»   » തോപ്പില്‍ ജോപ്പന്റെ ത്രെഡ് കിട്ടിയത് പള്ളിയില്‍ നിന്ന്, തിരക്കഥാകൃത്ത് പറയുന്നു

തോപ്പില്‍ ജോപ്പന്റെ ത്രെഡ് കിട്ടിയത് പള്ളിയില്‍ നിന്ന്, തിരക്കഥാകൃത്ത് പറയുന്നു

By: Sanviya
Subscribe to Filmibeat Malayalam

മമ്മൂട്ടി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തോപ്പില്‍ ജോപ്പന്‍. ജോണി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ ഏഴിന് തിയേറ്ററുകളില്‍ എത്തും. ഒരു പ്രണയകഥയാണ് ചിത്രം. ഉപേക്ഷിച്ച് പോയ കാമുകിയെ ഓര്‍ത്ത് മദ്യപിച്ച് നടക്കുന്ന ജോപ്പന്‍ എന്ന ഒരു സാധാരണകാരന്റെ കഥയാണ് ചിത്രം.

എന്നാല്‍ തോപ്പില്‍ ജോപ്പന് മുമ്പ് മറ്റൊരു ത്രെഡായിരുന്നു തന്റെ മനസിലുണ്ടായിരുന്നതെന്ന് തിരക്കഥാകൃത്ത് നിഷാദ് കോയ പറയുന്നു. പിന്നീട് അത് വേണ്ടെന്ന് വച്ചത് പള്ളിലച്ഛന്‍ കാരണമാണെന്ന് നിഷാദ് കോയ പറഞ്ഞു. മാതൃഭൂമി ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് നിഷാദ് പറഞ്ഞത്. തുടര്‍ന്ന് വായിക്കാം.


തോപ്പില്‍ ജോപ്പനല്ലായിരുന്നു

തോപ്പില്‍ ജോപ്പന്‍ എന്ന കഥയ്ക്ക് മുമ്പ് മനസിലുണ്ടായിരുന്നത്, കള്ളന്മാരുടെ കഥ പറയുന്ന തിരുട്ടുഗ്രാമം എന്ന ചിത്രം ചെയ്യാനായിരുന്നു. എന്നാല്‍ പിന്നീട് അത് വേണ്ടെന്ന് വച്ചു.


പള്ളിയില്‍ നിന്ന് കിട്ടിയത്

പള്ളിലച്ഛന്റെ പ്രസംഗത്തില്‍ നിന്നാണ് തോപ്പില്‍ ജോപ്പന്റെ കഥ കിട്ടിയതെന്ന് നിഷാദ് കോയ പറയുന്നു. നിഷാദ് കോയ അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ. ഒരു ദിവസം ജോണി ആന്റണി പള്ളിയില്‍ ധ്യാനത്തിന് പോയപ്പോള്‍ തന്നെയും കൊണ്ടു പോയി. അച്ഛന്റെ പ്രസംഗം എന്നെ വളരെയധികം സ്വാധീനിച്ചു. പ്രണയം, ജീവിതം, മദ്യപാനം എന്നീ വിഷയങ്ങളെ കുറിച്ചാണ് അച്ഛന്‍ സംസാരിച്ചത്. അങ്ങനെയാണ് തനിക്ക് തോപ്പില്‍ ജോപ്പന്റെ ത്രഡ് കിട്ടിയതെന്ന് നിഷാദ് കോയ പറയുന്നു.


കഥാപാത്രത്തെ കിട്ടിയത്

ഇടുക്കിയില്‍ നിന്ന് ഞാന്‍ ഒരാളെ പരിചയപ്പെട്ടിരുന്നു. സ്‌നേഹിച്ച പെണ്ണ് ഉപേക്ഷിച്ച് പോയപ്പോള്‍ മദ്യപാനിയായ ഒരാള്‍. തനി തോപ്രാംകുടികാരന്‍. അയാളില്‍ നിന്നാണ് മമ്മൂട്ടിയുടെ ജോപ്പന്‍ എന്ന കഥാപാത്രം ജനിക്കുന്നതെന്ന് നിഷാദ് കോയ പറയുന്നു.


റിലീസ്

ഒക്ടോബര്‍ ഏഴിനാണ് ചിത്രം തിയേറ്റുകളില്‍ എത്തുന്നത്.തോപ്പില്‍ ജോപ്പന്‍ സിനിമയിലെ ഫോട്ടോസ് കണ്ടാലോ...

English summary
Nishad Koya about Thoppil Joppan.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam