»   » മഞ്ജു വാര്യരെയും മോഹന്‍ലാലിനെയും കണ്ടപ്പോള്‍ പഴയ ഫാന്‍ ഗേളായി മാറിയെന്ന് യുവ അഭിനേത്രി!

മഞ്ജു വാര്യരെയും മോഹന്‍ലാലിനെയും കണ്ടപ്പോള്‍ പഴയ ഫാന്‍ ഗേളായി മാറിയെന്ന് യുവ അഭിനേത്രി!

Written By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെയും മഞ്ജു വാര്യരെയും ഇഷ്ടപ്പെടാത്ത സിനിമാപ്രേമികളുണ്ടോ? ഇഷ്ടത്തെക്കുറിച്ച് പരസ്യമായി തുറന്നുപറഞ്ഞില്ലെങ്കിലും ഇരുവരും ഒരുമിച്ചെത്തിയ സിനിമകളുടെ സ്വീകാര്യതയിലൂടെ അക്കാര്യത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാം. അടുത്തിടെയാണ് ഇവര്‍ ഭാര്യാഭര്‍ത്താക്കന്‍മാരായി അഭിനയിച്ച വില്ലന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ഇന്നത്തെ യുവതാരങ്ങളില്‍ പലരും ഇവര്‍ക്കൊപ്പം അഭിനയിക്കാനുള്ള അവസരത്തിനായാണ് കാത്തിരിക്കുന്നത്. പല താരങ്ങളും ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്. യുവഅഭിനേത്രികളില്‍ ശ്രദ്ധേയായ നിമിഷ സജയന്‍ ഇവരെ കണ്ട് മുട്ടിയതിന്റെ സന്തോഷം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പമുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും മഹത്വം പറഞ്ഞ് ആസിഫ് അലിക്ക് മറുപടിയുമായി സംവിധായകന്‍, കാണൂ!

കെയര്‍ ഓഫ് സൈറാബാനു, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഈട തുടങ്ങിയ സിനിമകളിലാണ് നിമിഷ ഇതുവരെ അഭിനയിച്ചത്. ടൊവിനോ തോമസ് നായകനായെത്തുന്ന ഒരു കുപ്രസിദ്ധ പയ്യനിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തൊണ്ടിമുതലിലെ ശ്രീജയായി മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്. മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച രണ്ടാ താരങ്ങളെ കണ്ടുമുട്ടിയപ്പോള്‍ താന്‍ ശരിക്കും ഫാന്‍ ഗോളായിപ്പോയെന്നും താരം കുറിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Nimisha sajayan

മോഹന്‍ലാലുമായുള്ള കൂടിക്കാഴ്ചയെ ഫാന്‍ ഗേള്‍ മൊമന്റായാണ് താരം വിശേഷിപ്പിച്ചത്. മഞ്ജു വാര്യരെ കണ്ടപ്പോളാകട്ടെ വാക്കുകള്‍ കിട്ടാത്ത അവസ്ഥയിലായിരുന്നു താനെന്നും ഈ അഭിനേത്രി കുറിച്ചിട്ടുണ്ട്. ആദ്യ സിനിമ മുതല്‍ പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച താരത്തിന്റെ പുതിയ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

I'm out of words😍 #fangirl❤

A post shared by NIMISHA (@nimisha_sajayan) on Mar 31, 2018 at 7:09pm PDT

English summary
Nimisha Sajayan Met Mohanlal & Manju Warrier, pics viral.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X