twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സത്യാവസ്ഥ അറിയാതെ വീട്ടില്‍ ഇരിക്കുന്നവരെ തെറിപറയുന്ന പരിപാടി നിര്‍ത്തണം! നിര്‍മ്മല്‍ പാലാഴി

    By Midhun Raj
    |

    ബിനീഷ് ബാസ്റ്റിനെ അധിക്ഷേപിച്ചെന്ന പേരില്‍ അനില്‍ രാധാകൃഷ്ണ മേനോനെതിരെയുളള സൈബര്‍ ആക്രമണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സംവിധായകന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ കയറികൊണ്ടാണ് നിരവധി പേര്‍ പൊങ്കാലയിടുന്നത്. പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കോളേജ് ഡേയ്ക്കിടെ നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

    തുടര്‍ന്ന് താന്‍ ആദ്യമായി ഒരു ചടങ്ങില്‍ അധിക്ഷേപിക്കപ്പെട്ടു എന്നു പറഞ്ഞുകൊണ്ടുളള ബിനീഷ് ബാസ്റ്റിന്റെ വീഡിയോ വൈറലാവുകയായിരുന്നു. തുടര്‍ന്ന് ബിനീഷിനോട് മാപ്പ് പറഞ്ഞ് അനില്‍ രാധാകൃഷ്ണ മേനോന്‍ എത്തിയെങ്കിലും സംവിധായകനെതിരെ പൊങ്കാല തുടരുകയായിരുന്നു. അതേസമയം അനില്‍ രാധാകൃഷ്ണ മേനോനെ പിന്തുണച്ചുകൊണ്ടുളള നിര്‍മ്മല്‍ പാലാഴിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു.

    അനിലേട്ടന്‍

    അനിലേട്ടന്‍ നേരിട്ടു പറഞ്ഞതായി കേള്‍ക്കാത്ത ഒരു കാര്യത്തെ പലരും വളച്ചൊടിച്ചതാണെന്നും ഇനിയും അദ്ദേഹത്തെ അധിക്ഷേപിക്കുന്നത് നിര്‍ത്തൂവെന്നും പറഞ്ഞുകൊണ്ടാണ് നടന്‍ എത്തിയിരുന്നത്. നിര്‍മ്മല്‍ പാലാഴിയുടെ വാക്കുകള്‍ ഇങ്ങനെ: ഒരു സിനിമ ഷൂട്ടിംഗ് തുടങ്ങുന്നതിന്റെ മുന്നേ പ്രൊഡക്ഷന്‍ സമയത്ത് അതിലെ അസോസിയേഷന്‍ അസിസ്റ്റന്റ് അങ്ങനെ സിനിമയുമായി ബന്ധംഉള്ള എല്ലാവരും 'അതില്‍ പല മതത്തില്‍ പെട്ടവരുണ്ട്, പല ജാതിയില്‍ പെട്ടവരും ഉണ്ട്'ഒരുമിച്ച് മാസങ്ങളോളളം അനിലേട്ടന്റെ വീട്ടില്‍ ആണ് ഉണ്ട് ഉറങ്ങി താമസിക്കുന്നത്.

    എല്ലാവര്‍ക്കും

    എല്ലാവര്‍ക്കും ഒരേ സ്‌നേഹത്തോടെയാണ് ആ അമ്മയും ചേച്ചിയും വച്ചു വിളമ്പിയിട്ടുള്ളത്. ജാതിയും മതവും പറയുന്ന ആള്‍ക്ക് ഒരിക്കലും അങ്ങനെ ചെയ്യാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.'അനിലേട്ടന് പറഞ്ഞുന്നു പറഞ്ഞു എന്നെ കെട്ടിട്ടൊള്ളു അനിലേട്ടന്റെ നേരിട്ടു പറഞ്ഞതായി ആരും കേട്ടിട്ടില്ല'. ഒരു പൊതു വേദിയില്‍ വച്ചുനടന്ന പ്രേഹസനത്തിനു അതേ രീതിയില്‍ തിരിച്ചു പ്രതികരിക്കാന്‍ അദ്ദേഹത്തിന്റെ നിലവാരം അനുവദിച്ചു കാണില്ല.

    അതുകൊണ്ടായിരിക്കാം

    അതുകൊണ്ടായിരിക്കാം ഒരക്ഷരം മിണ്ടാതെ ഇറങ്ങി പോന്നത്. അതു അദ്ദേഹത്തിന് ഉത്തരം മുട്ടിയിട്ടാണ് എന്നു പറയുന്നവരെയും കണ്ടു. അതു പിന്നെയും ചൊറിഞ്ഞു പൊട്ടിക്കാതെ എന്റെ ഭാഗത്തെ തെറ്റുപറ്റി ക്ഷമ ചോദിച്ചു നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു. അതു കഴിഞ്ഞിട്ടും തേറിപൊങ്കാല ഇടുന്നവരോട്. ദയവു ചെയ്തു രണ്ട് ഭാഗത്തും ഉള്ള സത്യാവസ്ഥ അറിയാതെ ഒന്നും അറിയാതെ വീട്ടില്‍ ഇരിക്കുന്നവരെ തെറിപറയുന്ന ഈ പരിപാടി നിര്‍ത്തണം.

    ഒരു അപേക്ഷയാണ്

    ഒരു അപേക്ഷയാണ്. പെട്ടന്ന് ശ്രദ്ധ കിട്ടാനും ആളുകള്‍ കൂടെ നില്‍ക്കാനും ഏറ്റവും എളുപ്പമാണ് ജാതി പറയുക. അതു കേള്‍ക്കുമ്പോഴേക്കും സത്യം നോക്കാതെ എടുത്തു ചാടുന്ന ഈ പ്രവണത ഒന്നു നിര്‍ത്തികൂടെ. ഈ പോസ്റ്റ് ഇട്ട ഞാനും ഉന്നതകുലജാതന്‍ ആയിട്ടു അല്ലാട്ടോ ഇതിനു പിന്നിലെ കുറച്ചു സത്യങ്ങള്‍ അറിയാം അതുകൊണ്ടു മാത്രമാണ് ഈ പോസ്റ്റ്. നിര്‍മ്മല്‍ പാലാഴി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

    nirmal palazhi fb

    English summary
    Nirmal Palazhi Support Anil Radhakrishnan Menon
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X