സമയമാകുന്നത് വരെ കാത്തുനില്‍ക്കണം, തോറ്റുകൊടുക്കാനല്ല.... സ്റ്റാന്‍ഡ് അപ്പ് ട്രെയിലര്‍
ചെറിയ സമയം കൊണ്ട് മോളിവുഡിൽ സ്വന്തം ഇടം കണ്ടെത്തിയ യുവ നടിമാരാണ് നിമിഷ സജയനും രജിഷ വിജയനും. ശക്തമായ കഥാപാത്രങ്ങളുമായിട്ടാണ് ഇരുവരും പ്രേക്ഷകരുടെ മുന്നിൽ എത്തുക. ഇപ്പോഴിത ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രമായ സ്റ്റാൻഡ് അപ്പിന്റെ ട്രെയിലർ പുറത്ത്. സംസ്ഥാന അവാർഡ് ജേതാവായ വിധു വിൻസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സ്റ്റാന്‌ഡ് അപ്പ് കോമേഡിയനായ കീർത്തന എന്ന കഥാപാത്രത്തെയാണ് നിമിഷ അവതരിപ്പിക്കുന്നത്.

കീർത്തനയുടേയും സുഹൃത്തുക്കളുടേയും ജീവിതത്തിലുണ്ടാകുന്ന ചില പ്രശ്നങ്ങളിലൂടെയാണ് ചിത്രം കടന്ന പോകുന്നത്. നിമിഷ സജയൻ, രജിഷ വിജയൻ എന്നിവർക്കൊപ്പം അര്‍ജുന്‍ അശോകന്‍, പുതുമുഖ താരം വെങ്കിടേശ്, സീമ, നിസ്താര്‍ സേഠ്, സജിത മഠത്തില്‍, ജോളി ചിറയത്ത്, രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, ജുനൈസ്, ദിവ്യാ ഗോപിനാഥൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ഉമേഷ് ഓമനക്കുട്ടൻ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ബി.ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ്. ക്രിസ്റ്റി സെബാസ്റ്റ്യന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ബിലു പദ്മിനി നാരായണന്‍ ഗാനരചനയും വര്‍ക്കി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. സൗണ്ട് ഡിസൈനര്‍ രംഗനാഥ് രവിയടക്കം സംസ്ഥാന സിനിമാ അവാര്‍ഡ് നേടിയ അഞ്ച് പേര്‍ ഒന്നിക്കുന്ന ചിത്രമാണ് സ്റ്റാന്‍ഡ് അപ്പ്. നവംബറിൽ ചിത്രം തിയേറ്ററുകളിൽ എത്തും


Click it and Unblock the Notifications