കുപ്രസിദ്ധ പയ്യനും മുന്‍പ് വക്കീലായ നിമിഷ സജയന്‍! മഞ്ജു വാര്യര്‍ക്കൊപ്പം നടി അഭിനയിച്ച ആ സിനിമ! കാണൂ
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നായികാനടിയാണ് നിമിഷ സജയന്‍. ചിത്രത്തിലെ ഗംഭീര പ്രകടനത്തിലൂടെ തന്നെ നിമിഷ മലയാളികള്‍ക്ക് സുപരിചിതയായി മാറിയിരുന്നു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനം തന്നെയായിരുന്നു നടി നടത്തിയിരുന്നത്. നിമിഷയുടെ കരിയറിലെ വലിയ വഴിത്തിരിവായും ചിത്രത്തിലെ ശ്രീജ എന്ന കഥാപാത്രം മാറി.
തൊണ്ടിമുതലിനു ശേഷവും നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ മലയാളത്തില്‍ അവതരിപ്പിക്കുവാനുളള ഭാഗ്യവും നിമിഷയ്ക്കുണ്ടായി. ചോല,ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ സിനിമകളിലെ പ്രകടനത്തിനായിരുന്നു മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം നിമിഷയെ തേടിയെത്തിയിരുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്നും സംസ്ഥാനം അംഗീകരിച്ച മികച്ച നടി വരെയായി നിമിഷ എത്തിനില്‍ക്കുകയാണ്.

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങിയ നടി
തൊണ്ടിമുതലും ദൃക്‌സാക്ഷിക്കുംമുന്‍പ് നിമിഷ ഒരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് പലര്‍ക്കും അറിയാത്തൊരു കാര്യമാണ്. മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രമായിട്ടെത്തിയ കെയര്‍ ഓഫ് സൈറ ബാനു എന്ന ചിത്രത്തിലായിരുന്നു നടി വേഷമിട്ടത്. ഒരു വക്കീല്‍ വേഷത്തിലായിരുന്നു നിമിഷ അന്ന് ചിത്രത്തില്‍ അഭിനയിച്ചത്. എന്നാല്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായതു കൊണ്ടു തന്നെ വളരെ ചെറിയൊരു റോളായിരുന്നു അത്. ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്കൊപ്പമുളള ഒരു സീനിലായിരുന്നു നടി പ്രത്യക്ഷപ്പെട്ടത്.

ജൂനിയര്‍ ആര്‍ട്ടിസ്റ്റ് റോളിനുശേഷം
കെയര്‍ ഓഫ് സൈറ ബാനുവിലെ കഥാപാത്രത്തിനു ശേഷമാണ് തൊണ്ടിമുതലും കടന്ന് നിമിഷ ഒരു കുപ്രസിദ്ധ പയ്യനിലേക്ക് എത്തിയത്. ആദ്യ ചിത്രത്തിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് റോളിനുശേഷം നടി ശരിക്കും പ്രാധാന്യമുളള വക്കീല്‍ കഥാപാത്രമായി
കുപ്രസിദ്ധ പയ്യനില്‍ അഭിനയിച്ചു. കുപ്രസിദ്ധ പയ്യനില്‍ ടൊവിനോയ്‌ക്കൊപ്പം തന്നെ മല്‍സരിച്ചുളള പ്രകടനം തന്നെയായിരുന്നു നടി കാഴ്ചവെച്ചത്.

ആദ്യ ചിത്രത്തിലെ വക്കീല്‍ വേഷം
ചിത്രത്തില്‍ ഹന്ന എലിസബത്ത് എന്ന ജൂനിയര്‍ വക്കീല്‍ വേഷത്തില്‍ നടി അഭിനയിച്ചു. കുപ്രസിദ്ധ പയ്യനിലെ പ്രകടനത്തിന് സംസ്ഥാന പുരസ്‌കാരം നിമിഷയെ തേടിയെത്തിയപ്പോള്‍ ആദ്യ ചിത്രത്തിലെ വക്കീല്‍ വേഷം വീണ്ടും ചര്‍ച്ചയായി മാറിയിരുന്നു. കെയര്‍ ഓഫ് സൈറ ബാനുവില്‍ അമല അക്കിനേനിയുടെ കഥാപാത്രത്തിന്റെ ജൂനിയറായിട്ടാണ് നടി എത്തിയിരുന്നത്. ഷെയ്ന്‍ നിഗവും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു കെയര്‍ ഓഫ് സൈറ ബാനു.

ചോല എന്ന ചിത്രം
ഒരു കുപ്രസിദ്ധ പയ്യനു പുറമെ ചോല എന്ന നിമിഷയുടെ സിനിമയും സംസ്ഥാന പുരസ്‌കാരത്തിനായി പരിഗണിച്ചിരുന്നു. സനല്‍കുമാര്‍ ശശിധരനായിരുന്നു ഈ സിനിമ സംവിധാനം ചെയ്തിരുന്നത്. ജോജു ജോര്‍ജ്ജും സിനിമയില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. നിമിഷയ്ക്ക് അവാര്‍ഡ് ലഭിച്ച ശേഷം ചിത്രത്തിന്റെ ആദ്യ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

രാജീവ് രവിയുടെ തുറുമുഖത്തില്‍ നിമിഷ
അതേസമയം സംസ്ഥാന പുരസ്‌കാര നേട്ടത്തിനു ശേഷം ലാല്‍ജോസിന്റെയും രാജീവ് രവിയുടെയും സിനിമകളിലാണ് നിമിഷ സജയന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ലാല്‍ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ബിജു മേനോനാണ് നിമിഷയുടെ നായകന്‍. രാജീവ് രവി സംവിധാനം ചെയ്യുന്ന തുറുമുഖത്തില്‍ നിവിന്‍ പോളി,ഇന്ദ്രജിത്ത് സുകുമാരന്‍,മണികണ്ഠന്‍ ആചാരി തുടങ്ങിയവര്‍ നിമിഷയ്‌ക്കൊപ്പം പ്രധാന വേഷങ്ങളില്‍ എത്തുന്നു.


Click it and Unblock the Notifications











