»   » തൊണ്ടിമുതലും ദൃക്‌സാക്ഷിയിലെയും ഉണ്ടക്കണ്ണിയായ പെണ്‍കുട്ടി ഇനി യഥാര്‍ത്ഥ രൂപത്തില്‍ അഭിനയിക്കുന്നു!!

തൊണ്ടിമുതലും ദൃക്‌സാക്ഷിയിലെയും ഉണ്ടക്കണ്ണിയായ പെണ്‍കുട്ടി ഇനി യഥാര്‍ത്ഥ രൂപത്തില്‍ അഭിനയിക്കുന്നു!!

By: Teresa John
Subscribe to Filmibeat Malayalam

ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലുടെ അഭിനയത്തിലെത്തിയ പുതുമുഖ നടിയാണ് നിമിഷ സജയന്‍. സിനിമ റിലീസ് ആവുന്നതിന് മുമ്പ് തന്നെ നിമിഷയെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. നാടന്‍ പെണ്‍കുട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച നിമിഷ ഒരു മുംബൈ മലയാളിയാണ്.

ഉടുതുണിയില്ലാതെ പ്രമുഖ നടിയുടെ ഫോട്ടോഷൂട്ട്! ആരാധകരെ ഞെട്ടിച്ച ചിത്രങ്ങളും വീഡിയോയും വൈറല്‍!!!

പുലിമുരുകനിലെ ഡാഡി ഗിരിജ പുതിയ സിനിമയില്‍ നായകന്‍! പാകിസ്താനികളെയടക്കം ആകര്‍ഷിച്ച കാര്യം ഇതാണ്!!!

ആദ്യ സിനിമയ്ക്ക് ശേഷം രണ്ടാമത്തെ സിനിമയുടെ തിരക്കുകളിലാണ് നിമിഷയിപ്പോള്‍. പുതുമുഖ താരം ഷെയിന്‍ നീഗത്തിനൊപ്പം ' ഈട' എന്ന ചിത്രത്തിലാണ് നിമിഷ ഇനി അഭിനയിക്കാന്‍ പോവുന്നത്. ആദ്യ ചിത്രത്തില്‍ തനി നാടന്‍ പെണ്‍കുട്ടിയുടെ വേഷത്തിലെത്തിയ നടി പുതിയ സിനിമയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയുടെ വേഷത്തിലാണ് അഭിനയിക്കുന്നത്.

നിമിഷയുടെ രണ്ടാമത്തെ ചിത്രം

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലുടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നിമിഷ സജയന്‍ തന്റെ രണ്ടാമത്തെ സിനിമകളുടെ തിരക്കുകളിലാണ്.

കോളേജ് വിദ്യാര്‍ത്ഥിനി

ആദ്യ സിനിമയില്‍ നാടന്‍ പെണ്‍കുട്ടിയുടെ വേഷത്തിലെത്തിയ നിമിഷ രണ്ടാമത്തെ ചിത്രത്തില്‍ കോളേജ് വിദ്യാര്‍ത്ഥിനിയുടെ വേഷത്തിലാണ് അഭിനയിക്കുന്നത്.

ഷെയിന്‍ നിഗത്തിന്റെ നായിക

കിസ്മത്ത്, സൈറാ ബാനു, എന്നീ ചിത്രങ്ങളിലുടെ മികച്ച അഭിനയം കാഴ്ചവെച്ച ഷെയിന്‍ നിഗം നായകനായി അഭിനയിക്കുന്ന ചിത്രത്തിലാണ് നിമിഷ അഭിനയിക്കുന്നത്.

ഈട

ഈട എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ചിത്ര സംയോജകനുള്ള സംസ്ഥാന അവാര്‍ഡ് ജോതാവ് അജിത്ത് കുമാറാണ്. അജിത്ത് ആദ്യമായി സംവിധാനം ചെയ്യാന്‍ പോവുന്ന ചിത്രം കൂടിയാണിത്.

നാടന്‍ പെണ്‍കുട്ടി

ദിലീഷ് പോത്തന്‍ തന്റെ സിനിമയിലുടെ നിമിഷയ്ക്ക് നല്‍കിയത് ഒരു നാടന്‍ പെണ്‍കുട്ടിയുടെ കഥാപാത്രമായിരുന്നു. സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ ചിത്രത്തിലെ പാട്ട് കണ്ട് കേരളക്കര നിമിഷയെ സ്വീകരിച്ചിരുന്നു.

ശരിക്കും മോഡേണ്‍

മുംബൈ മലയാളി ആയാത് കൊണ്ട് തന്നെ നിമിഷ നല്ലൊരു മോഡേണ്‍ പെണ്‍കുട്ടിയാണ്. എന്നാല്‍ ആദ്യ സിനിമയിലുടെ തന്നെ ആ കാഴ്ചപാടിന് മാറ്റം വരുത്തിയിരിക്കുകയാണ് ഈ പുതുമുഖ നടി.

സംവിധായകന്‍ പറയുന്നത്

ചിത്രത്തിന്റെ സംവിധായകന്‍ തന്നെയാണ് നിമിഷ സിനിമയില്‍ അഭിനയിക്കുന്ന കാര്യം പറയുന്നത്. ഐശ്വര്യ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.

പ്രണയവും..

ഒരു കാലഘട്ടത്തിലെ പ്രണയം ഉള്‍പ്പെടുത്തി കൊണ്ടാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നാണ് സംവിധായകന്‍ അജിത്ത് കുമാര്‍ പറയുന്നത്. മാത്രമല്ല എല്ലാവരെയും ആകര്‍ഷിക്കുന്ന തരത്തിലുള്ള കഥയാണ് സിനിമയുടെ എന്നാണ് സംവിധായകന്‍ പറയുന്നത്.

English summary
Nimisha Sajayan plays a college student in 'Eeda'

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam