്ടമാണെന്ന്. സിനിമകളില്‍ വന്നതുകൊണ്ട് താന്‍ ഏറ്റവും ആസ്വദിയ്ക്കുന്നത് ആ യാത്രകളാണെന്ന്. ഷൂട്ടിങിന്റെ ഭാഗമായി പല നാടുകളും കാണാനുള്ള അവസരം തനിക്ക് ലഭിയ്ക്കുന്നുണ്ടെന്നും നടി പറഞ്ഞു.
ഇപ്പോള്‍ നിക്കി സ്വിറ്റ്‌സര്‍ലാന്റിലാണ്. തന്റെ പുതിയ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങിനായിട്ടാണ് നിക്കി സ്വിറ്റ്‌സര്‍ലാന്റിവലേക്ക് പറന്നത്. പുതിയ പുതിയ ആളുകളെ കാണുന്നതും അവരില്‍ നിന്ന് പലതും പഠിയ്ക്കുന്നതും തനിക്ക് ഇഷ്ടമുള്ള കാര്യമാണെന്ന് നടി പറയുന്നു.

ദിലീപ് നായകനായ ഇവന്‍ മര്യാദരാമനാണ് നിക്കിയുടേതായി ഒടുവില്‍ മലയാളത്തില്‍ റിലീസ് ചെയ്ത ചിത്രം. പരാജയമാണെന്ന് ചിലര്‍ വിധിയെഴുതിയെങ്കിലും നവാഗതനായ സുരേഷ് ദിവാഗര്‍ സംവിധാനം ചെയ്ത ചിത്രം തിയേറ്ററില്‍ കോടികള്‍ കൊയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
സുരേഷ് ഗോപി നായകനാകുന്ന രുദ്ര സിംഹാസനും വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ഒരു സെക്കന്റ് ക്ലാസ് യാത്രയുമാണ് നിക്കിയുടെ മറ്റ് രണ്ട് മലയാള സിനിമകള്‍. മലയാളികള്‍ നിക്കി ഭാഗ്യനായികയാണെന്ന് പറയുമ്പോള്‍, തനിക്ക് ഭാഗ്യം കേരളമാണെന്നാണ് നടി പറയുന്നത്.


Click it and Unblock the Notifications











