twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിമിഷയ്ക്ക് മുന്നില്‍ തലകുനിച്ച് ലാല്‍ ജോസ്! പുരുഷു എന്നെ അനുഗ്രഹിക്കണം! ചിത്രം വൈറലാവുന്നു!

    |

    തന്റേതായ അഭിനയശൈലിയുമായി മുന്നേറുന്ന നായികമാരിലൊരാളാണ് നിമിഷ സജയന്‍. തൊണ്ടുമുതലും ദൃക്‌സാക്ഷിയുമെന്ന ചിത്രത്തിലൂടെയായിരുന്നു ഈ താരം തുടക്കം കുറിച്ചത്. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മികച്ച സ്വീകാര്യതയായിരുന്നു നിമിഷയ്ക്ക് ലഭിച്ചത്. ശ്രീജയെന്ന കഥാപാത്രത്തിലൂടെ തുടക്കം കുറിച്ച നിമിഷയുടെ സിനിമാജീവിതം 41 ല്‍ എത്തി നില്‍ക്കുകയാണ് ഇപ്പോള്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത സിനിമ വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ബിജു മേനോനാണ് ചിത്രത്തിലെ നായകന്‍.

    ഈട, മാംഗല്യം തന്തുനാന, ഒരു കുപ്രസിദ്ധ പയ്യന്‍, 41, സ്റ്റാന്‍ഡപ്, ചോല , വണ്‍, തുറമുഖം, മാലിക്, ജിന്ന് തുടങ്ങി നിരവധി സിനിമകളിലാണ് നിമിഷ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഏത് തരത്തിലുള്ള കഥാപാത്രമായാലും അവയെ അനായാസമായി തന്നിലേക്ക് ആവാഹിക്കാന്‍ കഴിയുമെന്ന് താരം ഇതിനകം തന്നെ തെളിയിച്ചിട്ടുണ്ട്. മികച്ച അവസരങ്ങളാണ് താരത്തെ തേടിയെത്തുന്നതും. സോഷ്യല്‍ മീഡിയയില്‍ സജീവമായ നിമിഷ പങ്കുവെച്ച പുതിയ പോസ്റ്റാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. പുതിയ സിനിമയുടെ റിലീസുമായി കൂട്ടിച്ചേര്‍ക്കുമ്പോഴാണ് ഫോട്ടോയ്ക്ക് പ്രസക്തിയേറുന്നത്.

    Nimisha Sajayan

    കരിയറിലെ 25ാമത്തെ സിനിമയുമായാണ് ലാല്‍ ജോസ് എത്തുന്നത്. സിനിമയിലെത്തി 25 വര്‍ഷം പൂര്‍ത്തിയാക്കുന്നുവെന്ന പ്രത്യേകതയാണ് ബിജു മേനോന് അവകാശപ്പെടാനുള്ളത്. അടുത്ത സുഹൃത്തുക്കളായ ഇരുവരേയും സംബന്ധിച്ച് പ്രത്യേകതകളേറെയുള്ള സിനിമയാണിത്. കാഷായ വേഷത്തില്‍ കൂളിങ് ഗ്ലാസണിഞ്ഞ് സംവിധായകന്‍ ലാല്‍ ജോസിനെ അനുഗ്രഹിക്കുന്ന ചിത്രമാണ് നിമിഷ സജയന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. പുരുഷു എന്നെ അനുഗ്രഹിക്കണമെന്ന ഡയലോഗാണ് ക്യാപ്ഷനായി നല്‍കിയിട്ടുള്ളത്. ചിത്രം ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിമിഷ സജയന്റെ പോസ്റ്റ് കാണാം.

    <strong>ആ വേര്‍പിരിയല്‍ ഞങ്ങളെ ഞെട്ടിച്ചിരുന്നില്ല! കമല്‍ഹാസന്‍-സരിക വിവാഹമോചനത്തെക്കുറിച്ച് ശ്രുതി ഹാസന്‍!</strong>ആ വേര്‍പിരിയല്‍ ഞങ്ങളെ ഞെട്ടിച്ചിരുന്നില്ല! കമല്‍ഹാസന്‍-സരിക വിവാഹമോചനത്തെക്കുറിച്ച് ശ്രുതി ഹാസന്‍!

    English summary
    Nimisha Sajayan's Instagram post viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X