For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കസബയില്‍ നിന്നും ഏറെ വ്യത്യസ്തമാണ് കാവല്‍, പുരുഷന്‍ കേന്ദ്രകഥാപാത്രമാവുമ്പോള്‍ ആണത്വം സ്വാഭാവികം

  |

  നടനായും തിരക്കഥാകൃത്തായുമെല്ലാം പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് രണ്‍ജി പണിക്കര്‍. സൂപ്പര്‍താരങ്ങളുടെയെല്ലാം വിജയചിത്രങ്ങളുടെ തിരക്കഥകള്‍ അദ്ദേഹം എഴുതിയിരുന്നു. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ഒരുങ്ങിയ മിക്ക ചിത്രങ്ങളും വലിയ ആവേശമാണ് സിനിമാ പ്രേമികളിലുണ്ടാക്കിയത്. നടന് പിന്നാലെയാണ് മകന്‍ നിതിന്‍ രണ്‍ജി പണിക്കരും മലയാളത്തില്‍ സജീവമായത്. മമ്മൂട്ടിയെ നായകനാക്കിയുളള കസബ എന്ന ചിത്രത്തിലൂടെയായിരുന്നു നിതിന്റെ സംവിധാന അരങ്ങേറ്റം.

  സുരേഷ് ഗോപിയുടെ കാവല്‍ ഒരൊന്നൊന്നര സിനിമ | FilmiBeat Malayalam

  സി ഐ രാജന്‍ സ്‌കറിയ എന്ന കഥാപാത്രമായി മമ്മൂക്ക അഭിനയിച്ച ചിത്രം തിയ്യേറ്ററുകളില്‍ വിജയം നേടിയിരുന്നു. മെഗാസ്റ്റാറിനൊപ്പം വരലക്ഷ്മി ശരത്കുമാര്‍, നേഹ സക്‌സേന, ജഗദീഷ്, സമ്പത്ത് രാജ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു കസബ. മമ്മൂട്ടി ചിത്രത്തിന് പിന്നാലെ സുരേഷ് ഗോപിയെ നായകനാക്കിയുളള കാവലുമായിട്ടാണ് നിതിന്‍ എത്തുന്നത്.

  അടുത്തിടെയാണ് സുരേഷ് ഗോപി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് സുരേഷ് ഗോപിയുടെ കാവല്‍ അണിയറയില്‍ ഒരുങ്ങുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ടീസറുമെല്ലാം തന്നെ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. തമ്പാന്‍ എന്ന കഥാപാത്രമായിട്ടാണ് കാവലില്‍ സുരേഷ് ഗോപി എത്തുന്നത്.

  നിതിന്‍ രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ തന്നെ ഒരുക്കുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, സയ ഡേവിഡ്, മുത്തുമണി, ഐഎം വിജയന്‍, സുജിത്ത് ശങ്കര്‍, അലന്‍സിയര്‍, കണ്ണന്‍ രാജന്‍ പി ദേവ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. അതേസമയം കാവലിനെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിതിന്‍ രണ്‍ജി പണിക്കര്‍ മനസുതുറന്നിരുന്നു.

  ആദ്യ ചിത്രമായ കസബയില്‍ നിന്നും ഏറെ വ്യത്യസ്തമാണ് കാവലെന്ന് സംവിധായകന്‍ പറയുന്നു. വ്യക്തിപരമായ ബന്ധങ്ങളെ ആധാരമാക്കിയാണ് കാവല്‍. അതില്‍ രാഷ്ട്രീയ ശരിയുടെ കാര്യം വരുന്നില്ല. ചിത്രം പൊളിറ്റിക്കലി കറക്ടാക്കാന്‍ ബോധപൂര്‍വ്വമായ ഒരു ശ്രമവും നടത്തിയിട്ടില്ല. അതിനായി എന്തെങ്കിലും ഒഴിവാക്കിയിട്ടുമില്ല. പുരുഷന്‍ കേന്ദ്ര കഥാപാത്രമാവുമ്പോള്‍ ആണത്ത പ്രകടനം അതിന്റെ ഭാഗമായി വരുന്നതാണ്.

  എല്ലാ ഇന്‍ഡസ്ട്രിയിലും അത് ഒരേപോലെയാണ്. നിതിന്‍ പറയുന്നു. ബോണ്ട് ചിത്രങ്ങളിലും ബാറ്റ്മാനിലും അത് കാണാം. ഒരു താരത്തെ വെച്ച് കൊമേഴ്‌സ്യല്‍ ചിത്രം ഒരുക്കുമ്പോള്‍ ആ നടനെ എത്തരത്തില്‍ ഉപയോഗിക്കണമെന്ന എന്റെ കാഴ്ചപ്പാടിനനുസരിച്ചാണ് ചെയ്യുന്നത്. വേറൊരാള്‍ക്ക് അത് തെറ്റായി തോന്നിയാല്‍ എനിക്ക് ഒന്നും ചെയ്യാനില്ല. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയോടെയാണ് സിനിമകള്‍ ചെയ്യുന്നത്.

  ചിലപ്പോള്‍ ശരിയാവുകയോ തെറ്റിപ്പോവുകയോ ചെയ്യാം. അത് പ്രവചനാതീതമാണ്. പുലിമുരുകനും കുമ്പളങ്ങി നൈറ്റ്‌സും മലയാളി പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടിട്ടുണ്ട്. ഒപ്പം ജോലി ചെയ്യാന്‍ ഏറെ കംഫര്‍ട്ടബിളായ വ്യക്തിയാണ് സുരേഷ് ഗോപിയെന്നും സംവിധായകന്‍ പറയുന്നു. 90കളില്‍ അദ്ദേഹത്തിന്റെ ആരാധകര്‍ കാണാന്‍ ഇഷ്ടപ്പെട്ടിരുന്ന പല ഘടകങ്ങളുമുളള ചിത്രമായിരിക്കും കാവല്‍, അഭിമുഖത്തില്‍ നിതിന്‍ രണ്‍ജി പണിക്കര്‍ പറഞ്ഞു.

  Read more about: suresh gopi
  English summary
  Nithin Renji Panicker About How Kaaval Movie Differs From Mammootty's Kasaba
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X