തെന്നിന്ത്യന്‍ റാണി നിത്യ തന്നെ

By Nirmal Balakrishnan

തെന്നിന്ത്യന്‍ താരറാണി ഇപ്പോള്‍ ആരെന്നു ചോദിച്ചാല്‍ നയന്‍താര, തൃഷ, അസിന്‍ എന്നിവരുടെ പേരൊന്നും ആരും പറയില്ല. പ്രതിഫലത്തില്‍ ഇവരായിരിക്കും മുന്‍പിലെങ്കിലും വിജയത്തില്‍ മുന്‍പില്‍ നിത്യ മേനോന്‍ തന്നെ. തമിഴ്, മലയാളം, കന്നട, തെലുങ്ക് ചിത്രങ്ങളില്‍ സൂപ്പര്‍ഹിറ്റ് വിജത്തോടെ നിത്യ മേനോന്‍യഥാര്‍ഥ തെന്നിന്ത്യന്‍ നായികയായിരിക്കുകയാണ്.

മലയാളത്തില്‍ ദുല്‍ക്കറിനൊപ്പം 100 ഡെയ്‌സ് ഓഫ് ലവ്, തമിഴില്‍ ദുല്‍ക്കറിനൊപ്പം ഒകെ കണ്‍മണി, തെലുങ്കില്‍ അല്ലു അര്‍ജുനനോടൊപ്പം സണ്‍ ഓഫ് സത്യമൂര്‍ത്തി എന്നിവയുടെ വിജയത്തോടെ നിത്യ മേനോനു തിരക്കോടു തിരക്കു തന്നെ.

nithya-menon

മോഹന്‍ലാലിനൊപ്പം ആകാശഗോപുരം എന്ന ചിത്രത്തിലൂടെ കടന്നുവന്ന നിത്യയെ മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചത് ഉസ്താദ് ഹോട്ടലിന്റെ വിജയത്തോടെയാണ്. ദുല്‍ക്കറിന്റെ പ്രിയജോടിയായി നിത്യ മാറി. പിന്നീട് ബാംഗ്ലൂര്‍ഡെയ്‌സിലും മികച്ച ജയം. അതിനു പിന്നാലെയാണ് വിജയ ചിത്രങ്ങളുടെ പരമ്പര തന്നെ വരുന്നത്.

ജനൂസ് മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ 100 ഡെയ്‌സ് ഓഫ് ലവിലൂടെ മികച്ച പ്രകടനമാണ് നിത്യ നടത്തിയത്. ഇതേ സമയത്തു തന്നെ തമിഴ്, മലയാളം, തെലുങ്കിലായി ഒകെ കണ്‍മണിയുമെത്തി. ഒകെ ബങ്കാരം എന്നായിരുന്നു ഇതിനു തെലുങ്കില്‍ പേര്. ഈ സമയത്തു തന്നെ രാഘവ ലോറന്‍സിന്റെ കാഞ്ചന 2 എത്തി. അതും സൂപ്പര്‍ഹിറ്റായി. അടുത്ത ആഴ്ച തന്നെ അല്ലു അര്‍ജുന്റെ സണ്‍ ഓഫ് സത്യമൂര്‍ത്തിയും. ഇനി അനുഷ്‌കാ ഷെട്ടിക്കൊപ്പം രുദ്രമ്മാദേവി എന്ന അമ്മന്‍ ചിത്രമാണു റിലീസ് ചെയ്യാനുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X