ജ്യോതികയ്ക്ക് നിരുപമയോട് നൂറ്റൊന്ന് ശതമാനം നീതി പുലര്‍ത്താനാകും: റോഷന്‍

By Aswathi

മലയാളത്തില്‍ മഞ്ജുവാര്യരുടെ തിരിച്ചുവരവായിരുന്നു 'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന ചിത്രം. തമിഴകത്തും അതൊരു തിരിച്ചവരവാണ്. മഞ്ജുവുമായി ഏറെ സാമ്യതകളുള്ള നടി. സൂപ്പര്‍ സ്റ്റാര്‍ സൂര്യയുടെ പത്‌നിയും തമിഴകത്തിന്റെ പ്രിയപ്പെട്ട നടിയുമാ ജ്യോതികയുടെ തിരിച്ചുവരവ്.

ജീവിതത്തില്‍ മഞ്ജുവും ജ്യോതികയും തമ്മില്‍ സാമ്യതകള്‍ ഏറെയാണ്. എന്നിരിക്കിലും മഞ്ജു അവതരിപ്പിച്ച് ഭംഗിയാക്കി നിരുപമയെ ജ്യോതിക ചെയ്യുമ്പോള്‍ എങ്ങനെയിരിക്കുമെന്ന് പലര്‍ക്കും സശയം കാണും. എന്നാല്‍ മഞ്ജുവിലെന്നപോലെ ജ്യോതികയിലും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് നല്ല വിശ്വാസമുണ്ട്. നിരുപയോട് നൂറ്റിയൊന്ന് ശതമാനം നീതി പുലര്‍ത്താന്‍ ജ്യോതികയ്ക്ക് കഴിയുമെന്ന് അദ്ദേഹം പറയുന്നു.

സൂര്യ വഴി

ജ്യോതികയ്ക്ക് നിരപമയോട് 101 ശതമാനം നീതി പുലര്‍ത്താനാകും

സൂര്യ തന്നെയാണ് ജ്യോതികയുടെ തിരിച്ചുവരവിന് കാരണമായതെന്ന് റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

സൂര്യ വിളിച്ചു

ജ്യോതികയ്ക്ക് നിരപമയോട് 101 ശതമാനം നീതി പുലര്‍ത്താനാകും

സൂര്യ ഹൗ ഓള്‍ഡ് ആര്‍ യു കണ്ടിട്ട് റോഷനെ വിളിച്ചു. ജ്യോതികയ്ക്ക് തിരിച്ചുവരാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞു. ഏഴ് ദിവസം കൊണ്ട് കാര്യങ്ങളെല്ലാം തീരുമാനിച്ച് കരാറില്‍ ഒപ്പുവച്ചു.

നിര്‍മാണവും സൂര്യ തന്നെ

ജ്യോതികയ്ക്ക് നിരപമയോട് 101 ശതമാനം നീതി പുലര്‍ത്താനാകും

സൂര്യയുടെ തന്നെ നിര്‍മാണക്കമ്പനിയായ ടു ഡി എന്റര്‍ടൈന്‍മെന്റ് ഹിന്ദിയുള്‍പ്പടെയുള്ള ഭാഷകളില്‍ ചിത്രം നിര്‍മിക്കാനുള്ള അവകാശം ഏറ്റെടുത്തു കഴിഞ്ഞു.

കൃഷി തന്നെ പശ്ചാത്തലം

ജ്യോതികയ്ക്ക് നിരപമയോട് 101 ശതമാനം നീതി പുലര്‍ത്താനാകും

മഞ്ജു ജ്യോതികയായി മാറുമ്പോള്‍ കഥയ്‌ക്കൊന്നും ഒരുമാറ്റവുമില്ല. കൃഷിയ്ക്ക് പ്രാധാന്യം നല്‍കുന്നവരാണ് തമിഴര്‍. അതുകൊണ്ട് കൃഷി തന്നെയായിരിക്കു ഇവിടെയും.

തിരക്കഥയുമതെ

ജ്യോതികയ്ക്ക് നിരപമയോട് 101 ശതമാനം നീതി പുലര്‍ത്താനാകും

തിരക്കഥയിലും മാറ്റങ്ങളില്ല. ബോബി സഞ്ജയ് തന്നെയാണ് തിരക്കഥ ഒരുക്കുന്നതെന്നും റോഷന്‍ ആന്‍ഡ്രൂസ് അറിയിച്ചു.

ജ്യോതിക പെര്‍ഫക്ട്

ജ്യോതികയ്ക്ക് നിരപമയോട് 101 ശതമാനം നീതി പുലര്‍ത്താനാകും

ജ്യോതികയ്ക്ക് നിരുപയോട് നൂറ്റിയൊന്ന് ശതമാനം നീതി പുലര്‍ത്താന്‍ കഴിയുമെന്ന് സംവിധായകന്‍ പറഞ്ഞു. തമിഴിലേക്ക് റീമേക്ക് എന്നാലോചിച്ചപ്പോള്‍ തന്നെ ജ്യോതികയായിരുന്നു മനസ്സില്‍

കന്നടയിലും

ജ്യോതികയ്ക്ക് നിരപമയോട് 101 ശതമാനം നീതി പുലര്‍ത്താനാകും

ചിത്രം കന്നടയിലേക്കും റീമേക്ക് ചെയ്യുന്നുണ്ട്. ജ്യോതിക തന്നെയാണ് അവിടെയും നിരുപമ രാജീവ്.

ഹിന്ദിയിലോ

ജ്യോതികയ്ക്ക് നിരപമയോട് 101 ശതമാനം നീതി പുലര്‍ത്താനാകും

ഹിന്ദിയില്‍ നിരപമ രാജീവായി വിദ്യാ ബാലനോ റാണി മുഖര്‍ജിയോ കാജോളോ ആയിരിക്കുമെന്ന് റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

ഫെബ്രുവരിയില്‍ തുടങ്ങും

ജ്യോതികയ്ക്ക് നിരപമയോട് 101 ശതമാനം നീതി പുലര്‍ത്താനാകും

ഫെബ്രുവരിയില്‍ ചിത്രത്തിന്റെ തമിഴ് റീമേക്ക് ഷൂട്ടിങ് തുടങ്ങും. നായകനുള്‍പ്പടെയുള്ള മറ്റ് കഥാപാത്രങ്ങളെ തീരുമാനിച്ചിട്ടില്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X