നിമിഷയും അനു സിത്താരയും ഇത്രയും നന്നായി ഡാന്‍സ് കളിക്കുമോ.. വീഡിയോ വൈറലാകുന്നു
മലയാള സിനിമയില്‍ ക്ലാസിക് നര്‍ത്തകിമാര്‍ ഒത്തിരിയുണ്ട്.. സിനിമാറ്റിക് ഡാന്‍സ് കളിക്കുന്നവരും കുറവല്ല. ഇതാ അനു സിത്താരയുടെയും നിമിഷ സജയന്റെയും ഒരു അടിപൊളി സിനിമാറ്റിക് ഡാന്‍സ് വീഡിയോ വൈറലാകുന്നു.
ധൂമറ് ധൂമറ് ധൂം എന്ന പാട്ടിനാണ് അനു സിത്താരയും നിമിഷയും ഡാന്‍സ് കളിക്കുന്നത്. 'ഫണ്‍ ആഫ്റ്റര്‍ ദ ഷൂട്ട്' എന്ന ക്യാപ്ഷനോടെ നിമിഷ തന്നെയാണ് വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

നിമിഷയും അനുവും
2017 ല്‍ മലയാളത്തിന് ലഭിച്ച പുതുമുഖ നായികമാരാണ് അനു സിത്താരയും നിമിഷയും. രണ്ട് പേരും അഭിനയ മികവുകൊണ്ട് വളരെ പെട്ടന്ന് ശ്രദ്ധ പിടിച്ചുപറ്റിയവരാണ്.

നിമിഷയുടെ വരവ്
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമൊതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നിമിഷ സിനിമ ലോകത്തെത്തിയത്. പിന്നീട് ഈട എന്ന ചിത്രത്തിലൂടെയും ജനശ്രദ്ധ നേടി.

അനു സിത്താര
ശാലീന സൗന്ദര്യം കൊണ്ട് ശ്രദ്ധ നേടിയ അനു സിത്താര ഫുക്രി എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് രാമന്റെ ഏദന്‍ തോട്ടം, അച്ചായന്‍സ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രിയങ്കരിയാണ്. ഇപ്പോള്‍ കാപ്റ്റന്‍ എന്ന ചിത്രമാണ് ഇപ്പോള്‍ തിയേറ്ററില്‍ ഓടുന്നത്.
ഇതാണ് വീഡിയോ
ഇതാണ് ആ വീഡിയോ... അനു സിത്താരയുടെയും നിമിഷയുടെയും ഡാന്‍സ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്...


Click it and Unblock the Notifications











