»   »  നിമിഷ സജയന്‍ ഇനി നായിക മാത്രമല്ല, സംവിധായിക കൂടിയാണ്! ടൊവിനേയാണ് നായകന്‍..!

നിമിഷ സജയന്‍ ഇനി നായിക മാത്രമല്ല, സംവിധായിക കൂടിയാണ്! ടൊവിനേയാണ് നായകന്‍..!

Written By:
Subscribe to Filmibeat Malayalam

ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് നിമിഷ സജയന്‍. തൊണ്ടിമുതല്‍ ഇറങ്ങുന്നതിന് മുന്‍പ് തന്നെ നിമിഷ ഹിറ്റായിരുന്നു. സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ടിലെ നിമിഷയുടെ നോട്ടമായിരുന്നു ചിലരുടെ മനസില്‍ തീ കോരിയിട്ടത്.

ഇന്ദ്രന്‍സിന് അര്‍ഹിച്ച അംഗീകാരം! പാര്‍വ്വതി ഇച്ചിരി പാടുപെടും! ട്രോളന്മാര്‍ വെറുതേ വിടുമോ?


ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെടുന്ന പുതുമുഖമായി മാറാന്‍ നിമിഷയ്ക്ക് കഴിഞ്ഞിരുന്നു. ഈ വര്‍ഷം പുറത്തിറങ്ങിയ ഈട എന്ന സിനിമയിലും നിമിഷ നായികയായി അഭിനയിച്ചിരുന്നു. ഇനി വരാനിരിക്കുന്ന നിമിഷയുടെ പുതിയ വിശേഷങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. നായികയ്ക്ക് പുറമെ മറ്റൊരു മേഖലയിലേക്ക് കൂടി നിമിഷ ചുവട് വെച്ചിരിക്കുകയാണ്.


നിമിഷ സജയന്‍

കഴിഞ്ഞ വര്‍ഷത്തെ മലയാള സിനിമയിലെ പുതുമുഖ നടിമാരില്‍ ഒരാളായിരുന്നു നിമിഷ സജയന്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയിലൂടെയുമായിരുന്നു നടിയുടെ സിനിമയിലേക്കുള്ള വരവ്. തുടക്കം തന്നെ നിമിഷയ്ക്ക് അനുഗ്രഹമായതോടെ ശ്രദ്ധേയമായ നിലയിലേക്ക് ഉയരാന്‍ നടിയ്ക്ക് കഴിഞ്ഞിരുന്നു.


സഹസംവിധായിക

നായികയായി അഭിനയിച്ച് തുടങ്ങിയതേ ഉള്ളു. എങ്കിലും സിനിമയിലേക്ക് പുതിയ ചുവട് വെക്കാനുള്ള തയ്യാറെടുപ്പിലാണ് നിമിഷ. അടുത്ത വരാനിരിക്കുന്ന സിനിമയില്‍ നായികയായി മാത്രമല്ല സഹസംവിധായികയുടെ വേഷവും നിമിഷ സ്വീകരിച്ചിരിക്കുകയാണ്.


ഒരു കുപ്രസിദ്ധ പയ്യന്‍

ടൊവിനോ തോമസിനെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന സിനിമയിലൂടെയാണ് സംവിധാനത്തിലേക്ക് കൂടി കൈകടത്തി നിമിഷ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. സിനിമയിലെ നായികയും നിമിഷയാണ്.


നിമിഷയുടെ എലിസബത്ത്

ചിത്രത്തില്‍ ഹന്ന എലിസബത്ത് എന്ന കഥാപാത്രത്തെയാണ് നിമിഷ അവതരിപ്പിക്കുന്നത്. ബുള്ളറ്റൊടിക്കുന്ന സ്മാര്‍ട്ടായ പെണ്‍കുട്ടിയാണ് എലിസബത്ത്. സിനിമയിലെ നിമിഷയുടെ ലുക്ക് പുറത്ത് വന്നിരുന്നു.


മറ്റ് താരങ്ങള്‍

മുഴുനീള എന്റര്‍ടെയിന്‍മെന്റായി നിര്‍മ്മിക്കുന്ന സിനിമയില്‍ അന്യഭാഷയില്‍ നിന്നുള്ള താരങ്ങളും അണിനിരക്കുന്നുണ്ട്. ശരണ്യ പൊന്‍വനം, ലിജോമോള്‍ ജോസ്, നെടുമുടി വേണു, സിദ്ദിഖ്, അലന്‍സിയര്‍, ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, ബാലു വര്‍ഗീസ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


നാടന്‍ പെണ്‍കുട്ടി

ആദ്യ സിനിമയില്‍ നിമിഷ ഒരു നാടന്‍ പെണ്‍കുട്ടിയുടെ കഥാപാത്രമായിരുന്നു ചെയ്തിരുന്നത്. തൊണ്ടിമുതലിലെ ശ്രീജ എന്ന കഥാപാത്രത്തിന്റെ നോട്ടമായിരുന്നു നടിയെ ശ്രദ്ധേയമാക്കിയത്. രണ്ടാമത്തെ സിനിമ ഈടയിലും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നിമിഷയ്ക്ക് കഴിഞ്ഞിരുന്നു.

ലാലേട്ടന്റെ കഷ്ടപാടിന്റെ വില നിങ്ങള്‍ക്ക് മനസിലാവില്ല! പുതിയ ലുക്കിനും ട്രോള്‍ മഴ, കൊല്ലുവാണോ?


പുരസ്‌കാരം നേടിയ സഹപ്രവര്‍ത്തകരോട് താരങ്ങള്‍ക്കും ചിലത് പറയാനുണ്ട്! മനസില്‍ തട്ടിയ ചില കാര്യങ്ങള്‍..

English summary
Nimisha Sajayan to become an assistant director with Madhupal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam