സിനിമയിലെ 9 വർഷം!! മലർവാടി ഓർമകൾ പങ്കുവെച്ച് നിവിൻ, ദിലീപിനെ മറന്നോ എന്ന് ആരാധകർ
മലയാള സിനിമയിൽ ഒരുകൂട്ടം മികച്ച താരങ്ങളെ സമ്മാനിച്ച യുവ സംവിധായകനാണ് വിനീത് ശ്രീനിവാസൻ. നിവിൻ പോളി, അജു വർഗീസ് എന്നിവരുടെ തലവര മറ്റി മറിച്ച ചിത്രമായിരുന്നു മലർവാടി ആർട്സ് ക്ലാബ്. ചിത്രം പുറത്തിറങ്ങിയിട്ട് 9 വർഷം പിന്നിടുകയാണ്. 2010 ജൂലൈ 16 നായിരുന്നു ചിത്രം റിലീസ് ചെയ്ത്. ഇപ്പോഴിത മലർവാടിയെ കുറിച്ചുളള ഓർമ പങ്കുവെച്ച് നടൻ നിവിൻ പോളി. പക്ഷെ താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആരാധകർ അത്ര തൃപ്തരല്ല.

9 വർഷം കടന്നു പോകുന്നു. മലർവാടി തന്റെ ജീവിതം തന്നെ മാറ്റി മറിച്ചു നിവിൻ ഫേസ്ബുക്കിൽ കുറിച്ചു. കൂടാതെ സംവിധായകൻ വിനീത് ശ്രീനിവാസനും പിന്തുണച്ച പ്രേക്ഷകർക്കും നന്ദി അറിയിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ നിവിനോട് അതൃപ്തി രേഖപ്പെടുത്തി പ്രേക്ഷകർ എത്തുകയാണ്. എന്തുകൊണ്ട് നിർമ്മാതാവിനെ കുറിച്ച് പറയുന്നില്ല എന്നാണ് ചോദ്യം.
മലർവാടി ആർട്സ് ക്ലബ് നിർമ്മിച്ചത് ദിലീപാണ്. ചിത്രത്തിന്റെ വിതരണവും ദിലീപിന്റെ ഉടമസ്ഥതയിലുളള കമ്പനി തന്നെ ആയിരുന്നു. അക്കാലത്ത് പുതുമുഖങ്ങളെ വച്ച് പരീക്ഷിച്ച് സിനിമ വിജയിച്ചതിൽ ദിലീപ് ഒട്ടേറെ അഭിനന്ദനം ഏറ്റു വാങ്ങുകയും ചെയ്തിരുന്നു. എന്നാൽ ഈ പോസ്റ്റിൽ ദിലീപിന്റെ പേരില്ല. ദിലീപേട്ടൻ മറന്നോ എന്ന തരത്തിലാണ് ചോദ്യങ്ങൾ ഏറെയും.


Click it and Unblock the Notifications











