നിര്‍ണായകം 29ന് തീയേറ്ററുകളിലെത്തും
ആസിഫ് അലി നായകനാകുന്ന വി കെ പ്രകാശ് ചിത്രം നിര്‍ണായകം ഒരുങ്ങി. ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രം ഈ മാസം 29ന് തീയേറ്ററുകളിലെത്തും.
ബോബി - സജ്ഞയ് ടീമിന്റെതാണ് തിരക്കഥ. മാളവിക മോഹനാണ് ചിത്രത്തില്‍ നായിക. പൂര്‍ണമായും ഒരു കുടുംബ ചിത്രമാണ് നിര്‍ണായകം.

സിദ്ദിഖ്, നെടുമുടി വേണു, പ്രേം പ്രകാശ്, പ്രകാശ് ബാരെ, ശങ്കര്‍ രാമ കൃഷ്ണന്‍, മുകുന്ദന്‍, സുധീര്‍ കരമന, അശോകന്‍, കുഞ്ചല്‍, സൈജു കുറുപ്പ്, ലെന, സനുഷ, ശ്രീദേവി ഉണ്ണി തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നു.
ചിത്രത്തില്‍ ബോളിവുഡ് നടി ടിസ്‌ക ചോപ്രയാണ് ആസിഫ് അലിയുടെ അമ്മ വേഷത്തില്‍ എത്തുന്നത്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലും മൈസൂരിലും കൊച്ചിയിലുമായാണ് നിര്‍ണായകത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
asif ali malavika mohan sanusha nedumudi venu nirnayakam vk prakash സനുഷ നെടുമുടി വേണു നിര്‍ണായകം ആസിഫ് അലി വികെ പ്രകാശ് മാളവിക മോഹന്‍


Click it and Unblock the Notifications