For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യ കാഴ്ചയിൽ പ്രണയം തോന്നിയിട്ടുണ്ട്! തനിക്ക് അങ്ങനെയല്ല, പ്രണയത്തെക്കുറിച്ച് ആന്റണിയും നിമിഷയും

  |

  മലയാളത്തിലെ യുവ താരങ്ങളിൽ ഏറെ ശ്രദ്ധ നേടിയ താരങ്ങളാണ് ആന്റണി വർഗീസും നിമിഷ സഞ്ജയനും. ലിജോ ജോസഫ് പല്ലശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് ആന്റണി വെള്ളിത്തിരയിൽ ചുവട് ഉറപ്പിക്കുന്നത്. പിന്നീട് ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത സ്വാതന്ത്ര്യം അർദ്ധരാത്രിയിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. രണ്ടു ചിത്രം കൊണ്ട് തന്നെ മികച്ച ആരാധകരെ സൃഷ്ടിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു.

  antony- nimisha

  തന്നോട് പൊക്കിൾച്ചുഴി കാണിക്കാൻ ആവശ്യപ്പെട്ടു!! ബോളിവുഡ് സംവിധായകനെതിരെ നടി റിച്ച ഛദ്ദ

  തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ സിനിമയിൽ ചുവട് വെച്ച താരമാണ് നിമിഷ സഞ്ജയൻ. തുടക്കത്തിൽ തന്നെ മുതിർന്ന താരങ്ങളോടൊപ്പം മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ നിമിഷയ്ക്ക് കഴിഞ്ഞിരുന്നു. ഒരു പുതുമുഖ നടിയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ അവസരമാണ് ഈ രണ്ട് വർഷത്തിനിടെ നിമിഷയെ തേടിയെത്തിയത്. മഴവില്ല് മനോരമ അവതരിപ്പിക്കുന്ന ഒരു ടോക്ക് ഷോയിലാണ് താരങ്ങൾ മനസ് തുറന്നിരിക്കുന്നത്. തങ്ങളുടെ ക്രഷിനെ കുറിച്ചും പ്രണയത്തെ കുറിച്ചും സിനിമയെ കുറിച്ചുമൊക്കെ ഇവർ പങ്കുവെയ്ക്കുന്നുണ്ട്. നർമ രൂപത്തിലുളള ഒരു ടോക്ക് ഷോയാണിത്.

  വിഘ്നേഷിന്റെ പിറന്നാൾ സർപ്രൈസിൽ നയൻസ് ഫ്ലാറ്റായി!! ഒടുവിൽ താരം ഹൃദയം തുറന്നെഴുതി, കാണൂ...

   നെവർ ഹാവ് ഐ എവർ

  നെവർ ഹാവ് ഐ എവർ

  മഴവില്ല് മനോരമ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയാണ് നെവർ ഐ ഹാവ്. ടോക്ക് ഷോയിൽ ചോദിക്കുന്ന ചോദ്യങ്ങൾക്ക് നെവർ, ഐ ഹാവ് എന്നുള്ള ഉത്തരങ്ങളാണ് നൽകണ്ടേത്. താരങ്ങൾക്കായി വളരെ രസകരമായ ചോദ്യങ്ങളാണ് ഒരുക്കിയിരുന്നത്. അതിന് ഇവർ കൃത്യമായി ഉത്തരങ്ങൾ നൽകുകയും ചെയ്തു.

   സഹതാരത്തിനോട് പ്രണയം തോന്നിയിട്ടുണ്ടോ

  സഹതാരത്തിനോട് പ്രണയം തോന്നിയിട്ടുണ്ടോ

  കൂടെ അഭിനയിച്ച സഹതാരത്തിനോട് പ്രണയം തോന്നിയിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ഈ ചോദ്യം രണ്ടു താരങ്ങൾക്കും വേണ്ടിയുള്ളതായിരുന്നു, നെവർ എന്നായിരുന്നു ഇവർ മറുപടി നൽകിയത്. ഇല്ല തനിയ്ക്ക് ഇതുവരെ തോന്നിയിട്ടില്ലെന്ന് ആന്റണി പറയുമ്പോൾ നിമിഷ അടുത്തിരുന്ന് കളിയാക്കുന്നുണ്ടായിരുന്നു. താൻ ഇതുവരെ ചേട്ടന്മാർക്കൊപ്പമാണ് അഭിനയിച്ചിട്ടുളളതെന്നായിരുന്നു നിമിഷയുടെ മറുപടി.

   തെറ്റി ധരിക്കപ്പെടാറുണ്ട്

  തെറ്റി ധരിക്കപ്പെടാറുണ്ട്

  മറ്റൊരു സിനിമ താരവുമായ തെറ്റിധരിക്കപ്പെട്ടിട്ടുണ്ടെന്ന് ഇരു താരങ്ങളും തുറന്ന് സമ്മതിക്കുന്നു. തന്നെ പുറത്തുവെച്ച് കാണുമ്പോൾ മഹേഷിന്റെ പ്രതികാരത്തിലെ കൊച്ചല്ലേ എന്ന് പലരും ചോദിക്കാറുണ്ട്, എന്നാൽ താൻ തൊണ്ടി മുതലിലെ കൊച്ചാണെന്ന് ചോദിക്കുന്നവർക്ക് മറുപടി നൽകിട്ടുണ്ടെന്നും നിമിഷ പറഞ്ഞു. ഇതു പോലെ നിവിൻ പോളിയല്ലേ, സിനിമകളൊക്കെ കാണാറുണ്ടെന്ന് പലരും ചോദിക്കാറുണ്ടെന്ന് ആന്റണി വർഗീസും പറഞ്ഞു.

   ആദ്യ കാഴ്ചയിലെ പ്രണയം

  ആദ്യ കാഴ്ചയിലെ പ്രണയം

  ആദ്യ കാഴ്ചയിൽ ഒരുപാട് പേരോട് പ്രണയം തോന്നിയിട്ടുണ്ടെന്നും ഇഷ്ടപ്പോലെ അനുഭവം ഉണ്ടെന്നും ആന്റണി പറഞ്ഞു. കൂടാതെ തനിയ്ക്ക് ഒന്നിൽ കൂടുതൽ പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെന്നും താരത്തിന് തുറന്നു സമ്മതിക്കേണ്ടി വന്നു. എന്നാൽ തനിയ്ക്ക് ആദ്യ കാഴ്ചയിൽ ആരോടും പ്രണയം തോന്നിയിട്ടില്ലെന്നും ഒന്നിൽ കൂടുതൽ പ്രണയം ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്നും നിമിഷ തുറന്നു പറഞ്ഞു.

   സ്പോർട്സ് മൂവി

  സ്പോർട്സ് മൂവി

  സ്പോർട്സ് മൂവി ചെയ്യണമെന്ന് തന്റെ ആഗ്രഹമെന്ന് വർഗീസ് ആന്റണി പറഞ്ഞു. ‍ ഡ്രീം റോളിനെ കുറിച്ച് ചോദിച്ചപ്പോഴാണ് താരത്തിന്റെ പ്രതികരണം. എന്നാൽ തനിയ്ക്ക് എല്ലാ തരത്തിലുമുളള കഥാപാത്രങ്ങൾ ചെയ്യണമെന്നുള്ള ആഗ്രഹമാണ് നിമിഷ പ്രകടിപ്പിച്ചത്. കൂടാതെ ആലിയ ഭട്ടിനോട് തനിയ്ക്ക് നല്ല അസൂയ തോന്നിയിട്ടുണ്ടെന്നും നിമിഷ കൂട്ടിച്ചേർത്തു. ഹൈവേയിൽ അവർ ചെയ്ത കഥാപാത്രമാണ് നിമിഷയെ കൊണ്ട് അങ്ങനെ ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ തനിയ്ക്ക് മറ്റുള്ള താരങ്ങളോട് അസൂയ തോന്നിയിട്ടുണ്ടെന്നും അത് എല്ലാവർക്കും തോന്നുന്നതാണെന്നും ആന്റണി പറ‍ഞ്ഞു.

  English summary
  nimisha sanjayan and antony varghese in never i have ever program
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X