»   » നിമിഷ സജയന്‍ ശരിക്കും സംവിധായിക ആവുന്നുണ്ടോ? പുറത്ത് വന്ന വാര്‍ത്തയ്ക്ക് പിന്നിലെ സത്യം ഇതായിരുന്നു!

നിമിഷ സജയന്‍ ശരിക്കും സംവിധായിക ആവുന്നുണ്ടോ? പുറത്ത് വന്ന വാര്‍ത്തയ്ക്ക് പിന്നിലെ സത്യം ഇതായിരുന്നു!

Written By:
Subscribe to Filmibeat Malayalam

ആദ്യ സിനിമയിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നിമിഷ സജയന്‍. ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയില്‍ നായികയായി അഭിനയിച്ച നിമിഷ ഈട എന്ന സിനിമയില്‍ ഷെയിന്‍ നീഗത്തിന്റെ നായികയായും അഭിനയിച്ചിരുന്നു. ആദ്യ രണ്ട് സിനിമകള്‍ക്കും ശേഷം നിമിഷ സംവിധാനത്തിലേക്ക് കൂടി ചുവട് വെക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ടൊവിനോ തോമസ് നായകനായി അഭിനയിച്ച് മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന സിനിമയിലൂടെയാണ് നിമിഷ സംവിധായിക ആവാനുള്ള ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ഇക്കാര്യം ഗോസിപ്പുകളൊന്നുമല്ലെങ്കിലും. നടി വാര്‍ത്ത നിഷേധിച്ചിട്ടില്ല. പക്ഷെ ഒരു കുപ്രസിദ്ധ പയ്യനില്‍ നിമിഷ മധുപാലിന്റെ സഹസംവിധായിക അല്ലെന്നുള്ളതാണ് സത്യം. സിനിമയുടെ വ്യത്യസ്ത ഭാവങ്ങളെ സമഗ്രപഠനം നടത്താനുള്ള തയ്യാറെടുപ്പിലാണ് നടി.

nimisha-sajayan

റിപ്പോര്‍ട്ടുകള്‍ പ്രകാരം മധുപാല്‍ സെറ്റില്‍ എല്ലാവിധ സ്വാതന്ത്ര്യവും തരുന്ന വ്യക്തിയാണെന്ന് വിശ്വസിക്കുന്നതായിട്ടാണ് നിമിഷ പറയുന്നത്. ആര്‍ക്കെങ്കിലും സിനിമയിലെ ടെക്‌നോളജികളെ കുറിച്ച് അറിയണമെങ്കില്‍ അദ്ദേഹത്തിനോട് ചോദിച്ചാല്‍ മതി. അങ്ങനെയുള്ള കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കുന്നതില്‍ മധുപാലിന് സന്തോഷമാണുള്ളത്. അങ്ങനെയുള്ള ആകാംഷയുടെ പുറത്ത് താന്‍ സിനിമയിലെ ക്ലാപ്പ് അടിക്കുന്നതും മറ്റും ചെയ്തിരുന്നു. ഇത് കണ്ട ജേര്‍ണലിസ്റ്റുകള്‍ നിമിഷ സജയന്‍ മധുപാലിനൊപ്പം സഹസംവിധായിക ആവുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വിടുകയായിരുന്നു.

ഇപ്പോള്‍ മോഹന്‍ലാല്‍ അല്ല പ്രണവിന്‍ ചേട്ടനാണ്! ഒടിയന്‍ ലൊക്കേഷനിലെത്തിയ സത്യന്‍ അന്തിക്കാട് പറയുന്നു

ഒരു കുപ്രസിദ്ധ പയ്യനില്‍ ബുള്ളറ്റൊടിക്കുന്ന സ്മാര്‍ട്ടായ പെണ്‍കുട്ടിയായ ഹന്ന എലിസബത്ത് എന്ന കഥാപാത്രത്തെയാണ് നിമിഷ അവതരിപ്പിക്കുന്നത്. മുഴുനീള എന്റര്‍ടെയിന്‍മെന്റായി നിര്‍മ്മിക്കുന്ന സിനിമയില്‍ ജോമോള്‍ ജോസ്, നെടുമുടി വേണു, സിദ്ദിഖ്, അലന്‍സിയര്‍, ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, ബാലു വര്‍ഗീസ്, ശരണ്യ പൊന്‍വനം തുടങ്ങിയ താരങ്ങളാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ട്രെയിലറുകളുടെ രാശി തെളിഞ്ഞു! കഴിഞ്ഞ ആഴ്ച മലയാള സിനിമയെ ഞെട്ടിച്ചത് നാലെണ്ണം, നാലും ഹിറ്റായിരുന്നു!!

English summary
Nimisha Sajayan on rumours of assisting director Madhupal in 'Kuprasidha Payyan'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X