»   » നിമിഷ തമിഴിലേക്ക്

നിമിഷ തമിഴിലേക്ക്

Posted By:
Subscribe to Filmibeat Malayalam
Nimisha Suresh
മോഡലും നടിയുമായ നിമിഷ മലയാളത്തിലെ ചെറിയ ചെറിയ റോളുകളില്‍ കാലം കഴിച്ചു കൂട്ടുമെന്ന് കരുതിയവര്‍ക്ക് തെറ്റി. നിമിഷ ഇനി തമിഴില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ്. ബി വിക്രമന്റെ നിന്നൈത്തതു യാരോ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിലാണ് നിമിഷ നായികയായെത്തുന്നത്.

തമിഴിലെ പ്രശസ്ത സംവിധായകനും നിരവധി സ്‌റ്റേറ്റ് അവാര്‍ഡ് ജേതാവുമായ വിക്രമന്റെ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമായാണ് താരം കാണുന്നത്. കോളേജ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണിതെന്നും റൊമാന്റിക് സിനിമയാണിതെന്നുമാണ് താരം പറയുന്നത്. മലയാളി താരം രജിത് മേനോനാണ് ചിത്രത്തില്‍ നായകനാവുന്നത്.

കമലിന്റെ പച്ചകുതിര എന്ന ചിത്രത്തിലൂടെയാണ് നിമിഷ വെള്ളിത്തിരയിലേക്ക് വന്നത്. പക്ഷേ സ്ഥിരം അനിയത്തി വേഷങ്ങളില്‍ തിളങ്ങാനായിരുന്നു നിമിഷക്ക് യോഗം. ഗോപികയുടെ അനിയത്തിയായി മായാവിയിലും, മേരിക്കുണ്ടൊരു കുഞ്ഞാടില്‍ ദിലീപിന്റെ അനിയത്തിയായും അഭിനയിച്ചിരുന്നു.

ഫ്രൈഡേ, ഡോക്ടര്‍ ലൗ, ഓര്‍ഡിനറി, മേക്കപ്പ്മാന്‍ എന്നീ സിനിമകളിലും താരം അഭിനയിച്ചിരുന്നെങ്കിലും വേണ്ടത്ര ശോഭിക്കാനായില്ല. ബാംഗ്ലൂരില്‍ എന്‍ജീനിയറായ ജോലി ചെയ്യുന്ന താരം മോഡലിങ്ങിനെയും സിനിമയെയും വളരെയധികം ഇഷ്ടപ്പെടുന്നുണ്ടെന്നും നല്ല പ്രോജക്ടുകളുടെ ഭാഗമാകാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞു.

English summary
Ninaithathu Yaaro (who would have thought so!) is the name of the film with which Nimisha joins the big league as a leading lady.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam