മകളുടെ നേട്ടത്തില്‍ സന്തോഷത്തോടെ നിഷ സാരംഗ്! ഉപ്പും മുളകിലല്ല ഇത് മറ്റൊരു സന്തോഷം! ചിത്രങ്ങള്‍ കാണൂ
സിനിമയിലും സീരിയലിലുമായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രികളിലൊരാളാണ് നിഷ സാരംഗ്. ശക്തമായ പിന്തുണയാണ് ആരാധകര്‍ ഈ താരത്തിന് നല്‍കുന്നത്. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും പരമ്പരയില്‍ നീലിമയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും നിഷയാണ്. സംവിധായകനില്‍ നിന്നും മോശം അനുഭവം ഉണ്ടായതിനെക്കുറിച്ച് തുറന്നുപറഞ്ഞ താരത്തിന് ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്. സംവിധായകനെ മാറ്റിയതിന് ശേഷം മാത്രമേ അഭിനയിക്കൂ എന്ന താരത്തിന്റെ നിലപാടില്‍ ആരാധകരും സംതൃപ്തരായിരുന്നു. സംവിധായകനെ മാറ്റിയപ്പോഴും മികച്ച സ്വീകാര്യതയാണ് ഉപ്പും മുളകിന് ലഭിച്ചത്. നീലുവിനേയും ബാലുവിനേയും അച്ഛനും അമ്മയുമായാണ് കാണുന്നതെന്നും അങ്ങനെയാണ് വിളിക്കുന്നതെന്നുമായിരുന്നു കേശുവും ശിവയുമൊക്കെ പറഞ്ഞത്.

പരമ്പരയിലേതുള്‍പ്പടെ 7 മക്കളാണ് തനിക്കെന്നായിരുന്നു നിഷ സാരംഗ് പറഞ്ഞത്. നിഷ സാരംഗിന്റെ മൂത്ത മകളുടെ വിവാഹം നേരത്തെ കഴിഞ്ഞിരുന്നു. പേരക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരമെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരത്തിന്റെ ചിത്രങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. മകളുടെ ഗ്രാജ്വേഷന്‍ ചടങ്ങിനിടയിലെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് താരം ഇപ്പോള്‍ എത്തിയിട്ടുള്ളത്.
അമ്മയെന്ന നിലയില്‍ ഒരുപാട് അഭിമാനം തോന്നുന്നു നിമിഷമാണിതെന്നും ഇനിയും ഒരുപാട് ദൂരവും ഉയരവും കീഴടക്കണമെന്ന ആശംസയും താരം മകള്‍ക്ക് നേര്‍ന്നിട്ടുണ്ട്. നിഷ സാരംഗിന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത് ഉപ്പും മുളകും ടീമും എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന പോസ്റ്റ് കാണാം.


Click it and Unblock the Notifications











