»   » ടൊവിനോ തോമസ് അത് ചെയ്തു, പിയ ബാജ്‌പേയുമായി ചൂടന്‍ ലിപ് ലോക്ക്!!!, വീഡിയോ കാണൂ..

ടൊവിനോ തോമസ് അത് ചെയ്തു, പിയ ബാജ്‌പേയുമായി ചൂടന്‍ ലിപ് ലോക്ക്!!!, വീഡിയോ കാണൂ..

By: Rohini
Subscribe to Filmibeat Malayalam

കഥ ആവശ്യപ്പെട്ടാല്‍, അത്രയേറെ ഡിമാന്റ് ചെയ്യുന്നുണ്ടെങ്കില്‍ ലിപ് ലോക്ക് രംഗങ്ങളോട് തനിക്ക് വിരോധമില്ല എന്ന് മുന്‍പൊരു അഭിമുഖത്തില്‍ ടൊവിനോ തോമസ് പറഞ്ഞിരുന്നു. പറഞ്ഞത് ടൊവിനോ ചെയ്തു.

ഉടുതുണി അഴിച്ച് അഭിനയിക്കാന്‍ ആര്‍ക്കും കഴിയും, പക്ഷെ ടൊവിനോയുടെ നായികയുടെ ധൈര്യം സമ്മതിച്ചു!!

അഭിയുടെ കഥ, അനുവിന്റെയും എന്ന ചിത്രത്തിലാണ് ടൊവിനോ തോമസിന്റെ ലിപ് ലോക്ക്. തെന്നിന്ത്യന്‍ താരം പിയ ബാജ്‌പേയാണ് ചിത്രത്തിലെ നായിക. സിനിമയിലെ നിന്റെയോമല്‍ മിഴികളോ എന്ന പാട്ടിന്റെ ടീസര്‍ പുറത്ത് വിട്ടു... കാണാം..

അഭിയും അനുവും

മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന ദ്വിഭാഷ ചിത്രമാണ് അഭിയുടെ കഥ, അനുവിന്റെയും. അഭിയും നാനും എന്നാണ് തമിഴില്‍ ചിത്രത്തിന്റെ പേര്. യഥാര്‍ത്ഥ ജീവിത്തതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കുന്ന ശക്തമായ പ്രണയ കഥയാണ് അഭിയും അനുവും.

ടൊവിനോയ്ക്ക് ചിത്രം

മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ ടൊവിനോ തോമസിന്റെ ആദ്യ തമിഴ് ചിത്രമാണ് അഭിയും അനുവും. ടൊവിനോയുടെ അഭിനയമികവില്‍ താന്‍ ആകൃഷ്ടയായി എന്നും, അഭിനയത്തിനൊപ്പം ടൊവിനോയുടെ സൗന്ദര്യവുമാവുമ്പോള്‍ സിനിമ കൂടുതല്‍ മനോഹരമാകുന്നു എന്നും നായിക പിയ ബാജ്‌പേയ് പറഞ്ഞിരുന്നു.

പിയയുടെ ശക്തമായ കഥാപാത്രം

മാസ്റ്റേഴ്‌സ്, ആമയും മുയലും എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയ്ക്ക് ഏറെ പരിചിതയായ പിയ ബാജ്‌പേയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന് വേണ്ടി നടി തല മുണ്ഡനം ചെയ്യുന്നുണ്ട്. ആ രംഗങ്ങളും സോങ് ടീസറില്‍ കാണിക്കുന്നുണ്ട്.

റിലീസ് സെപ്റ്റംബര്‍ 22 ന്

ഛായാഗ്രാഹക കൂടെയായ ബി ആര്‍ വിജയലക്ഷ്മിയാണ് അഭിയും അനുവും എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. യോഡ്‌ലി ഫിലിസ് നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ ജയരം രവി റിലീസ് ചെയ്തിരുന്നു. ചിത്രം സെപ്റ്റംബര്‍ 22 ഓടെ റിലീസ് ചെയ്യും എന്നാണ് നിലവിലെ റിപ്പോര്‍ട്ട്.

ടീസര്‍ കാണൂ..

ഇതാണ് ആദ്യ ഗാനത്തിന്റെ ടീസര്‍. എത്രത്തോളം ശക്തമായ പ്രണയമാണ് അഭിയുടെ കഥ അനുവിന്റെയും എന്ന ചിത്രത്തില്‍ പറയുന്നത് എന്ന് ഈ സോങ് ടീസര്‍ കണ്ടാല്‍ വ്യക്തമാകും

English summary
Ninteyomal Mizhikalo – Video Teaser from Abhiyude Kadha Anuvinteyum
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam