For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മേക്കപ്പ് ഇഷ്ടമല്ലാ എന്നത് വ്യക്തിജീവിതത്തിന്റെ ഭാഗമാണ്, സിനിമയുമായി ബന്ധമില്ല! വൃക്തത വരുത്തി നിമിഷ

  |

  തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നിമിഷ സജയന്‍. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മികച്ച പ്രകടനമാണ് നടി കാഴ്ചവെച്ചിരുന്നത്. സിനിമ നിമിഷയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറുകയും ചെയ്തിരുന്നു. തുടര്‍ന്നും ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ച താരം മികച്ച നടിക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിരുന്നു. അടുത്തിടെ ആനീസ് കിച്ചണ്‍ എന്ന പരിപാടിയില്‍ മേക്കപ്പ് ഇടുന്നത് അത്ര ഇഷ്ടമല്ലെന്ന് നടി പറഞ്ഞത് വലിയ ചര്‍ച്ചയായി മാറിയിരുന്നു.

  Nimisha Sajayan talks about Makeup Controversy : വൃക്തത വരുത്തി നിമിഷ | FilmiBeat Malayalam

  സിനിമകള്‍ക്കായി മേക്കപ്പ് ഇടാറുണ്ടെങ്കിലും വൃക്തിജീവിതത്തില്‍ താന്‍ അത് ഉപയോഗിക്കാറില്ല എന്നായിരുന്നു നടി പറഞ്ഞത്. മേക്കപ്പ് ചെയ്യാന്‍ താത്പര്യമില്ലെന്ന് പറഞ്ഞ നിമിഷയോട് സെലിബ്രിറ്റിയായാല്‍ മേക്കപ്പിടണമെന്നും ആരാധകരൊക്കെ പുറത്ത് വെച്ച് കാണുന്നതാണെന്നുമൊക്കെ ആനി പറഞ്ഞിരുന്നു.

  എന്നാല്‍ തനിക്ക് അത് ഇഷ്ടമല്ലെന്നും സ്‌ക്രീനില്‍ നിങ്ങളെന്നെ കാണുമ്പോള്‍ എങ്ങനെ വേണമെങ്കിലും കണ്ടോളൂ, പക്ഷേ ബാക്കിയുള്ളത് എന്റെ ലൈഫാണ്. അതില്‍ നിങ്ങള്‍ കാണുന്നത് നിമിഷ സജയനെന്ന ഒരു വ്യക്തിയെ ആണെന്നും നടിയെ അല്ലെന്നും നിമിഷ പരിപാടിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് നിമിഷയുടെയും ആനിയുടെയും പ്രസ്താവനകള്‍ക്കെതിരെ ട്രോളുകളും വിമര്‍ശനങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു.

  ഇത് വളച്ചൊടിക്കപ്പെട്ടതാണെന്ന് പറഞ്ഞ് നടി ആനി പിന്നീട് രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ തന്റെ പ്രസ്താവനയില്‍ വ്യക്തത വരുത്തി നിമിഷാ സജയന്‍ എത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് നടി സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുന്നത്.

  ഞാന്‍ പങ്കെടുത്ത ഒരു ടെലിവിഷന്‍ ഷോയുമായി ബന്ധപ്പെട്ട് ഒരുപാട് അഭിപ്രായങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വരുന്നുണ്ട്. അതിനെ സംബന്ധിച്ച് കുറച്ചു കാര്യങ്ങള്‍ ഇവിടെ വ്യക്തമാക്കുകയാണ്. എന്നോട് വ്യക്തിപരമായി ചോദിച്ച ഒരു ചോദ്യമായിരുന്നു നിമിഷക്ക് മേക്കപ്പ് ഇഷ്ടമാണോ? ഇല്ലയോ? അതിന് ഞാന്‍ നല്‍കിയ മറുപടി വ്യക്തിപരമായി എനിക്ക് മേക്കപ്പ് താല്‍പര്യം ഇല്ല, പക്ഷേ സിനിമയുടെ ആവശ്യത്തിന് മേക്കപ്പ് ആവശ്യമായി വന്നാല്‍ ഞാന്‍ ഇടും എന്നും പറഞ്ഞിട്ടുണ്ട്.

  റാണയുടെയും മിഹികയുടെയും വിവാഹം വീണ്ടും മാറ്റിവെച്ചു! കാരണം ഇതാണ്

  കുറച്ച് പേര്‍ ഞാന്‍ മേക്കപ്പ് ഇട്ട ഫോട്ടോസ് കണ്ടിട്ട് ഇതില്‍ മേക്കപ്പ് ഇല്ലെ എന്ന് ചോദിച്ചു. എനിക്ക് പറയാനുള്ളത് സിനിമയുടെ ആവശ്യത്തിന് ഉള്ള ഫോട്ടോ ഷൂട്ട്, ചാനല്‍ പരിപാടികള്‍, മാഗസിന്‍ ഫോട്ടോ ഷൂട്ട് തുടങ്ങിയ സാഹചര്യങ്ങളില്‍ മേക്കപ്പ് അനിവാര്യമാണ്. ഞാന്‍ ഇടുകയും ചെയ്യും അത് എന്റെ പ്രൊഫഷന്റെ ഭാഗമാണ്.

  മേഘ്‌ന ഗര്‍ഭിണിയായതിന് പിന്നാലെ ചീരഞ്ജീവി സര്‍ജ നല്‍കിയ സമ്മാനം! കുഞ്ഞിനായി കാത്തിരുന്ന താരം

  മേക്കപ്പ് ഇഷ്ടമല്ല എന്നത് വ്യക്തി ജീവിതത്തിന്റെ ഭാഗവും. എനിക്ക് ഒരുപാട് ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്നു. എല്ലാവര്‍ക്കും മറുപടി നല്‍കാന്‍ സാധിക്കാത്തതിനാല്‍ ഇവിടെ കുറിപ്പ് നല്‍ക്കുന്നു. എന്‍ബി: വാക്കുകളിലെ സത്യം മനസ്സിലാക്കി നന്മകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കു. നിമിഷ സജയന്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

  ഒരു സഹോദരനെ വേണമെന്ന ആഗ്രഹം ബിഗ് ബോസില്‍ എത്തിയപ്പോള്‍ സാധിച്ചു! രഘുവിനെക്കുറിച്ച് സാന്‍ഡ്ര

  Read more about: nimisha sajayan
  English summary
  Nimisha sajayan's reaction about makeup contraversy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X