ലൂസിഫറിന്റെയും നയനിന്റെയും തിരക്കുകള്‍ക്കിടയിലും പൃഥ്വി ഓടിയെത്തി! ഇതാണ് ഡെഡിക്കേഷനെന്ന് സംവിധായകന്‍

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ താരമാണ് പൃഥ്വിരാജ്. വ്യത്യസ്തമായ സിനിമകളുമായിമുന്നേറുന്നതിനിടയിലാണ് താരം സംവിധായകനാവാന്‍ പോവുകയാണെന്നറിയിച്ചത്. മോഹന്‍ലാലിനെ നായകനാക്കിയൊരുക്കുന്ന ലൂസിഫറിന്റെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് ഈ താരം മുന്നേറുന്നത്. മോഹന്‍ലാലിനെ നായകനാക്കിയൊരുക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലറിന് തിരക്കഥയൊരുക്കിയത് മുരളി ഗോപിയാണ്. ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയി തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Ranam

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സും സംയുക്തമായി നിര്‍മ്മിക്കുന്ന സയന്റിഫിക് ചിത്രമായ നയനില്‍ നായകനായി അഭിനയിക്കുന്നത് പൃഥ്വിരാജ് തന്നെയാണ്. കമലിന്റെ മകനായ ജെനൂസ് മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം ഇതിനോടകം തന്നെ പൂര്‍ത്തിയായെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്ത ആക്ഷന്‍ ചിത്രമായ രണത്തിന്റെ ഷൂട്ടിങ്ങും നേരത്തെ തന്നെ പൂര്‍ത്തിയായതാണ്. സിനിമയുടെ റിലീസിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ഇടയ്ക്ക് റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ചിത്രം സെപ്റ്റംബറില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഒടുവിലായി ലഭിച്ചത്.

സ്വന്തം സിനിമയുടെ ചിത്രീകരണത്തിരക്കുകള്‍ക്കിടയില്‍ നിന്നും രണത്തിന്റെ ഡബ്ബിംഗിനായി ഓടിയെത്തിയ പൃഥ്വിയെക്കുറിച്ച് വാചാലനാവുകയാണ് സംവിധായകന്‍. നിര്‍മ്മാതാവും സംവിധായകനുമൊക്കെയായി ആകെ തിരക്കുകളുമായി കഴിയുന്നതിനിടയിലും താന്‍ അഭിനയിച്ച സിനിമ കൃത്യമായി നീങ്ങണമെന്നുള്ള നിശ്ചയദാര്‍ഢ്യത്തിനും ഡെഡിക്കേഷനുമാണ് കൈയ്യടിയെന്നും സംവിധായകന്‍ കുറിച്ചിട്ടുണ്ട്. പൃഥ്വിരാജിന്റെ മനോഹരമായൊരു ചിത്രവും സംവിധായകന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായിട്ടുമുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X