twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളത്തിന് അഭിമാനം; നിതിൻ ലൂക്കോസിന്റെ 'പക' ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

    |

    പൂനൈ ഫിലിം ഇൻസ്റ്റിട്യൂട്ട് പൂർവ്വ വിദ്യാർത്ഥിയും, സൗണ്ട് ഡിസൈനറുമായ നിതിൻ ലൂക്കോസിന്റെ ​ആദ്യ സംവിധാന ചിത്രമായ പക (River of Blood)
    നാൽപ്പത്താറാമത് ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഡിസ്കവറി വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. വേൾഡ് പ്രിമിയറാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നവാഗത സംവിധായരുടെയും സംവിധായകരുടെ രണ്ടാം ചിത്രവുമാണ്. ഡിസ്കവറി സെക്ഷനിൽ പ്രദർശിപ്പിക്കുക. സൗണ്ട് ഡിസൈനറായി പ്രവർത്തിച്ചു വന്ന നിതിൻ ഒട്ടേറെ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

    Paka movie

    ബേസിൽ പൗലോസ്, നിതിൻ ജോർജ് , വിനീതാ കോശി, അഭിലാഷ്നായർ , ജോസ് കിഴക്കൻ , അതുൽ ജോൺ , മറിയക്കുട്ടി തുടങ്ങിയരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. വയനാടിന്റെ കുടിയേറ്റ ചരിത്രവും, കാലങ്ങൾ പഴക്കമുള്ള പകയുമാണ് ചിത്രത്തിന്റെ ഉള്ളടക്കം. വയനാട് തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പുനേ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നും പുറത്തിറങ്ങിയ ശേഷം നിതിൻ ലൂക്കോസ് ഹോളിവുഡ് ചിത്രങ്ങളിലടക്കം 25 ചിത്രങ്ങൾക്കു മേലെ ശബ്ദ സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്.

    നാട്ടിലെത്തിയ ഡിംപല്‍ ആദ്യം പോയത് അവിടേയ്ക്ക്; മജിസിയയ്ക്കുള്ള മുഖമടച്ച മറുപടിയോ?നാട്ടിലെത്തിയ ഡിംപല്‍ ആദ്യം പോയത് അവിടേയ്ക്ക്; മജിസിയയ്ക്കുള്ള മുഖമടച്ച മറുപടിയോ?

    തന്റെ ജന്മസ്ഥലമായ വയനാടിന്റെ ചരിത്രം ഉറങ്ങുന്ന ഒരു സ്വപ്നമായിരുന്നു എന്ന് നിതിൻ പറയുന്നു. ഒരപ്പ് എന്ന വയനാടൻ ഉൾ ഗ്രാമത്തിൽ വച്ച് ചിത്രീകരണം പൂർത്തിയാക്കിയ പക ഇന്നെത്തി നിൽക്കുന്നത് ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ്. അനുരാഗ് കശ്യപും രാജ് രചകൊണ്ടയുമാണ് ചിത്രം നിര്‍മ്മിച്ചത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ശ്രീകാന്ത് കബോത്തു . സംഗീത സംവിധാനം ഫൈസൽ അഹമ്മദ് . മൂത്തോൻ, ജല്ലിക്കെട്ട് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ടൊറന്റോയിൽ സെലക്ടാവുന്ന മലയാള ചിത്രമാണ് പക (River of Blood).

    Recommended Video

    Manikkuttan തന്നെ ഒന്നാംസ്ഥാനത്തിന് അർഹൻ- Kidilam Firoz | FilmiBeat Malayalam

    അങ്ങനെ നിയമമില്ല, പിന്നെന്തിന് വിലപിക്കുന്നു; എംകെയുടെ ജയത്തില്‍ കരയുന്നവര്‍ക്ക് ആരാധകന്റെ മാസ് മറുപടിഅങ്ങനെ നിയമമില്ല, പിന്നെന്തിന് വിലപിക്കുന്നു; എംകെയുടെ ജയത്തില്‍ കരയുന്നവര്‍ക്ക് ആരാധകന്റെ മാസ് മറുപടി

    Read more about: malayalam cinema
    English summary
    Nithin Lucose's Paka Goes To Torranto International Film Festival Proud Moment For Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X