പൃഥ്വിയോ ഫഹദോ? ബോക്‌സോഫീസില്‍ കടുത്ത മത്സരം! നയനും കുമ്പളങ്ങിയും നേടിയത്? കാണൂ!
സിനിമാലോകം ഒന്നടങ്കം കാത്തിരുന്ന നിരവധി സിനിമകളായിരുന്നു പോയവാരത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. പ്രണവ് മോഹന്‍ലാല്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍, പൃഥ്വിരാജ്, മമ്മൂട്ടി തുടങ്ങിയവരുടെ സിനിമകള്‍ ഇപ്പോള്‍ തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. പ്രഖ്യാപനം മുതലേ തന്നെ ഈ സിനിമകള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ട്രെയിലറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തതയുമായെത്തുന്ന സിനിമകള്‍ക്ക് ഗംഭീര സ്വീകരണമാണ് ലഭിക്കാറുള്ളത്. നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തെലുങ്കിലേക്കും തമിഴിലേക്കും എത്തിയത്. മികച്ച പ്രതികരണമാണ് അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഫഹദ് ഫാസിലിന്റെ കരിയറിലെ വ്യത്യസ്തമാര്‍ന്ന സിനിമയാണ് കുമ്പളങ്ങി നൈറ്റ്‌സ്. ഏത് തരത്തിലുള്ള കഥാപാത്രത്തേയും അനായാസമായി തന്നിലേക്ക് ആവാഹിക്കുന്ന താരത്തിന് മികച്ച കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഷമ്മി എന്ന കഥാപാത്രമായാണ് താരമെത്തിയത്. ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, അന്ന ബെന്‍ തുടങ്ങി നിരവധി പേരാണ് സിനിമയില്‍ അണിനിരന്നിട്ടുള്ളത്. ജെനൂസ് മുഹമ്മദിന്റെ രണ്ടാമത്തെ സിനിമയുമായാണ് ഇത്തവണ പൃഥ്വിരാജെത്തിയിട്ടുള്ളത്. സോണി പിക്‌ചേഴ്‌സിന്റെ ബാനറില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സുമായി ചേര്‍ന്നാണ് താരദമ്പതികള്‍ ചിത്രം നിര്‍മ്മിച്ചത്. നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുന്ന സിനിമകളുടെ കലക്ഷനെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

കാത്തിരിപ്പിനൊടുവില്‍
നീണ്ട നാളത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് നയനും കുമ്പളങ്ങിയും തിയേറ്ററുകളിലേക്കെത്തിയത്. പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള സിനിമകളുമായാണ് പൃഥ്വിരാജും ഫഹദ് ഫാസിലും എത്തിയത്. തുടക്കം മുതലേ തന്നെ ഇരുസിനിമകള്‍ക്കും ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സയന്റിഫിക് ത്രില്ലറുമായാണ് പൃഥ്വിയും സംഘവുമെത്തിയത്. സൗബിനും ഫഹദും സംഘവും ഷെയ്‌നും ഒരുമിച്ചാല്‍പ്പിന്നെ അതൊരു ഒന്നൊന്നൊരു ആഘോഷമായിരിക്കുമെന്ന് ആരാധകര്‍ നേരത്തെ ഉറപ്പിച്ചിരുന്നു.

ബോക്‌സോഫീസിലെ താരപോരാട്ടം
ബോക്‌സോഫീസിലെ ശക്തമായ താരപോരാട്ടം എന്നും പ്രേക്ഷകരെ ത്രസിപ്പിക്കാറുണ്ട്. പൃഥ്വിരാജും ഫഹദ് ഫാസിലുമല്ല മറിച്ച് നസ്രിയയും സുപ്രിയയും തമ്മിലുള്ള മത്സരം കൂടിയാണ് ഇത്തവണത്തേതെന്ന പ്രത്യേകതയുമുണ്ട്. സുപ്രിയയും പൃഥ്വിരാജും സ്വന്തം പ്രൊഡക്ഷന്‍ ഹൗസിലെ ആദ്യ സിനിമയുമായാണ് എത്തിയത്. പ്രമേയത്തിലെ വ്യത്യസ്തയയാണ് നയിലേക്ക് തന്നെ ആകര്‍ഷിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ആര് നേടും?
ഒരേ സമയം സിനിമകളുമായി എത്തുമ്പോള്‍ ആരായിരിക്കും ബോക്‌സോഫീസില്‍ നിന്നും ഗംഭീര വിജയം സ്വന്തമാക്കുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. പതിവില്‍ നിന്നും വ്യത്യസ്തമായ വരവിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പുതുവര്‍ഷം പിറന്ന് നാളുകള്‍ പിന്നിടുന്നതിനിടയിലാണ് ഫഹദും പൃഥ്വിയും സിനിമകളുമായെത്തിയത്. അന്തിമ വിജയം ആര്‍ക്കാണെന്നറിയാനായി ഇനിയുമേറെ കാത്തിരിക്കണം.

കുമ്പളങ്ങിയുടെ പ്രകടനം
കിതയ്ക്കാതെ കുതിക്കുകയാണ് ഷെയ്ന്‍ നിഗത്തിന്റെ കുമ്പളങ്ങി നൈറ്റ്‌സ്. 6.88 ലക്ഷമാണ് ചിത്രത്തിന് നാലാം ദിനത്തില്‍ കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും ലഭിച്ചത്. 99.68 ശതമാനമായിരുന്നു സിനിമയുടെ ഒക്യുപെന്‍സി. ഇതുവരെയായി 22. 96 ലക്ഷമാണ് സിനിമയ്ക്ക് ലഭിച്ചിട്ടുള്ളത്. കൊച്ചിയില്‍ നിന്നും മാത്രമല്ല തിരുവനന്തപുരത്തുനിന്നും സിനിമയ്ക്ക് മികച്ച കലക്ഷനാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മൂന്നാം ദിനത്തില്‍ 7.40 ലക്ഷമാണ് സിനിമ നേടിയത്. 95.74 ശതമാനമാണ് ഒക്യുപെന്‍സി.

നയന്‍ കുതിക്കുന്നു
ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത നയനും മികച്ച കൈയ്യടിയുമായി കുതിപ്പ് തുടരുകയാണ്. മൂന്നാം ദിനത്തില്‍ കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും 4.83 ലക്ഷമാണ് സിനിമയ്ക്ക് ലഭിച്ചത്. ട്രിവാന്‍ഡ്രം പ്ലക്‌സില്‍ നിന്നും 5.03 ലക്ഷമാണ് മൂന്നാം ദിനത്തില്‍ ലഭിച്ചത്. 73 ശതമാനമാണ് സിനിമയുടെ ഒക്യുപെന്‍സി. ഇതുവരെയായി 15. 24 ലക്ഷമാണ് സിനിമ നേടിയതെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ഫോറം കേരളയാണ് കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുള്ളത്.

വാരാന്ത്യം പിന്നിട്ടു
വിജയകരമായി വാരാന്ത്യം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഇരു സിനിമകളും. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിരവധി സിനിമകളാണ് തിയേറ്ററുകളിലേക്ക് എത്താനിരിക്കുന്നത്. പ്രണയദിനത്തില്‍ പ്രേക്ഷകര്‍ക്ക് സമ്മാനവുമായി എത്താനുള്ള തയ്യാറെടുപ്പിലാണ് താരങ്ങള്‍. മലയാളം മാത്രമല്ല തമിഴ് സിനിമകളും തിയേറ്ററുകളിലേക്ക് എത്തുന്നുണ്ട്.


Click it and Unblock the Notifications











