»   » ആക്ഷന്‍ കിങ് ഈസ് ബാക്ക്, പൃഥ്വിരാജിന്റെ പിന്തുണയാണ് രണത്തെ മുന്നോട്ട് നയിച്ചതെന്ന് സംവിധായകന്‍!

ആക്ഷന്‍ കിങ് ഈസ് ബാക്ക്, പൃഥ്വിരാജിന്റെ പിന്തുണയാണ് രണത്തെ മുന്നോട്ട് നയിച്ചതെന്ന് സംവിധായകന്‍!

Written By:
Subscribe to Filmibeat Malayalam

ഒന്നിനൊന്ന് വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് പൃഥ്വിരാജ്. സിനിമയിലായാലും വ്യക്തി ജീവിതത്തിലായാലും തന്റേതായ നിലപാടുകള്‍ സ്വീകരിച്ചാണ് താരം മുന്നേറുന്നത്. സിനിമകള്‍ സ്വീകരിക്കുന്ന കാര്യത്തിലും സ്വന്തമായ ശൈലിയാണ് താരം പിന്തുടരുന്നത്. നിരവധി സിനിമകളാണ് യുവതാരത്തിന്റെ ലിസ്റ്റിലുള്ളത്.

'അമ്മ' പിടിക്കാന്‍ അണിയറ നീക്കം സജീവം, പൃഥ്വിരാജിനും മോഹന്‍ലാലിനും കടുത്ത സമ്മര്‍ദ്ദം!


നിര്‍മ്മല്‍ സഹദേവും പൃഥ്വിയും ഒരുമിച്ചെത്തുന്ന രണത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. വിഷു റിലീസായി സിനിമയെത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. വിഷു റിലീസുകളുടെ കൂട്ടത്തില്‍ സിനിമയില്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. രണത്തില്‍ പൃഥ്വിക്കൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവം പങ്കുവെച്ച് സംവിധായകന്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. അക്കാര്യത്തെക്കുറിച്ച് കൂടുതലറിയാന്‍ വായിക്കൂ.


പ്രിയന്‍റെ പ്രിയതാരം ഇനി 'ഒടിയനൊ'പ്പം, മോഹന്‍ലാലിനൊപ്പമെത്തുന്ന ബോളിവുഡ് താരം ആരാണെന്നറിയുമോ? കാണൂ!


ആക്ഷന്‍ ഹീറോയായി പൃഥ്വിരാജ്

കുടുംബ പശ്ചാത്തലും പ്രണയവുമൊക്കെയായി കുറച്ച് നാളായി പൃഥ്വി ആക്ഷനെ വിസ്മരിച്ച പോലെയായിരുന്നു. എന്നാല്‍ ഇടവേളയ്ക്ക് ശേഷം രണത്തിലൂടെ ആക്ഷന്‍ ഹീറോയായി താരം ശക്തമായ തിരിച്ചുവരവ് നടത്താനുള്ള ശ്രമത്തിലാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറിനുമെല്ലാ ംമികച്ച സ്വീകാര്യതയാണ് ലഭിച്ചത്.


ശ്യാമപ്രസാദിനൊപ്പം പ്രവര്‍ത്തിച്ച പരിചയം

മലയാള സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച സംവിധായകരിലൊരാളായ ശ്യാമപ്രസാദിനൊപ്പം പ്രവര്‍ത്തിച്ച പരിചയവുമായാണ് നിര്‍മ്മല്‍ സഹദേവ് സ്വതന്ത്ര്യ സംവിധാനത്തിലേക്ക് കടക്കുന്നത്. ഒട്ടേറെ നവാഗത സംവിധായകരാണ് അടുത്തിടെയായി സിനിമയില്‍ തുടക്കം കുറിച്ചത്. അക്കൂട്ടത്തിലേക്കാണ് രണത്തിന്റെ സംവിധായകനും ചേര്‍ന്നിട്ടുള്ളത്.


സാധാരണ സിനിമ പോലെയല്ല

സാധാരണ പോലെ പ്രേക്ഷകരെ എന്റര്‍ടൈയിന്‍ ചെയ്യിക്കുന്നതിനും അപ്പുറത്ത് മേക്കിങ്ങിലും അവതരണത്തിലും ഏറെ പുതുമയുള്ള ചിത്രമാണ് രണം. ഹോളിവുഡ് ശൈലിയിലുള്ള ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. ഇക്കാര്യത്തെക്കുറിച്ച് സംവിധായകനും വ്യക്തമാക്കിയിരുന്നു.


പൃഥ്വിയുടെ പിന്തുണയെക്കുറിച്ച് വാചാലനാവുന്നു

പൃഥ്വിരാജിനൊപ്പം പ്രവര്‍ത്തിച്ചതിനെക്കുറിച്ച് സംവിധായകന്‍ പോസ്റ്റ് ചെയ്ത വരികള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. താരത്തിന്റെ പിന്തുണയാണ് ഓരോ ഘട്ടത്തിലും മുന്നേറാന്‍ തനിക്ക് പ്രചോദനമായതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.


സംവിധായകന്റെ പോസ്റ്റ്

സംവിധായകന്റെ പോസ്റ്റ് കാണൂ.


English summary
Ranam director Nirmal Shadev about Prithviraj.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X