»   » താലി പോയെങ്കിലെന്താ, ശ്രീജയ്ക്ക് നല്ല അടിപൊളി പട്ടുസാരിയും ആഭരണങ്ങളും കിട്ടിയില്ലേ.. നോക്കൂ..

താലി പോയെങ്കിലെന്താ, ശ്രീജയ്ക്ക് നല്ല അടിപൊളി പട്ടുസാരിയും ആഭരണങ്ങളും കിട്ടിയില്ലേ.. നോക്കൂ..

Posted By: Rohini
Subscribe to Filmibeat Malayalam

സുരാജ് വെഞ്ഞാറമൂടിനെയും ഫഹദ് ഫാസിലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഒരു പുതമുഖ നായികയെ കൂടെ കിട്ടി, നിമിഷ സജയന്‍ !!

തൊണ്ടിമുതലും ദൃക്‌സാക്ഷിയിലെയും ഉണ്ടക്കണ്ണിയായ പെണ്‍കുട്ടി ഇനി യഥാര്‍ത്ഥ രൂപത്തില്‍ അഭിനയിക്കുന്നു!!

ശ്രീജ എന്ന നായികാ കഥാപാത്രമായിട്ടാണ് നിമിഷ ചിത്രത്തിലെത്തിയത്. താലി മോഷണം പോകുന്നതുമായി ബന്ധപ്പെട്ടതാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ കഥാപശ്ചാത്തലം. എന്നാല്‍ ഇപ്പോള്‍ ശ്രീജയായി എത്തിയ നിമിഷയ്ക്ക് താലി കിട്ടിയില്ലെങ്കിലും നല്ല അസ്സല്‍ പട്ട് സാരിയും ആഭരണങ്ങളും കിട്ടി !!

sreeja

വനിത മാഗസിന് വേണ്ടി നടത്തിയ കവര്‍ഷൂട്ടിലാണ് പട്ട് സാരിയും ആഭരണങ്ങളും ധരിച്ച് നിമിഷ എത്തിയത്. ഓണം സ്‌പെഷ്യല്‍ ലക്കത്തിലാണ് നിമിഷ ഗവര്‍ ഗേളാകുന്നത്. കവര്‍ ഫോട്ടോഷൂട്ടിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

വെറുമൊരു അഭിനേത്രി മാത്രമല്ല നിമിഷ, ചെറുപ്പം മുതലേ മാര്‍ഷല്‍ ആര്‍ട്‌സ് പഠിയ്ക്കുന്ന നിമിഷയ്ക്ക് തായ്‌ക്വോണ്ടോയില്‍ ബ്ലാക്ക് ബെല്‍റ്റുണ്ട്. അത് തനിക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല എന്ന് നിമിഷ പറയുന്നു. ചിത്ര രചനയില്‍ താത്പര്യമുണ്ടെങ്കിലും ശ്രീകൃഷ്ണനെ അല്ലാതെ മറ്റൊന്നും വരയ്ക്കില്ലത്രെ. ഡാന്‍സാണ് മറ്റൊരു ഇഷ്ട വിനോദം.

English summary
Nimisha Sajayan cover shoot for Vanitha

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam