twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫഹദിന്റെ സിനിമകള്‍ കണ്ട് അമ്പരന്ന് ദംഗല്‍ സംവിധായകന്‍! ഏത് റോളിലാണെങ്കിലും അതിഗംഭീരമെന്ന് ട്വീറ്റ്

    By Midhun Raj
    |

    Recommended Video

    ഫഹദിന്റെ സിനിമകള്‍ കണ്ട് അമ്പരന്ന് ദംഗല്‍ സംവിധായകന്‍

    മലയാളത്തില്‍ ശ്രദ്ധേയ സിനിമകളിലൂടെ തന്റെതായി ഇടം കണ്ടെത്തിയ താരമാണ് ഫഹദ് ഫാസില്‍. അനായാസ അഭിനയ ശൈലി കൊണ്ട് ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം മികവുറ്റതാക്കാറുമുണ്ട് താരം. തുടര്‍ച്ചയായ വിജയ ചിത്രങ്ങളുമായാണ് ഫഹദ് മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മിയും പ്രകാശനും നടന്റെതായി അടുത്തിടെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളാണ്.

    കൈനിറയെ ചിത്രങ്ങളുമായാണ് ഫഹദ് മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്നത്. അടുത്തിടെ വിജയ് സേതുപതിയുടെ തമിഴ് ചിത്രം സൂപ്പര്‍ ഡീലക്‌സിലും നടന്‍ വേഷമിട്ടിരുന്നു. ഫഹദിനെക്കുറിച്ച് ദംഗല്‍ സംവിധായകന്‍ നീതേഷ് തിവാരി പറഞ്ഞ കാര്യങ്ങള്‍ വൈറലായി മാറിയിരുന്നു. ട്വിറ്റര്‍ പേജിലൂടെയായിരുന്നു ഫഹദിനെ പ്രശംസിച്ച് സംവിധായകന്‍ എത്തിയിരുന്നത്.

    ഫഹദിനെ പ്രശംസിച്ച് സംവിധായകന്‍

    ഫഹദിനെ പ്രശംസിച്ച് സംവിധായകന്‍

    ഫഹദ് ഫാസിലിന്റെ കരിയറില്‍ ശ്രദ്ധേയമായ നാല് സിനിമകളെ എടുത്തു പറഞ്ഞുകൊണ്ടായിരുന്നു നിതേഷ് തിവാരി ട്വിറ്ററില്‍ എത്തിയിരുന്നത്. മഹേഷിന്റെ പ്രതികാരം, സൂപ്പര്‍ ഡീലക്സ്, ഞാന്‍ പ്രകാശന്‍, കുമ്പളങ്ങി നൈറ്റ്‌സ് എന്നീ സിനിമകളായിരുന്നു അവ. ഫഹദ് ഫാസില്‍ ഏത് കഥാപാത്രം അവതരിപ്പിച്ചാലും ഗംഭീരമാണെന്നാണ് ദംഗല്‍ സംവിധായകന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നത്. തിരിച്ചറിയാന്‍ വൈകിപ്പോയെന്നും പക്ഷേ താന്‍ ഇപ്പോള്‍ ഫഹദിന്റെ വലിയ ആരാധകനായി മാറിയെന്നും തിവാരി കുറിച്ചു. ഇനിയും ഇത്തരം സിനിമകള്‍ ചെയ്ത് തങ്ങളെ ആസ്വദിപ്പിക്കണമെന്നും സംവിധായകന്‍ ആവശ്യപ്പെടുന്നുണ്ട്.

    ദംഗല്‍ സംവിധായകന്റെ ട്വിറ്റ്

    ദംഗല്‍ സംവിധായകന്റെ ട്വിറ്റ്

    ഫഹദ് ഫാസിലിനെക്കുറിച്ചുളള ദംഗല്‍ സംവിധായകന്റെ ട്വിറ്റ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. നിരവധി പേര്‍ ഫഹദിന്റെ പഴയ സിനിമകളും കാണണമെന്ന് സംവിധായകനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തൊണ്ടി മുതലും ദൃക്‌സാക്ഷിയും, കാര്‍ബണ്‍, ചാപ്പാകുരിശ്, നോര്‍ത്ത് 24 കാതം, ആമേന്‍ തുടങ്ങിയ ഫഹദിന്റെ സിനിമകളും കാണണമെന്നാണ് ദംഗള്‍ സംവിധായകനോട് ആരാധകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

    നിതേഷ് തിവാരിയുടെ ട്വീറ്റ്

    ട്രാന്‍സ് എന്ന ചിത്രത്തിലാണ്

    ട്രാന്‍സ് എന്ന ചിത്രത്തിലാണ്

    അതേസമയം ട്രാന്‍സ് എന്ന പുതിയ ചിത്രത്തിലാണ് ഫഹദ് ഫാസില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നസ്രിയ നസീം, വേദിക, സൗബിന്‍ ഷാഹിര്‍ തുടങ്ങി വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് ട്രാന്‍സ്. ഒരിടവേളയ്ക്കു ശേഷം സംവിധായകന്‍ അന്‍വര്‍ റഷീദ് മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തുന്ന സിനിമ കൂടിയാണ് ട്രാന്‍സ്.

    ട്രാന്‍സിനു പുറമെ

    ട്രാന്‍സിനു പുറമെ

    ട്രാന്‍സിനു പുറമെ ദിലീഷ് പോത്തന്‍-ശ്യാം പുഷ്‌കരന്‍ കൂട്ടുകെട്ടിന്റെ പുതിയ സിനിമയിലും ഫഹദ് അഭിനയിക്കുന്നുണ്ട്. മലയാളത്തില്‍ അടുത്ത കാലത്തായി തുടര്‍ച്ചയായ വിജയ ചിത്രങ്ങളുമായിട്ടാണ് ഫഹദ് മുന്നേറികൊണ്ടിരിക്കുന്നത്. അമല്‍ നീരദിന്റെ വരത്തനില്‍ തുടങ്ങിയ വിജയം ഞാന്‍ പ്രകാശന്‍,കുമ്പളങ്ങി നൈറ്റ്സ് എന്നീ സിനിമകളിലൂടെയും ഫഹദ് ആവര്‍ത്തിച്ചിരുന്നു.

    റിലീസിനു മുന്നേ റെക്കോര്‍ഡിടാന്‍ സൂര്യയുടെ എന്‍ജികെ! ആദ്യ ദിനം ഹൗസ്ഫുള്‍ ഷോകള്‍! കാണൂറിലീസിനു മുന്നേ റെക്കോര്‍ഡിടാന്‍ സൂര്യയുടെ എന്‍ജികെ! ആദ്യ ദിനം ഹൗസ്ഫുള്‍ ഷോകള്‍! കാണൂ

    രജിഷ വിജയന്റെ കാമുകന്‍ ഇനി ഗൗതം മേനോനൊപ്പം! സംവിധായകന്റെ പുതിയ പ്രോജക്ടില്‍ നടനും!രജിഷ വിജയന്റെ കാമുകന്‍ ഇനി ഗൗതം മേനോനൊപ്പം! സംവിധായകന്റെ പുതിയ പ്രോജക്ടില്‍ നടനും!

    English summary
    Nitesh Tiwari tweeted about fahadh faasil
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X