വായിലേക്ക് ആഹാരവും വെള്ളവും തിരുകിക്കയറ്റുകയായിരുന്നു! സംഭവിച്ചത് ഇത്, ദുരൂഹതയെന്ന് പോലീസ്
യുവസംവിധായകൻ നിഷാദ് ഹസനെ തട്ടികൊണ്ടു പോയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ്. ഭാര്യയ്ക്കൊപ്പം പാവറാട്ടി പളളിയിൽ നിന്ന് ഗുരുവായൂരിലേയ്ക്ക് പോകവെയായിരുന്നു സംഭവം. മുഖമുടി ധരിച്ചവർ കാറിൽ കയറി ആക്രമിക്കുകയും തുടർന്ന് സംവിധായകനെ തട്ടി കൊണ്ട് പോകുകയുമായിരുന്നത്രേ. എന്നാൽ അക്രമിസംഘം തട്ടിക്കൊണ്ടു പോയെന്നു പറയുന്ന സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ്.കൊരട്ടയില്‍ നിന്ന് കഴിഞ്ഞ ദിവസം നിഷാദിനെ കണ്ടെത്തിയിരുന്നു. നിഷാദ് പറയുന്നതു മുഴുവന്‍ പോലീസ് വിശ്വസിച്ചിട്ടില്ലെന്ന് പേരാമംഗലം എസ്.ഐ. ബൈജു പറഞ്ഞു.

കൊരട്ടി ഭാഗത്ത് വെച്ച് തന്നെ വാഹനത്തിൽ നിന്ന് റക്കി വിടുകയായിരുന്നെന്ന് നിഷാദ് പോലീസിനോട് പറയുന്നു. വ്യാഴാഴ്ച രാവിലെ അഞ്ചരയോടെ അടുത്തുള്ള ബസ് സ്റ്റോപ്പിൽ നിന്ന യുവാവിന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി വീട്ടിലേയ്ക്ക് വിളിക്കുകയായിരുന്നുവെന്നും സംവിധായകൻ പോലീസിനോട് പറഞ്ഞു.വിവരമറിഞ്ഞെത്തിയ കൊരട്ടി പോലീസ് പേരാമംഗലം പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

സംഘം വാഹനത്തിൽ കയറിയപ്പോൾ തന്നെ മുഖം മൂടിയെന്നും ഒരു ദിവസം മുഴുവൻ മർദിക്കുകയായിരുന്നെന്നും നിഷാദ പേരാമംഗലം പോലീസിനോട് പറഞ്ഞു. മുഖ മൂടിയതു കൊണ്ട് വാഹനമോ ആളുകളെയോ തിരിച്ചറിയാനായില്ല. വായിലേയ്ക്ക് ആഹാരവും വെള്ളവും തിരുകി കയറ്റുകയായിരുന്നു.വാഹനമേതെന്നോ തട്ടിക്കൊണ്ടുപോയത് ആരെന്നോ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് നിഷാദ് മൊഴിനല്‍കിയിരിക്കുന്നത്.

സംഘം വാഹനത്തിൽ കയറിയപ്പോൾ തന്നെ മുഖം മൂടിയെന്നും ഒരു ദിവസം മുഴുവൻ മർദിക്കുകയായിരുന്നെന്നും നിഷാദ പേരാമംഗലം പോലീസിനോട് പറഞ്ഞു. മുഖ മൂടിയതു കൊണ്ട് വാഹനമോ ആളുകളെയോ തിരിച്ചറിയാനായില്ല. വായിലേയ്ക്ക് ആഹാരവും വെള്ളവും തിരുകി കയറ്റുകയായിരുന്നു.വാഹനമേതെന്നോ തട്ടിക്കൊണ്ടുപോയത് ആരെന്നോ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് നിഷാദ് മൊഴിനല്‍കിയിരിക്കുന്നത്.

നിഷാദിന്റെ ശരീരത്ത് മർദനമേറ്റത്തിന്റെ പാടുകളുണ്ട്. എന്നാൽ സംഘം ചേർന്ന് മർദിച്ചതിന്റെ സൂചനകളൊന്നുമില്ല. ആദ്യം ചാലക്കുടി തലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഫോറൻസിക് പരിശോധനയ്ക്കായി നിഷാദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. ആന്തരിക അവയവങ്ങളിൽ പരിക്കേറ്റിട്ടുണ്ടോ എന്നറിയാൻ സിടി സ്കാനിങ്ങിന് വിധേയനാക്കിയിരുന്നു. ഏത് ആയുധമുപയോഗിച്ചാണ് മർദിച്ചതെന്ന് അറിയാനായി ഫോറൻസിക് പരിശോധന നടത്തും.

അതേസമയം ഗുരുവായൂർ യാത്രയുടെ വിവരം മറ്റാരോടും പറഞ്ഞിട്ടില്ലെന്ന് നിഷാദ് ആവർത്തിച്ചു. വീട്ടിൽ ഒപ്പം താമസിച്ചിരുന്ന സുഹൃത്തുക്കളോടു പോലും പോകുന്ന വിവരം പറഞ്ഞിരുന്നില്ല.രാവിലെ നാലിനുശേഷമാണ് നിഷാദും ഭാര്യയും ചിയ്യാരത്തുള്ള വീട്ടില്‍നിന്ന് പുറപ്പെട്ടത്.

പിന്തുടര്‍ന്നെത്തിയെന്നു പറയുന്ന വാഹനമേതെന്ന് തിരിച്ചറിയാനായില്ലായെന്ന മൊഴിയിലും വാഹനത്തില്‍നിന്ന് പുറത്താക്കിയശേഷവും ശ്രദ്ധിക്കാനാവാതിരുന്നതുമാണ് പോലീസിനെ സംശയപ്പെടുത്തുന്ന കാര്യങ്ങള്‍. വാഹനത്തിന്റെ നിറവും ഇരുവരും തിരിച്ചറിഞ്ഞിട്ടില്ല. മാത്യഭൂമി ഡോട്കോമാണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്


Click it and Unblock the Notifications