ആനക്കാട്ടില്‍ ചാക്കോച്ചി തിരിച്ചുവരും! ലേലം 2 ഉപേക്ഷിച്ചിട്ടില്ലെന്ന് നിതിന്‍ രണ്‍ജി പണിക്കര്‍

By Midhun Raj

ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ വീണ്ടും സജീവമാകുന്ന താരങ്ങളില്‍ ഒരാളാണ് സുരേഷ് ഗോപി. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സൂപ്പര്‍ താരം തിരിച്ചെത്തുന്നത്. തിരിച്ചുവരവില്‍ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് നടന്‍ മുന്നേറികൊണ്ടിരിക്കുന്നത്. സുരേഷ് ഗോപി നായകനാവുന്ന അനൂപ് സത്യന്‍ ചിത്രം അടുത്തിടെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

അതേസമയം നടന്റെ ലേലം2 എന്ന ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. സൂരേഷ് ഗോപിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ സിനികളില്‍ ഒന്നാണ് ലേലം. ചിത്രത്തിലെ ആനക്കാട്ടില്‍ ചാക്കോച്ചി എന്ന നടന്റെ കഥാപാത്രം പ്രേക്ഷക മനസുകളില്‍ നിന്നും ഇന്നും മായാതെ നില്‍ക്കുന്ന ഒന്നാണ്. ജോഷിയുടെ സംവിധാനത്തിലാണ് ലേലം പുറത്തിറങ്ങിയിരുന്നത്.

തിയ്യേറ്ററുകളില്‍ ബ്ലോക്ക്ബസ്റ്റര്‍

തിയ്യേറ്ററുകളില്‍ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറിയ സിനിമകളില്‍ ഒന്നുകൂടിയായിരുന്നു ലേലം. മികച്ച കളക്ഷനും തിയ്യേറ്ററുകളില്‍ നിന്നും സിനിമ സ്വന്തമാക്കിയിരുന്നു. ലേലത്തിന് രണ്ടാം ഭാഗം വരുമെന്ന് സോഷ്യല്‍ മീഡിയയില്‍ മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നതാണ്. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ മകന്‍ നിതിന്‍ രണ്‍ജി പണിക്കര്‍ സിനിമ സംവിധാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. മമ്മൂട്ടിയെ നായകനാക്കിയുളള കസബ എന്ന ചിത്രത്തിലൂടെയാണ് നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.

കസബയ്ക്ക് ശേഷം

കസബയ്ക്ക് ശേഷം രണ്ടാമത്തെ ചിത്രമായി നിതിന്‍ പ്ലാന്‍ ചെയ്ത സിനിമയായിരുന്നു ലേലം 2. എന്നാല്‍ അതിന്റെ തിരക്കഥ പൂര്‍ത്തിയാവാന്‍ വൈകിയതോടെ ആണ് കാവല്‍ എന്ന പുതിയ ചിത്രം അടുത്തിടെ സംവിധായകന്‍ പ്രഖ്യാപിച്ചത്. സുരേഷ് ഗോപി തന്നെ നായകനാവുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്ററായിരുന്നു അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നത്.

കാവലും ഒരു മാസ് ആക്ഷന്‍

കാവലും ഒരു മാസ് ആക്ഷന്‍ ചിത്രമാണെന്ന സൂചനകള്‍ നല്‍കികൊണ്ടാണ് എത്തുന്നത്. കാവല്‍ എന്ന ചിത്രം പ്രഖ്യാപിച്ചതോടെ ലേലം 2 നിതിന്‍ രണ്‍ജി പണിക്കര്‍ ഉപേക്ഷിച്ചുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാലിപ്പോള്‍ ലേലം 2 ഉപേക്ഷിച്ചിട്ടില്ലെന്നും ആ പ്രോജക്ട് നടക്കുമെന്നും സംവിധായകന്‍ തന്നെ തുറന്നുപറഞ്ഞിരിക്കുകയാണ്.

ഒരുപാട് വലിയ പ്രീ പ്രൊഡക്ഷന്‍

ഒരുപാട് വലിയ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ചിത്രത്തിന് ഉണ്ടെന്നും അടുത്ത വര്‍ഷം അവസാനം ഷൂട്ടിംഗ് തുടങ്ങി 2022ല്‍ റിലീസ് ചെയ്യാന്‍ പാകത്തിന് ആണ് ലേലം 2 പ്ലാന്‍ ചെയ്യുന്നതെന്നും നിതിന്‍ രണ്‍ജി പണിക്കര്‍ പറഞ്ഞു. അതേസമയം കാവല്‍ എന്ന നിതിന്റെ പുതിയ ചിത്രത്തില്‍ സുരേഷ് ഗോപിയും ലാലുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.

More from Filmibeat

Read more about: suresh gopi lelam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X