ജാഡയെന്നോ അല്‍പ്പനെന്നോ വിളിച്ചോളൂ, ഈ സന്തോഷം അറിയിക്കാതെ വയ്യ! മോഹന്‍ലാലിനെക്കുറിച്ച് നിര്‍മ്മല്‍

By Prashant V R

ലോക് ഡൗണ്‍ കാലത്ത് സഹതാരങ്ങളുടെ ക്ഷേമം അന്വേഷിക്കാറുളള താരമാണ് മോഹന്‍ലാല്‍. ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായും സൂപ്പര്‍ താരം നേരത്തെ രംഗത്തെത്തിയിരുന്നു. മോഹന്‍ലാലിന് നന്ദി അറിയിച്ചുകൊണ്ട് നേരത്തെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. കഴിഞ്ഞ ദിവസം വിവാഹ വാര്‍ഷികാശംസകള്‍ അറിയിച്ച നിര്‍മ്മല്‍ പാലാഴിക്ക് മോഹന്‍ലാല്‍ നല്‍കിയ മറുപടി വൈറലായിരുന്നു.

mohanlal-nirmal palazhi

ആശംസകള്‍ക്ക് നന്ദി അറിയിച്ച താരം നന്ദി പറഞ്ഞതിനൊപ്പം എല്ലാവരും സുരക്ഷിതരല്ലേ എന്ന് ചോദിക്കാനും മറന്നില്ല. സുരക്ഷിതരാണെന്ന് പറഞ്ഞപ്പോള്‍ നന്നായി ഇരിക്കൂ എന്നാണ് അടുത്ത മറുപടി. ഈ പോസ്റ്റ് കാണുമ്പോള്‍ ജാഡ എന്നോ അല്‍പ്പനെന്നോ വിളിച്ചാലും കുഴപ്പമില്ല എന്ന അടിക്കുറിപ്പോടെയാണ് നിര്‍മ്മല്‍ പാലാഴി മെസേജിന്റെ സ്‌ക്രീന്‍ ഷോട്ട് തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്.

ഈ പോസ്റ്റ് ഇട്ടതു കാണുമ്പോള്‍ ജാഡയെന്നോ, അര്‍ദ്ധരാത്രിയില്‍ കുടപിടിക്കുന്നവന്‍ എന്നോ, അല്‍പ്പന്‍ എന്നോ വിളിച്ചാലും ഒരു കുഴപ്പവും ഇല്ല സന്തോഷം അങ്ങേ തലക്കില്‍ വന്നപ്പോള്‍ എന്റെ സുഹൃത്തുക്കളെ അറിയിക്കാതെ വയ്യ എന്നായി. നിര്‍മ്മല്‍ പാലാഴി ഫേസ്ബുക്കില്‍ കുറിച്ചു. മോഹന്‍ലാലിനൊപ്പം മുന്‍പ് ബിഗ് ബ്രദര്‍ എന്ന ചിത്രത്തില്‍ ഒരുമിച്ചഭിനയിച്ച താരമാണ് നിര്‍മ്മല്‍ പാലാഴി.

മിമിക്രി വേദികളില്‍ നിന്നുമാണ് താരം സിനിമയിലേക്ക് എത്തിയത്. നിര്‍മ്മല്‍ പാലാഴിയുടെ അടുത്ത സുഹൃത്തായ ഹരീഷ് കണാരന്‍ മലയാള സിനിമയിലെ മിന്നും താരമാണ്. ഇരുവരും ഒരുമിച്ചുളള കോമഡി സ്‌കിറ്റുകള്‍ മുന്‍പ് തരംഗമായി മാറിയിരുന്നു. അതേസമയം നിര്‍മ്മല്‍ പാലാഴിക്ക് പുറമെ നിരവധി പേര്‍ മോഹന്‍ലാലിനെക്കുറിച്ചുളള കുറിപ്പുകളുമായി എത്തിയിരുന്നു. ലോക് ഡൗണ്‍ സമയത്ത് ചെന്നൈയിലെ വീട്ടിലാണ് മോഹന്‍ലാലുളളത്.

നേരത്തെ കൊറോണ കാരണം നടന്റെ പുതിയ ചിത്രത്തിന്റെ റിലീസും മാറ്റിവെച്ചിരുന്നു. അതേസമയം സിനിമയല്ല, ജനങ്ങളുടെ ആരോഗ്യമാണ് ഇപ്പോള്‍ പ്രധാനമെന്ന് മോഹന്‍ലാല്‍ തുറന്നുപറഞ്ഞിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 26നാണ് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ വൈറസ് വ്യാപനം കാരണം ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുകയായിരുന്നു.

Read more about: mohanlal nirmal palazhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X