For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉപ്പും മുളകും സീരിയലില്‍ നിന്ന് ഒഴിവാക്കി, സീരിയല്‍ രംഗത്തെ ദുരനുഭവങ്ങള്‍ പങ്കുവച്ച് നിഷാ സാരംഗ്

  |

  ഉപ്പും മുകളകും സീരിയലില്‍ നിന്ന് തന്നെ 'ഒഴിവാക്കിയെന്ന്' നിഷാ സാരംഗ്. ഈ സീരിയിലിന്റെ സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ തന്നോട് മുമ്പ് പലപ്പോഴും മോശമായി പെരുമാറിയിട്ടുണ്ട്. അന്ന് താന്‍ അതിനെ വിലക്കിയിരുന്നു. ഉപ്പും മുകളും സീരിയില്‍ അഭിനിയിക്കുന്ന വേളയിലും പല തവണ ഇയാള്‍ ശല്യപ്പെടുത്തി. താന്‍ ഇക്കാര്യം ശ്രീകണ്ഠന്‍ നായര്‍ സാറിനോടും ഭാര്യയോടും പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയിലാണ് നിഷാ സാരംഗ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  Uppum Mulakum

  തന്നെക്കുറിച്ച് ഇയാള്‍ പല അപവാദങ്ങളും പറഞ്ഞ് പരത്തി. അത് ചില മാധ്യമങ്ങളിലും പ്രചരിപ്പിച്ചു. താന്‍ വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുന്ന സ്ത്രീയാണെന്ന് വാര്‍ത്ത കൊടുത്തു. സെറ്റില്‍ ലിംവിഗ് ടുഗതര്‍ എന്ന പറഞ്ഞ് പരിഹസിച്ചു. വീട്ടുകാരുടെ അനുവാദത്തോടെയാണ് വിവാഹം കഴിച്ച വ്യക്തിയാണ് താന്‍.
  പല മോശം പദങ്ങള്‍ ഉപയോഗിച്ചാണ് സംവിധാകന്‍ ആര്‍ട്ടിസ്റ്റുകളെ വിളിച്ചിരുന്നത്.തന്നെ അനുസരിക്കാത്ത വ്യക്തിയെ പാഠം പഠിപ്പിക്കുമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. കാരണം പറയാതെയാണ് തന്നെ സീരിയില്‍ നിന്നും പുറാത്താക്കിയത്. മദ്യപിച്ചാണ് സംവിധായകന്‍ സൈറ്റില്‍ വന്നിരുന്നത്. ആത്മ സംഘടന തനിക്ക് ഒപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. അഭിമുഖത്തിന്‍റെ പൂര്‍ണരൂപം ഏറ്റവും താഴെയുണ്ട്.

  നീലിമയുടെ വെളിപ്പെടുത്തല്‍

  നീലിമയുടെ വെളിപ്പെടുത്തല്‍

  ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് നിഷ ശാരംഗ്. ബാലചന്ദ്രന്‍ തമ്പിയുടെ ഭാര്യയായ നീലിമയെന്ന നീലുവായാണ് താരം വേഷമിടുന്നത്. ഫ്‌ളവേഴ്‌സ് ചാനലില്‍ വിജയകരമായി പ്രക്ഷേപണം ചെയ്യുന്ന പരിപാടിയുമായി ബന്ധപ്പെട്ട് അത്ര ശുഭകരമായ വാര്‍ത്തയല്ല ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. നേരത്തെ അമ്മ യോഗത്തിനിടയില്‍ തന്നെ അപമാനിച്ചുവെന്ന വ്യക്തമാക്കി താരം രംഗത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് പുതിയ സംഭവം.

  സിനിമയിലും അഭിനയിച്ചിട്ടുണ്ട്

  സിനിമയിലും അഭിനയിച്ചിട്ടുണ്ട്

  മിനിസ്‌ക്രീനില്‍ മാത്രമല്ല ബിഗ് സ്‌ക്രീനിലും താരം മികവ് പ്രകടിപ്പിച്ചിരുന്നു. ദിലീപും മംമ്ത മോഹന്‍ദാസും മത്സരിച്ചഭിനയിച്ച ചിത്രമായ മൈ ബോസില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും നിഷയായിരുന്നു. പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന മറഅറ് ചിത്രങ്ങളിലും ഈ താരം അഭിനയിച്ചിരുന്നു. ഉപ്പും മുളകും പരമ്പരയില്‍ നിന്നും തന്നെ പുറത്താക്കിയെന്നും സംവിധായകന്‍ തന്നെ അപമാനിച്ചുവെന്നുമൊക്കെയാണ് താരം വെളിപ്പെടുത്തിയിട്ടുള്ളത്. റിപ്പോര്‍ട്ടര്‍ ചാനലാണ് ഈ ബിഗ് ബ്രേക്കിങ്ങ് പുറത്തുവിട്ടിട്ടുള്ളത്. നിഷയുടെ തുറന്നുപറച്ചിലുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

  ഉപ്പും മുളകും സീരിയലില്‍ നിന്നും ഒഴിവാക്കി?

  ഉപ്പും മുളകും സീരിയലില്‍ നിന്നും ഒഴിവാക്കി?

  പരമ്പരയില്‍ നിന്നും തന്നെ ഒഴിവാക്കിയോ എന്ന കാര്യത്തെക്കുറിച്ച അറിയില്ല. അമേരിക്കയില്‍ ഒരു പോഗ്രാമുണ്ടായിരുന്നു. അതേക്കുറിച്ച് സംവിധായകനോട് കൃത്യമായി സൂചിപ്പിച്ചിരുന്നു. പൊതുവെ താന്‍ പരിപാടയില്‍ നിന്നും അവധി എടുക്കാറില്ല. മറ്റ് പരിപാടികളിലൊക്കെ പങ്കെടുക്കുന്നത് അവധി ദിനത്തിലാണ്. പരിപാടിയില്‍ ഇനി നീലുവിനെ കാണില്ലേയെന്നാണ് ആരാധകരും ചോദിക്കുന്നത്.

  മൂന്നുദിവസത്തെ അവധിയില്‍ മകളുടെ കല്യാണം

  മൂന്നുദിവസത്തെ അവധിയില്‍ മകളുടെ കല്യാണം


  മകളുടെ കല്യാണത്തിന് പോലും താന്‍ മൂന്നുദിവത്തെ അവധിയാണെടുത്തത്. അച്ഛനില്ലാത്ത കുട്ടികളായതിനാല്‍ എല്ല കാര്യവും താന്‍ അറേഞ്ച് ചെയ്യണായിരുന്നു. എന്നിട്ടും 3 ദിവസം കൊണ്ടാണ് താന്‍ അത് മാനേജ് ചെയ്തത്. മകളുടെ പ്രസവ സമയത്തും ഇതുപോലെ തന്നെയായിരുന്നു. ഇത് തന്റെ ഉത്തരവാദിത്തമാണ്. അങ്ങനെ ചെയ്യാന്‍ താന്‍ ബാധ്യസ്ഥയാണ്. താന്‍ കാരണം പരമ്പര മുടങ്ങരുതെന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നു.

  അവാര്‍ഡ് വാങ്ങാന്‍ പോയി

  അവാര്‍ഡ് വാങ്ങാന്‍ പോയി

  അമേരിക്കയിലേക്ക് അവാര്‍ഡ് വാങ്ങാന്‍ പോവുന്നതിന് മുന്‍പ് സാറിനോട് കൃത്യമായി പറഞ്ഞിരുന്നു. കുഴപ്പമില്ല നിഷ, പോയി വരൂയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നേരത്തെ ഖത്തറില്‍ ഒരു പരിപാടിക്ക് പോയപ്പോള്‍ സംവിധാകന്‍ ഉണ്ണിക്കൃഷ്ണന്‍ തങ്ങളോടൊപ്പമുണ്ടായിരുന്നു. സ്‌കിറ്റിലെ പോലീസ് കഥാപാത്രമായി താനെത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ക്ലൈമാക്‌സില്‍ വരുന്ന കഥാപാത്രമായാണ് അദ്ദേഹം എത്തേണ്ടിയിരുന്നത്. എന്നാല്‍ അവസാന നിമിഷം അദ്ദേഹം ഇതില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. മറ്റൊരാളെ വെച്ച് അത് പൂര്‍ത്തിയാക്കിയിരുന്നു. ആ സംഭവത്തിന് ശേഷം പുള്ളി ഞങ്ങളോട് മിണ്ടിയിട്ടെല്ലന്നും നിഷ പറയുന്നു.

  ബിജു ചേട്ടന് അറിയാം

  ബിജു ചേട്ടന് അറിയാം


  തനിക്ക് പകരം വന്നയാളെക്കുറിച്ച് പിന്നീടദ്ദേഹം ചോദിച്ചപ്പോള്‍ താനൊന്നും പ്രതികരിച്ചിരുന്നില്ല. എന്നാല്‍ താന്‍ എന്തൊക്കെയോ പറഞ്ഞുവെന്നായിരുന്നു അദ്ദേഹം മറ്റുള്ളവരെ ധരിപ്പിച്ചിരുന്നത്. അന്ന് താന്‍ മിണ്ടിയിട്ടില്ലെന്ന കാര്യത്തെക്കുറിച്ച് ബിജു ചേട്ടന് അറിയാം. ചിലപ്പോള്‍ അദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചേക്കുമെന്നും താരം പറയുന്നു. മുന്‍പ് തന്നോട് മോശമായി പെരുമാറിയ കാര്യങ്ങള്‍ ഓര്‍ത്തിട്ടാണ് അദ്ദേഹം ഇങ്ങനെ ചെയ്യുന്നതെന്നും താരം ആരോപിക്കുന്നു.

  പ്രതികരിച്ചപ്പോള്‍ സംഭവിച്ചത്

  പ്രതികരിച്ചപ്പോള്‍ സംഭവിച്ചത്

  സംവിധായകന്റെ മോശം സമീപനത്തില്‍ താന്‍ അസംതൃപ്തയായിരുന്നു. ഇതേക്കുറിച്ച് ശ്രീകണ്ഠന്‍ സാറിനോടും അദ്ദേഹത്തിന്റെ ഭാര്യയോടും സൂചിപ്പിച്ചിരുന്നു. അവര്‍ ഇതേക്കുറിച്ച് അദ്ദേഹത്തെ വാണ്‍ ചെയ്തിരുന്നു. സെറ്റില്‍ പലപ്പോഴും കരഞ്ഞാണ് അഭിനയിച്ചിരുന്നത്. ഇതേക്കുറിച്ച് ബിജു ചേട്ടനും അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട്. എനിക്ക് ഓപ്പോസിറ്റ് നിന്ന് നിഷ കരയുമ്പോള്‍ ഞാന്‍ എങ്ങനെ അഭിനയിക്കുമെന്ന് വരെ ചോദിച്ചിരുന്നു. പുള്ളി മറ്റുള്ളവരെക്കൊണ്ട് തന്നെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമവും നടത്തിയിരുന്നു.

  ലിവിങ് റ്റുഗദറല്ല

  ലിവിങ് റ്റുഗദറല്ല

  നിഷ ശാരംഗ് ലിവിങ് റ്റുഗദറാണെന്ന തരത്തിലുള്ള പ്രചാരണങ്ങളായിരുന്നു നേരത്തെ പുറത്തുവന്നത്. എന്നാല്‍ അതല്ല യാഥാര്‍ത്ഥ്യമെന്ന് താരം പറയുന്നു. നിയമപരമായി വിവാഹം ചെയ്തതാളാണ് താന്‍. ഇതേക്കുറിച്ച് കുടുംബത്തിലുള്ളവരാരും വിളിച്ച് ചോദിച്ചിരുന്നില്ല. മുറച്ചെറുക്കനാണ് തന്നെ വിവാഹം ചെയ്തതെന്ന് അവര്‍ക്കറിയാമായിരുന്നു. എന്നാല്‍ ഇന്‍ഡസ്ട്രിയിലെ പലര്‍ക്കും അറിയില്ലായിരുന്നു. പിന്നീടായിരുന്നു പലരും യാഥാര്‍ത്ഥ്യം മനസ്സിലാക്കിയത്.

  English summary
  Serial Actress Nisha Sarang reveals about her bitter experience from Uppum Mulakum Serial location
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X