മമ്മൂട്ടിയുടെ നായികയാവാന്‍ സംയുക്ത മേനോനില്ല! പകരക്കാരിയായി നിമിഷ സജയനെത്തുന്നു!

പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രമാണ് വണ്‍. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുഖ്യമന്ത്രിയുടെ വേഷത്തിലാണ് മെഗാസ്റ്റാര്‍ എത്തുന്നത്. ബോബി സഞ്ജയ് തിരക്കഥയൊരുക്കിയ ചിത്രത്തില്‍ സംയുക്ത മേനോനും അഭിനയിക്കുന്നുണ്ടെന്ന വിവരങ്ങളായിരുന്നു നേരത്തെ പുറത്തുവന്നത്. ചിത്രത്തില്‍ നിന്നും താരം പിന്‍വാങ്ങിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. നിമിഷ സജയനാണ് പകരക്കാരിയായി എത്തുന്നത്. ജയസൂര്യ ചിത്രത്തില്‍ അഭിനയിക്കുന്നതിനാലാണ് സംയുക്ത മേനോന്‍ പിന്‍വാങ്ങിയത്.

പൊളിറ്റിക്കല്‍ ത്രില്ലറായെത്തുന്ന ചിത്രത്തില്‍ ഗായത്രി അരുണും ഇഷാനി കൃഷ്ണകുമാറും അഭിനയിക്കുന്നുണ്ട്. ജോജു ജോര്‍ജ്, മുരളി ഗോപി, സലീം കുമാര്‍, തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. ഇച്ചായിസ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. കരിയറില്‍ ഇന്നുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രവുമായാണ് മമ്മൂട്ടി എത്തുന്നതെന്നറിഞ്ഞപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ കാത്തിരിപ്പിലായിരുന്നു. കടക്കല്‍ ചന്ദ്രനെന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ചരിത്ര സിനിമയായ മാമാങ്കത്തിനായി കാത്തിരിക്കുന്നതിനിടയിലായിരുന്നു വണ്ണിന്റെ പ്രഖ്യാപനം എത്തിയത്.

Mammootty

യുവഅഭിനേത്രികളില്‍ ശ്രദ്ധേയായ താരങ്ങളിലൊരാളായ നിമിഷ സജയന്‍ ചിത്രത്തില്‍ എത്തുന്നുണ്ടെന്നറിഞ്ഞ സന്തോഷത്തിലാണ് ആരാധകര്‍. ബിജു മേനോന്‍ ചിത്രമായ നാല്‍പത്തിയൊന്നാണ് ഇനി താരത്തിന്റേതായി റിലീസ് ചെയ്യുന്ന ചിത്രം. മഹേഷ് നാരായണന്‍-ഫഹദ് ഫാസില്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന മാലിക്കിലാണ് നിമിഷ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വിധു വിന്‍സെന്റ് ചിത്രമായ സ്റ്റാന്‍ഡ് അപ്പ്, സനല്‍ കുമാര്‍ ശശിധരന്‍ ചിത്രമായ ചോല തുടങ്ങിയ ചിത്രങ്ങളാണ് ഇനി റിലീസ് ചെയ്യാനുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X