സ്റ്റാന്‍ഡ് അപ്പ് കോമേഡിയനായി നിമിഷ സജയന്‍! ഒപ്പം രജിഷ വിജയനും! ഫസ്റ്റ്‌ലുക്ക് പുറത്ത്!
സംസ്ഥാന പുരസ്‌കാര നേട്ടത്തിനു ശേഷം നിമിഷ സജയന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് സ്റ്റാന്‍ഡ് അപ്പ്. മാന്‍ഹോള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിധു വിന്‍സെന്റ് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
നിമിഷ സജയന്റെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള ഫസ്റ്റ്‌ലുക്കായിരുന്നു പുറത്തുവിട്ടിരുന്നത്. നിമിഷയ്‌ക്കൊപ്പം രജിഷ വിജയനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഒരു സ്റ്റാന്‍ഡ് അപ്പ് കോമേഡിയന്റെ ജീവിതത്തിലൂടെയാണ് സിനിമയുടെ കഥ സംവിധായിക പറയുന്നത്.

ജൂണിലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. മാന്‍ഹോളിന്റെ തിരക്കഥയൊരുക്കിയ ഉമേഷ് ഓമനക്കുട്ടനാണ് സ്റ്റാന്‍ഡ് അപ്പിനു വേണ്ടിയും കഥയെഴുതിയിരിക്കുന്നത്. കേരളത്തിന് അത്ര പരിചിതമല്ലാത്ത ഒന്നാണ് സ്റ്റാന്‍ഡ് അപ്പ് കോമഡി.
അത്തരം ഒരു വിഷയത്തെയാണ് വിധു വിന്‍സെന്റ് പുതിയ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. സിലിക്കണ്‍ മീഡിയയാണ് വിധു വിന്‍സെന്റിന്റെ പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. സ്റ്റാന്‍ഡ് അപ്പിനു പുറമെ സനല്‍കുമാര്‍ ശശിധരന്റെ ചോലയും നിമിഷ സജയന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ്.


Click it and Unblock the Notifications