ഫഹദോ പൃഥ്വിയോ ആരാണ് റിയല്‍ ബോക്‌സോഫീസ് കിംഗ്? നയന്‍ കുതിക്കുന്നു ഒപ്പം കുമ്പളങ്ങിയും! കാണൂ!
Recommended Video

ബോക്‌സോഫീസില്‍ ശക്തമായ താരപോരാട്ടമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് നയനും കുമ്പളങ്ങിയും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുന്ന വിദ്യയുമായാണ് ഫഹദ് ഫാസില്‍ എത്തിയിട്ടുള്ളത്. ഞാന്‍ പ്രകാശന് പിന്നാലെ തിയേറ്ററുകളിലേക്കെത്തിയ ചിത്രത്തിന് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നസ്രിയയും ഇത്തവണ സിനിമയുടെ പിന്നണിയിലുണ്ട്. നിര്‍മ്മാണത്തിലാണ് അടുത്തിടെയായി ഈ താരപത്‌നിയുടെ ശ്രദ്ധ. പൃഥ്വിരാജിന്റെ നയന്‍ ഒട്ടേറെ പ്രത്യേകതകളുമായാണ് എത്തിയിട്ടുള്ളത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സും ചേര്‍ന്ന് സംയുക്തമായാണ് ചിത്രം നിര്‍മ്മിച്ചിട്ടുള്ളത്. ഇതാദ്യമായാണ് സോണി പിക്‌ചേഴ്‌സ് മലയാളത്തിലേക്ക് എത്തിയത്.
പ്രമേയത്തിലെ വ്യത്യസ്തതയാണ് തന്നെ ആകര്‍ഷിച്ചതെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തെ വളരെ വ്യത്യസ്തമായി അവതരിപ്പിച്ചിരിക്കുകയാണ് താരപുത്രന്‍. കമലിന്റെ മകനായ ജെനൂസ് മുഹമ്മദാണ് ചിത്രമൊരുക്കിയത്. ഭയവിഹ്വലമായ 9 രാത്രികളിലൂടെയാണ് സിനിമ മുന്നേറുന്നത്. വാമിഖ ഗബ്ബി, മംമ്ത മോഹന്‍ദാസ് തുടങ്ങിയവരും ചിത്രത്തിനായി അണിനിരന്നിരുന്നു. സുപ്രിയയുമായി ചേര്‍ന്നാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് തുടങ്ങിയത്. നിര്‍മ്മാതാവിന്‍രെ റോളിലെ ജോലികളെല്ലാം കൃത്യമായാണ് താരപത്‌നി നിര്‍വഹിച്ചതെന്ന് മല്ലിക സുകുമാരന്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. നയനും കുമ്പളങ്ങിയും തമ്മിലുള്ള ബോക്‌സോഫീസ് താരപോരാട്ടത്തെക്കുറിച്ച് കൂടുതലായറിയാന്‍ തുടര്‍ന്നുവായിക്കൂ.

ഗംഭീര തുടക്കം
പുതുവര്‍ഷം പിറന്ന് രണ്ടാമത്തെ മാസത്തിലേക്കെത്തിയപ്പോളാണ് സിനിമകളുമായി പൃഥ്വിരാജും ഫഹദ് ഫാസിലും എത്തിയത്. സയന്റിഫിക് ത്രില്ലറായ നയന്‍ നേരത്തെ റിലീസ് തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു. ഇടവേളയ്ക്ക് ശേഷം ശ്യാം പുഷ്‌ക്കരനും അമല്‍ നീരദും ഫഹദ് ഫാസിലും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ത്തന്നെ ആരാധക പ്രതീക്ഷയും വാനോളമായിരുന്നു. ഇത്തവണത്തെ വരവിന് പ്രത്യേകതകളേറെയായിരുന്നു. റോളുകളും വ്യത്യസ്തമായിരുന്നു. മധു സി നാരായണനാണ് കുമ്പളങ്ങി നൈറ്റസ് സംവിധാനം ചെയ്തത്. ജെനൂസ് മുഹമ്മദാണ് നയന്‍ ഒരുക്കിയത്.

മികച്ച സ്വീകാര്യത
മികച്ച സ്വീകാര്യതയാണ് ഇരു ചിത്രങ്ങള്‍ക്കും ലഭിക്കുന്നത്. വ്യത്യസ്തമായ കാഴ്ചനുഭവമാണ് ഇരു ചിത്രങ്ങളും നല്‍കുന്നത്. റിലീസ് ചെയ്ത നാളുകള്‍ മുതല്‍ത്തന്നെ മികച്ച സ്വീകാര്യതയാണ് ഇരു സിനിമകള്‍ക്കും ലഭിക്കുന്നത്. ബോക്‌സോഫീസിലെ ഇത്തവണത്തെ താരപോരാട്ടത്തിന് പ്രത്യേകതകളേറെയാണ്. സുപ്രിയയും നസ്രിയയും തമ്മിലുള്ള മത്സരമാണ് ഇത്തവണത്തേതെന്നും ആരായിരിക്കും നേടുന്നതെന്നുമായിരുന്നു തുടക്കം മുതലേ പ്രേക്ഷകര്‍ ചോദിച്ചുതുടങ്ങിയത്.

ബ്ലോക്ക് ബസ്റ്റര്‍ കുതിപ്പുമായി നയന്‍
ബ്ലോക്ക് ബസ്റ്ററാവാനുള്ള കുതിപ്പിലാണ് നയന്‍. കേരളത്തില്‍ നിന്നും മാത്രമല്ല മറ്റിടങ്ങളില്‍ നിന്നും സിനിമയക്ക് ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്. ബോക്‌സോഫീസ് പ്രകടനത്തിലും ഇത് പ്രകടമാണ്. സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ വിഭാഗത്തിലുള്‍പ്പെടുന്ന സിനിമയ്ക്ക് മികച്ച കലക്ഷനാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. റിലീസ് ചെയ്ത് അഞ്ചാം ദിനം പിന്നിടുന്നതിനിടയില്‍ ഇതുവരെയായി 8 കോടി കലക്ഷനാണ് ചിത്രം സ്വന്തമാക്കിയതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. വേള്‍ഡ് വൈഡ് കലക്ഷനാണിത്.

കേരളത്തിലെ പ്രകടനം
ബെംഗലുരുവില്‍ നിന്നും സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും ഇതുവരെയായി 18. 20 ലക്ഷമാണ് സിനിമയ്ക്ക് ലഭിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ബെംഗലുരുവില്‍ നിന്നും 32.83 കോടിയാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. 151 തിയേറ്ററുകളിലായി 562 ഷോയായിരുന്നു ആദ്യദിനത്തില്‍ നയനുണ്ടായിരുന്നത്. കേരളത്തില്‍ നിന്നും മാത്രമായി 1.51 കോടിയാണ് സിനിമയ്ക്ക് ലഭിച്ചതെന്നുമാണ് ഇപ്പോഴത്തെ വിവരം.

അവധി ദിവസത്തെ വെല്ലുന്ന പ്രകടനം
നയനൊപ്പം തന്നെയെത്തിയ കുമ്പളങ്ങിക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ വില്ലനായാണ് ഫഹദ് ഫാസില്‍ എത്തിയിട്ടുള്ളത്. ഷെയ്ന്‍ നിഗം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി തുടങ്ങി വന്‍താരനിര അണിനിരന്ന ചിത്രത്തില്‍ നായികയായെത്തിയത് അന്ന ബെന്നാണ്. അവധി ദിനത്തെ വെല്ലുന്ന പ്രകടനമായിരുന്നു തിങ്കളാഴ്ചയും ആവര്‍ത്തിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. 6.39 ലക്ഷമാണ് അഞ്ചാം ദിനത്തില്‍ സിനിമയ്ക്ക് ലഭിച്ചത്. ഇതുവരെയായി 29. 41 ലക്ഷമാണ് കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും ലഭിച്ചത്.

ബോക്‌സോഫീസ് കിംഗ് ആരാണ്?
പൃഥ്വിരാജാണോ അതോ ഫഹദ് ഫാസിലോ ഇത്തവണത്തെ പോരാട്ടത്തില്‍ ആരാണ് വിജയിക്കുന്നതെന്നറിയാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇരുസിനിമകളും വിജയകരമായി മുന്നേറുകയാണ്. മമ്മൂട്ടിയുടെ യാത്രയും പേരന്‍പും ഇവര്‍ക്കൊപ്പമുണ്ട്. രജിഷ് വിജയന്‍ ചിത്രമായ ജൂണും ഒമര്‍ ലുലുവിന്‍രെ അഡാര്‍ ലവുമാണ് അടുത്തയാഴ്ച തിയേറ്ററുകളിലേക്കെത്തുന്നത്.


Click it and Unblock the Notifications











