twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'പ്രതികരണം അര്‍ഹിക്കുന്ന നിലവാരം പാര്‍വ്വതിയുടെ ആ വാക്കുകള്‍ക്കില്ല, എല്ലാം പ്രശസ്തിക്ക് വേണ്ടി'

    By Jince K Benny
    |

    കുറച്ച് ദിവസങ്ങളായി മലയാള സിനിമയില്‍ വിവാദങ്ങള്‍ നിറഞ്ഞ് നില്‍ക്കുകയാണ്. നിവിന്‍ പോളി ചിത്രം റിച്ചിയെ ഡിഗ്രേഡ് ചെയ്ത് രൂപേഷ് പീതാംബരന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു എന്ന ആരോപണം കെട്ടടങ്ങുന്നതിന് മുമ്പാണ് പുതിയ വിവാദം തലപൊക്കിയത്. ഒന്നര വര്‍ഷം മുമ്പ് തിയറ്ററിലെത്തിയ കസബ എന്ന ചിത്രത്തേക്കുറിച്ച് നടി പാര്‍വ്വതി നടത്തിയ പരാമര്‍ശങ്ങളാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

    'അത് നിവിന്‍ പോളിക്ക് മാത്രം സാധിക്കുന്ന കാര്യം', റിച്ചി വിവാദങ്ങളുടെ മുനയൊടിച്ച് രക്ഷിത് ഷെട്ടി'അത് നിവിന്‍ പോളിക്ക് മാത്രം സാധിക്കുന്ന കാര്യം', റിച്ചി വിവാദങ്ങളുടെ മുനയൊടിച്ച് രക്ഷിത് ഷെട്ടി

    ആര് പറഞ്ഞ് ദിലീപിന് സിനിമയില്ലെന്ന്..? മാസ്റ്റര്‍പീസിന് ശേഷം അജയ് വാസുദേവ് ദിലീപിനൊപ്പം!ആര് പറഞ്ഞ് ദിലീപിന് സിനിമയില്ലെന്ന്..? മാസ്റ്റര്‍പീസിന് ശേഷം അജയ് വാസുദേവ് ദിലീപിനൊപ്പം!

    കസബ എന്ന സിനിമയേയും നായകനായി അഭിനയിച്ച മമ്മൂട്ടിയേയും കുറിച്ച് പാര്‍വ്വതി പറഞ്ഞ വാക്കുകളോട് നിരവധിപ്പേര്‍ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരിക്കുകയുണ്ടായി. ഒടുവില്‍ ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ നിഥിന്‍ രണ്‍ജി പണിക്കരും പ്രതികരിച്ചിരിക്കുകയാണ്. വനിത ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നിഥിന്റെ പ്രതികരണം.

    ഓപ്പണ്‍ ഫോറത്തില്‍

    ഓപ്പണ്‍ ഫോറത്തില്‍

    തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഓപ്പണ്‍ ഫോറത്തിലായിരുന്നു പാര്‍വ്വതി കസബയേയും മമ്മൂട്ടിയേയും രൂക്ഷമായി വിമര്‍ശിച്ചത്. വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ നടിമാരായ ഗീതു മോഹന്‍ദാസും റിമ കല്ലിങ്കലും പങ്കെടുത്തിരുന്നു.

    പ്രതികരണവുമായി നിഥിന്‍

    പ്രതികരണവുമായി നിഥിന്‍

    കസബയുടെ സംവിധായകനും തിരക്കഥാകൃത്തുമായ നിഥിന്‍ രണ്‍ജി പണിക്കര്‍ പാര്‍വ്വതിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. പാര്‍വ്വതിയേപ്പൊലെ ഒരാളോട് പ്രതികരിക്കാന്‍ താല്പര്യമില്ലെന്നാണ് നിധിന്‍ പറഞ്ഞത്.

    പ്രശസ്തിക്കുള്ള തന്ത്രം

    പ്രശസ്തിക്കുള്ള തന്ത്രം

    ഒരു വര്‍ഷം മുമ്പ് ഇറങ്ങിയ സിനിമയേക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. ഇത് വന്മരം പിടിച്ചുകുലുക്കി കൂടുതല്‍ പ്രശസ്തി നേടിയെടുക്കാനുള്ള തന്ത്രമാണെന്ന് ആളുകള്‍ക്ക് അറിയാം. ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ താനില്ലെന്നും നിഥിന്‍ രണ്‍ജി പണിക്കര്‍ പറഞ്ഞു.

    നിലവാരമില്ല

    നിലവാരമില്ല

    പ്രതികരണം അര്‍ഹിക്കുന്ന നിലവാരം നടിയുടെ പരാമര്‍ശത്തിന് ഇല്ലെന്ന് ഒരു വലിയ വിഭാഗത്തേപ്പോലെ താനും കരുതുന്നു. ഈ നടി പ്രതികരണം അര്‍ഹിക്കുന്ന ഒരു വ്യക്തിത്വമാണെന്ന് തനിക്ക് തോന്നയിട്ടില്ലെന്നും അഭിമുഖത്തില്‍ നിഥിന്‍ വ്യക്തമാക്കി.

    സോഷ്യല്‍ മീഡിയയിലും വിമര്‍ശനം

    സോഷ്യല്‍ മീഡിയയിലും വിമര്‍ശനം

    പാര്‍വ്വതിയുടെ പരാമര്‍ശത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പാര്‍വ്വതിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുണ്ടായി. രാജന്‍ സ്‌കറിയ എന്ന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിച്ചതിനെ വിമര്‍ശിച്ച പാര്‍വ്വതിക്ക് അവര്‍ അഭിനയിച്ച മുന്‍ സിനിമകളെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം.

    പേരെടുത്ത് പറഞ്ഞ് വിമര്‍ശനം

    പേരെടുത്ത് പറഞ്ഞ് വിമര്‍ശനം

    ചിത്രത്തിന്റെ പേര് പറയെതെയായിരുന്നു പാര്‍വ്വതി സംസാരിച്ച് തുടങ്ങിയത്. ചിത്രത്തിന്റെ പേര് പറയാന്‍ ഗീതു മോഹന്‍ദാസ് നിര്‍ദേശിച്ചതോടെയാണ് കസബയുടെ പേര് പറഞ്ഞ് പാര്‍വ്വതി വിമര്‍ശിച്ചത്. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരിലായിരുന്നു വിമര്‍ശനം.

    ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ

    ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ

    പാര്‍വ്വതിയുടെ പരാമര്‍ശം വിവാദമാകുയും സോഷ്യല്‍ മീഡിയയില്‍ പാര്‍വ്വതിക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തു. ഇതോടെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി പാര്‍വ്വതി രംഗത്തെത്തുകയും ചെയ്തു.

    ആദ്യ ചിത്രം

    ആദ്യ ചിത്രം

    തിരക്കഥാകൃത്തും സംവിധായകനും നടനുമായ രണ്‍ജി പണിക്കരുടെ മകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കസബ. റിലീസ് ചെയ്തപ്പോഴും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ചിത്രം വിവാദത്തിലായിരുന്നു.രണ്‍ജി പണിക്കരുടെ രചനയില്‍ ലേലം രണ്ടാം ഭാഗം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് നിഥിന്‍.

    English summary
    Nithin Renji Paniker's reaction about Parvathi's statement .
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X