നിമിഷ സജയനും രജിഷ വിജയനും ഒന്നിച്ച സ്റ്റാന്‍ഡ് അപ്! സിനിമ നവംബറില്‍
സംസ്ഥാന പുരസ്‌കാര നേട്ടത്തിനു ശേഷം നിമിഷ സജയന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രമാണ് സ്റ്റാന്‍ഡ് അപ്പ്. നിമിഷയ്‌ക്കൊപ്പം രജിഷ വിജയനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മാന്‍ഹോള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിധു വിന്‍സെന്റാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഒരു സ്റ്റാന്‍ഡ് അപ്പ് കോമേഡിയന്റെ ജീവിതത്തിലൂടെയാണ് സിനിമയുടെ കഥ സംവിധായിക പറയുന്നത്.

ചിത്രം നവംബറില്‍ തിയ്യേറ്ററുകളിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഉമേഷ് ഓമനക്കുട്ടനാണ് സ്റ്റാന്‍ഡ് അപ്പിനു വേണ്ടിയും കഥയെഴുതിയിരിക്കുന്നത്. കേരളത്തിന് അത്ര പരിചിതമല്ലാത്ത ഒന്നാണ് സ്റ്റാന്‍ഡ് അപ്പ് കോമഡി. അത്തരം ഒരു വിഷയത്തെയാണ് വിധു വിന്‍സെന്റ് പുതിയ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
അര്‍ജുന്‍ അശോകന്‍, പുതുമുഖ താരം വെങ്കിടേഷ്, സീമ, നിസ്താര്‍ സേഠ്, സജിത മഠത്തില്‍, ജോളി ചിറയത്ത്, രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, ജുനൈസ്, ദിവ്യ ഗോപിനാഥ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളായി എത്തുന്നത്. ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. സിനിമയുടെ ഓഡിയോ ടീസര്‍ ലോഞ്ച് ഒക്ടോബര്‍ ആദ്യവാരം നടക്കുമെന്ന് അറിയുന്നു.


Click it and Unblock the Notifications