മലയാളത്തിന് പിന്നാലെ ഹിന്ദിയിലും തിളങ്ങാന്‍ നിമിഷാ സജയന്‍! ഘര്‍ സെ ഫസ്റ്റ്‌ലുക്ക്
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നിമിഷാ സജയന്‍. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മികച്ച പ്രകടനം നടത്തികൊണ്ടായിരുന്നു നിമിഷ മോളിവുഡിലേക്കുളള വരവറിയിച്ചത്. തൊണ്ടിമുതലിന് ശേഷം യുവതാരങ്ങളുടെയെല്ലാം നായികയായി നിരവധി സിനിമകളില്‍ നിമിഷ അഭിനയിച്ചിരുന്നു. പിന്നാലെ ഈട, ഒരു കുപ്രസിദ്ധ പയ്യന്‍, ചോല, നാല്‍പത്തിയൊന്ന്, സ്റ്റാന്‍ഡ്അപ്പ് തുടങ്ങിയ സിനിമകള്‍ നിമിഷ സജയന്റെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചോല എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം നിമിഷാ സജയന് ലഭിച്ചത്. ഇപ്പോഴിതാ മലയാളത്തില്‍ തിളങ്ങിയ താരം ഹിന്ദിയിലും അരങ്ങേറ്റം കുറിക്കുകയാണ്. ബിടെക്ക് സംവിധായകന്‍ മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ഹിന്ദി ഷോര്‍ട്ട് ഫിലിമിലാണ് നിമിഷ സജയന്‍ അഭിനയിക്കുന്നത്.
ഘര്‍ സെ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ജെ. രാമകൃഷ്ണ കുളൂര്‍ ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിരിക്കുന്നത്. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ദിനേഷ് പ്രഭാകറും അംബികാ റാവുവും അഭിനയിക്കുന്നുണ്ട്. മുംബൈയില്‍ ജനിച്ചു വളര്‍ന്ന താരമാണ് നിമിഷാ സജയന്‍.
നടിയുടെ പിതാവ് സജയന്‍ നായര്‍ മുംബൈയില്‍ എഞ്ചിനിയറാണ്. ബദ്‌ലാപ്പൂര്‍ കാര്‍മല്‍ കോണ്‍വെന്റ് ഹൈസ്‌ക്കൂളിലായിരുന്നു പഠനം. അതിനാല്‍ ഹിന്ദി ഭാഷ അറിയാവുന്ന താരമാണ് നിമിഷ. ഘര്‍സെയ്ക്ക് പുറമെ മമ്മൂട്ടിക്കൊപ്പമുളള വണ്‍, നിവിന്‍ പോളിക്കൊപ്പമുളള തുറമുഖം, ഫഹദ് ഫാസിലിനൊപ്പമുളള മാലിക്ക് എന്നീ സിനിമകളും നിമിഷാ സജയന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്.
വിധു വിന്‍സെന്റ് സംവിധാനം ചെയ്ത സ്റ്റാന്‍ഡ് അപ്പ് എന്ന ചിത്രമാണ് നിമിഷ സജയന്റെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയത്. ചിത്രത്തില്‍ സ്റ്റാന്‍ഡ് അപ്പ് കോമേഡിയനായാണ് താരം അഭിനയിച്ചത്. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ചോല. സിനിമയില്‍ ജോജു ജോര്‍ജ്ജാണ് നിമിഷ സജയനൊപ്പം പ്രധാന വേഷത്തില്‍ എത്തിയിരുന്നത്.


Click it and Unblock the Notifications